കാന്റീനിലെ വെട്ടിപ്പ്: പോലീസ് അസോസിയേഷന്‍ യോഗത്തില്‍ കൈയാങ്കളി
Jan 28, 2015, 17:01 IST
ഇടുക്കി: (www.kvartha.com 28/01/2015) തൊടുപുഴ പോലിസ് കാന്റീന്‍ നടത്തിപ്പിനെ ചൊല്ലി ജില്ലാ പോലിസ് അസോസിയേഷന്‍ യോഗത്തില്‍ കയ്യാങ്കളി. പോലിസ് ഡ്യൂട്ടി ഒഴിവാക്കി രണ്ട് പോലിസുകാര്‍ മാത്രം ഒന്നര വര്‍ഷമായി കാന്റീന്‍ നടത്തി സര്‍ക്കാര്‍ ശമ്പളം പറ്റുന്നതിനും അഴിമതി നടത്തുന്നതിനുമെതിരെ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി തൊടുപുഴ ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയതിനു പിന്നാലെ ചേര്‍ന്ന യോഗത്തിലാണ് വാക്കേറ്റവും കൈയാങ്കളിയുമുണ്ടായത്. സംഭവത്തെക്കുറിച്ച് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
പോലിസുകാര്‍ക്കും പൊതുജനങ്ങള്‍ക്കും ന്യായവിലയില്‍ ഭക്ഷണം നല്‍കാനാണ് കട്ടപ്പന, തൊടുപുഴ, അടിമാലി എന്നിവിടങ്ങളില്‍ പോലിസ് കാന്റീനുകള്‍ ആരംഭിച്ചത്. സി.ഐയുടെയോ, ഡിവൈ. എസ്. പിയുടെയോ നേതൃത്വത്തില്‍ രൂപീകരിക്കുന്ന കമ്മിറ്റികള്‍ക്കാണ് ഓരോ വര്‍ഷവും നടത്തിപ്പ് ചുമതല. ഡ്യൂട്ടിയില്ലാത്ത പോലിസുകാര്‍ ഊഴമനുസരിച്ച് കാന്റീന്‍ പ്രവര്‍ത്തനം നിയന്ത്രിക്കും. ഇതിനായി എല്ലാക്കൊല്ലവും 5-9 പേര്‍ അടങ്ങുന്ന കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിക്കുകയാണ് പതിവ്.
തൊടുപുഴ കാന്റീനില്‍ രണ്ടു ഉദ്യോഗസ്ഥര്‍ ഉടമകളെപ്പോലെ പ്രവര്‍ത്തിക്കുന്നുവെന്ന പരാതി മാസങ്ങളായി ഉയര്‍ന്നു കേള്‍ക്കുകയായിരുന്നു. മറ്റ് ഡ്യൂട്ടികള്‍ ഒഴിവാക്കി ഇവര്‍ കാന്റീനില്‍ മാത്രമായി തുങ്ങിക്കൂടുകയും ലാഭത്തിലോടുന്ന കാന്റീന്‍ 'നഷ്ട'ത്തിലാക്കുകയും ചെയ്തുവത്രേ. പ്രതിദിനം 40000-50000 രൂപ വ്യാപാരമുള്ള കാന്റീന്‍ ലാഭത്തിലല്ല എന്ന കണക്കുകളാണ് അടുത്ത കാലത്തായി പുറത്തുവന്നത്. ഇതോടെ സേനയിലെ ഒരു വിഭാഗം രംഗത്തെത്തി.
പോലിസില്‍ കോണ്‍ഗ്രസിലെ എ-ഐ അനുകൂലവിഭാഗങ്ങള്‍ ചേരിതിരിഞ്ഞു മത്സരിച്ചപ്പോള്‍ ഇടതുഅനുഭാവികളുടെ പിന്തുണയോടെ ഐ വിഭാഗമാണ് മുന്‍ ജില്ലാ കമ്മിറ്റിയില്‍ ഭാരവാഹികളായത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഭാരവാഹികള്‍ മാറിയെങ്കിലും മുന്‍ പ്രസിഡന്റിന്റെ പാര്‍ശ്വവര്‍ത്തികളായ തൊടുപുഴ കാന്റീന്‍ നടത്തിപ്പുകാര്‍ മാറിയില്ല. ഇതിനെതിരെ തൊടുപുഴ ഡിവൈ.എസ്.പിക്ക് പോലിസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഷാജഹാനാണ് പരാതി നല്‍കിയത്. വേണ്ട നടപടി സ്വീകരിക്കുമെന്ന് ഡിവൈ.എസ്. പി ഉറപ്പും നല്‍കി. അടുത്ത ദിവസം ഇതിനായി ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം ഇടുക്കി എ. ആര്‍ ക്യാംപില്‍ അസോസിയേഷന്റെ ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്നത്. ഏറെ നാളുകളായി കമ്മിറ്റിയില്‍ പങ്കെടുക്കാതിരുന്ന മുന്‍ പ്രസിഡന്റും സെക്രട്ടറിയും യോഗത്തില്‍ സംബന്ധിച്ചു. തൊടുപുഴ കാന്റീന്‍ വിഷയം യോഗത്തില്‍ ചര്‍ച്ചയ്ക്ക് വന്നു. യോഗത്തില്‍ വണ്ടിപ്പെരിയാര്‍ സ്റ്റേഷനില്‍നിന്നുള്ള പ്രതിനിധി പ്രശ്‌നം ശക്തമായി ഉയര്‍ത്തുകയും മുന്‍ഭാരവാഹികള്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുകയും ചെയ്തതോടെ അംഗങ്ങള്‍ രണ്ട് ചേരിയായി നിലകൊണ്ടത് വാക്കേറ്റത്തിന് കാരണമായി. കാന്റീന്‍ നടത്തിപ്പുകാരെ സംരക്ഷിക്കുന്ന നിലപാട് മുന്‍ഭാരവാഹികള്‍ സ്വീകരിച്ചതോടെ വാക്കേറ്റം കൈയാങ്കളിയിലെത്തുകയായിരുന്നു. വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ക്യാംപിലായതിനാല്‍ സംഭവം പൊതുജനമറിഞ്ഞില്ല. എന്നാല്‍ വിഷയം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.