India-Maldives Row | ഇന്‍ഡ്യയുമായി അകല്‍ച, ചൈനയുമായി ഭായി ഭായി, ശ്രീലങ്കന്‍ വഴിയിലൂടെ മാലി, നേരിടാന്‍ പോകുന്നത് അഗ്നിപരീക്ഷണങ്ങള്‍
Jan 15, 2024, 22:02 IST
ന്യൂഡെല്‍ഹി: (KVARTHA) ഒരു കാലത്ത് ഇന്‍ഡ്യയുമായി നല്ലബന്ധം പുലര്‍ത്തിയ ശ്രീലങ്കയുമായി ചൈന വാണിജ്യ കരാറുകളുണ്ടാക്കിയത് ഇന്‍ഡ്യന്‍ മഹാസമുദ്രത്തില്‍ തങ്ങള്‍ക്ക് താവളമൊരുക്കുന്നതിനായിരുന്നു.
ഈ സാഹചര്യത്തിലാണ് ശ്രീലങ്കയുടെ പോലും ശേഷിയില്ലാത്ത മാലിദ്വീപ് സമൂഹത്തെ ഭരിക്കുന്നവര്‍ ഇന്‍ഡ്യയ്ക്കെതിരെ നിഴയല്‍ യുദ്ധം നടത്തുന്നത്. അതും ചൈനയുടെ പിന്തുണയാല്‍. ഇതിന്റെ ഭവിഷ്യത്ത് എന്താണെന്നു മാലി ഭരണാധികാരികള്‍ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
5.2 ലക്ഷം ജനസംഖ്യമുളള ഒരു ചെറിയൊരു ദ്വീപായ മാലിദ്വീപിന് ആലപ്പുഴ ജില്ലയുടെ പോലും വലുപ്പമില്ല. ഭക്ഷണം, അടിസ്ഥാന സൗകര്യങ്ങള്‍, സാങ്കേതിക പുരോഗതി എന്നിവയ്ക്കെല്ലാം പണ്ടേ ഇന്‍ഡ്യയെ തന്നെയാണ് ആശ്രയിച്ചിരുന്നത്. മാലി ഭരണാധികാരികളുടെ പിടിപ്പുകേടും വിടുവായത്തവും തങ്ങളുടെ കഞ്ഞികുടി മുട്ടുമെന്ന ആശങ്കയിലാണ് ഇവിടുത്തെ ജനങ്ങള്‍.
മാലിയിലെ സാധാരണാക്കാര്‍ പോലും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന തര്‍ക്കങ്ങളില്‍ നിരാശരാണ്. ഇന്‍ഡ്യയില്‍ നിന്നുള ബഹിഷ്‌കരണ ആഹ്വാനങ്ങളില്‍ ഞങ്ങള്‍ നിരാശരാണ്. എന്നാല്‍ അതിനെക്കാള്‍ നിരാശ ഞങ്ങളുടെ സര്‍കാരിനെ ഓര്‍ത്താണെന്നാണ് ജനങ്ങള്‍ പറയുന്നത്. ഞങ്ങളുടെ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും തെറ്റു സംഭവിച്ചു. മാലി ദ്വീപ് നാഷനല്‍ യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിനിയായ മറിയം എം ശഫീഖ് പറയുന്നു.
ബോളിവുഡ് സിനിമകളുടെയും നാടകങ്ങളുടെയും വലിയൊരു ആസ്വാദക വൃന്ദം മാലിയിലുണ്ട്. ഇന്‍ഡ്യ ആദ്യം എന്ന പോളിസിയായിരുന്നു നേരെ ദ്വീപ് സമൂഹം ഭരിച്ച ഡെമോക്രാറ്റിക് പാര്‍ടി സ്വീകരിച്ചിരുന്നത്. ഭക്ഷണത്തിനും ചികിത്സയ്ക്കും ആശ്രയിക്കുന്ന അയല്‍രാജ്യത്തിന്റെ തണലില്‍ നില്‍ക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്.
എന്നാല്‍ നവംബറില്‍ അധികാരത്തില്‍ വന്ന ചൈന അനുകൂലിയായ മുയിസുവാണ് എല്ലാം കീഴ്മേല്‍മറിച്ചത്. തങ്ങളുടെ ഭക്ഷ്യവസ്തുക്കളില്‍ ഭൂരിഭാഗവും വരുന്നത് ഇന്‍ഡ്യയില്‍ നിന്നാണ്. അതുകൊണ്ടു തന്നെ ഇന്‍ഡ്യ ഉപരോധം പ്രഖ്യാപിക്കുമോയെന്ന ആശങ്കയുണ്ടെന്നും അഭിഭാഷകനായ എയ്ക് മുഹമ്മദ് ചൂണ്ടിക്കാണിക്കുന്നു.
ടൂറിസ്റ്റുകളില്‍ ബഹുഭൂരിപക്ഷവും ഇന്‍ഡ്യക്കാരായതിനാല്‍ തങ്ങളുടെ പ്രധാനമന്ത്രിയെ അപമാനിച്ച രാജ്യത്തിലേക്ക് ആരും പോകാന്‍ താല്‍പര്യം കാണിക്കുന്നില്ല. പ്രമുഖ ടികറ്റ് ബുകിങ് സൈറ്റായ ഈസ് മൈ ട്രിപ് മാലിയിലേക്കുളള ഫ്ളൈറ്റ് ടികറ്റും ഹോടെല്‍ ബുകിങും റദ്ദാക്കുന്നത് തുടരുകയാണ്.
വരാനിരിക്കുന്ന നാളുകള്‍ മാലിയെ സംബന്ധിച്ചു ഏറെ കഠിനമായിരിക്കും. ചൈനയുടെ സഹായം കൊണ്ടു പിടിച്ചു നില്‍ക്കുമെന്ന് മുയിസു അവകാശപ്പെടുന്നുണ്ടെങ്കിലും എത്രനാളെന്ന ചോദ്യമാണ് സാര്‍വ ദേശീയ തലത്തില്‍ നിന്നു തന്നെ ഉയരുന്നത്.
ജാഫ്ന തുറമുഖത്തിലുള്‍പെടെ കൈ അയച്ചു വായ്പ കൊടുത്തും വികസനത്തിനായി തുക കൊടുത്തും ചൈനീസ് ഭരണകൂടം കളംവാണു. എന്നാല്‍ സാമ്പത്തിക തകര്‍ചയിലേക്ക് കൂപ്പുകുത്തിയ ശ്രീലങ്ക രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് കടന്നതോടെ ചൈനീസ് സര്‍കാരും അവരുടെ കംപനികളും പതുക്കെ തലവലിക്കാന്‍ തുടങ്ങി.ഇപ്പോള്‍ നിലയില്ലാക്കയത്തിലാണ് ശ്രീലങ്ക.
ഇന്‍ഡ്യയോട് സഹായമഭ്യര്‍ഥിക്കാന്‍ പോയിട്ടു ഉരിയാടാന്‍ പോലും കഴിയാത്ത അവസ്ഥയിലായിട്ടുണ്ട് ശ്രീലങ്കന്‍ ഭരണകൂടം. ഇന്‍ഡ്യയുടെ ഏറ്റവും താഴെയുളള തുമ്പത്തുളള ശ്രീലങ്കയെ എപ്പോള്‍ വേണമെങ്കിലും വന്‍ സൈനിക രാജ്യത്തിന് പിടിച്ചെടുക്കാമായിരുന്നു.
ഇന്‍ഡ്യയുടെ സ്ഥാനത്ത് ചൈനയാണെങ്കിലും പണ്ടേ അതു ചെയ്തേനെ. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി നിലനില്‍ക്കുമ്പോഴും തങ്ങളെ ഉപദ്രവിക്കാത്ത അയല്‍രാജ്യങ്ങളോട് സമഭാവനയോടെ പെരുമാറുന്നുവരാണ് ഇന്‍ഡ്യന്‍ ഭരണകൂടം. ഈ സാഹചര്യത്തിലാണ് ശ്രീലങ്കയുടെ പോലും ശേഷിയില്ലാത്ത മാലിദ്വീപ് സമൂഹത്തെ ഭരിക്കുന്നവര്‍ ഇന്‍ഡ്യയ്ക്കെതിരെ നിഴയല്‍ യുദ്ധം നടത്തുന്നത്. അതും ചൈനയുടെ പിന്തുണയാല്‍. ഇതിന്റെ ഭവിഷ്യത്ത് എന്താണെന്നു മാലി ഭരണാധികാരികള്‍ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
5.2 ലക്ഷം ജനസംഖ്യമുളള ഒരു ചെറിയൊരു ദ്വീപായ മാലിദ്വീപിന് ആലപ്പുഴ ജില്ലയുടെ പോലും വലുപ്പമില്ല. ഭക്ഷണം, അടിസ്ഥാന സൗകര്യങ്ങള്‍, സാങ്കേതിക പുരോഗതി എന്നിവയ്ക്കെല്ലാം പണ്ടേ ഇന്‍ഡ്യയെ തന്നെയാണ് ആശ്രയിച്ചിരുന്നത്. മാലി ഭരണാധികാരികളുടെ പിടിപ്പുകേടും വിടുവായത്തവും തങ്ങളുടെ കഞ്ഞികുടി മുട്ടുമെന്ന ആശങ്കയിലാണ് ഇവിടുത്തെ ജനങ്ങള്‍.
മാലിയിലെ സാധാരണാക്കാര്‍ പോലും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന തര്‍ക്കങ്ങളില്‍ നിരാശരാണ്. ഇന്‍ഡ്യയില്‍ നിന്നുള ബഹിഷ്‌കരണ ആഹ്വാനങ്ങളില്‍ ഞങ്ങള്‍ നിരാശരാണ്. എന്നാല്‍ അതിനെക്കാള്‍ നിരാശ ഞങ്ങളുടെ സര്‍കാരിനെ ഓര്‍ത്താണെന്നാണ് ജനങ്ങള്‍ പറയുന്നത്. ഞങ്ങളുടെ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും തെറ്റു സംഭവിച്ചു. മാലി ദ്വീപ് നാഷനല്‍ യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിനിയായ മറിയം എം ശഫീഖ് പറയുന്നു.
ബോളിവുഡ് സിനിമകളുടെയും നാടകങ്ങളുടെയും വലിയൊരു ആസ്വാദക വൃന്ദം മാലിയിലുണ്ട്. ഇന്‍ഡ്യ ആദ്യം എന്ന പോളിസിയായിരുന്നു നേരെ ദ്വീപ് സമൂഹം ഭരിച്ച ഡെമോക്രാറ്റിക് പാര്‍ടി സ്വീകരിച്ചിരുന്നത്. ഭക്ഷണത്തിനും ചികിത്സയ്ക്കും ആശ്രയിക്കുന്ന അയല്‍രാജ്യത്തിന്റെ തണലില്‍ നില്‍ക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്.
എന്നാല്‍ നവംബറില്‍ അധികാരത്തില്‍ വന്ന ചൈന അനുകൂലിയായ മുയിസുവാണ് എല്ലാം കീഴ്മേല്‍മറിച്ചത്. തങ്ങളുടെ ഭക്ഷ്യവസ്തുക്കളില്‍ ഭൂരിഭാഗവും വരുന്നത് ഇന്‍ഡ്യയില്‍ നിന്നാണ്. അതുകൊണ്ടു തന്നെ ഇന്‍ഡ്യ ഉപരോധം പ്രഖ്യാപിക്കുമോയെന്ന ആശങ്കയുണ്ടെന്നും അഭിഭാഷകനായ എയ്ക് മുഹമ്മദ് ചൂണ്ടിക്കാണിക്കുന്നു.
ടൂറിസ്റ്റുകളില്‍ ബഹുഭൂരിപക്ഷവും ഇന്‍ഡ്യക്കാരായതിനാല്‍ തങ്ങളുടെ പ്രധാനമന്ത്രിയെ അപമാനിച്ച രാജ്യത്തിലേക്ക് ആരും പോകാന്‍ താല്‍പര്യം കാണിക്കുന്നില്ല. പ്രമുഖ ടികറ്റ് ബുകിങ് സൈറ്റായ ഈസ് മൈ ട്രിപ് മാലിയിലേക്കുളള ഫ്ളൈറ്റ് ടികറ്റും ഹോടെല്‍ ബുകിങും റദ്ദാക്കുന്നത് തുടരുകയാണ്.
വരാനിരിക്കുന്ന നാളുകള്‍ മാലിയെ സംബന്ധിച്ചു ഏറെ കഠിനമായിരിക്കും. ചൈനയുടെ സഹായം കൊണ്ടു പിടിച്ചു നില്‍ക്കുമെന്ന് മുയിസു അവകാശപ്പെടുന്നുണ്ടെങ്കിലും എത്രനാളെന്ന ചോദ്യമാണ് സാര്‍വ ദേശീയ തലത്തില്‍ നിന്നു തന്നെ ഉയരുന്നത്.
Keywords: Clash Between India And Maldives, New Delhi, News, Clash, Politics, Controversy, Tourist, Ticket Booking, Flight Ticket, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.