സ്ഥാനാര്‍ത്ഥി നിര്‍ണയ തര്‍ക്കം; കോണ്‍ഗ്രസ് ഓഫീസില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടല്‍

 


ഇടുക്കി: (www.kvartha.com 02.12.2014) ബാങ്ക് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച തര്‍ക്കത്തിനൊടുവില്‍ അടിമാലി കോണ്‍ഗ്രസ് ഓഫീസില്‍ കൂട്ടത്തല്ല്. കഴിഞ്ഞ ദിവസം രാത്രിയാണ് അടിമാലി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസില്‍ നേതാക്കളും പ്രവര്‍ത്തകരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. 21ന് നടക്കുന്ന അടിമാലി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി അടിമാലി, ഇരുമ്പുപാലം മണ്ഡലം കമ്മിറ്റിയിലെ ബൂത്ത് സെക്രട്ടറി പ്രസിഡന്റുമാരുടെയും പോഷകസംഘടനാ ഭാരവാഹികളുടെയും യോഗമാണ് ബ്ലോക്ക് കോണ്‍ഗ്രസ് നേതൃത്വം വിളിച്ച് ചേര്‍ത്തത്.

സ്ഥാനാര്‍ത്ഥി നിര്‍ണയ തര്‍ക്കം; കോണ്‍ഗ്രസ് ഓഫീസില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടല്‍നിലവിലെ ബാങ്ക് ഭരണസമിതി അഴിമതിക്കാരാണെന്നും ഇവരെ സ്ഥാനാര്‍ഥികളാക്കരുതെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. ഇതിനെ ചൊല്ലി നേതാക്കള്‍ തമ്മിലും തര്‍ക്കം ആരംഭിച്ചു. ഇതിനിടെ ഐ വിഭാഗം നേതാവും ഭരണസമിതിയംഗവുമായ ടി. എസ് സിദ്ദിക്കിനെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കൈയേറ്റം ചെയ്യുവാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായി. ഇതോടെ കൂട്ടയടിയായി. ഒരു വിഭാഗം നേതാക്കള്‍ പുറത്തേക്കിറങ്ങി ഓടി. നിലവിലെ ഭരണസമിതിക്കെതിരെ വന്‍ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. നിയമനവുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപ കോഴയായി ഭരണസമിതിയും കോണ്‍ഗ്രസ് നേതാക്കളും കൈപ്പറ്റിയെന്നാണ് ആരോപണം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Idukki, Kerala, Congress, Office, Bank Election. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia