അടിസ്ഥാന സൗകര്യമില്ല; അധ്യാപക പരിശീലന ക്യാമ്പില്‍ വാക്കേറ്റവും ബഹിഷ്‌ക്കരണവും
May 6, 2015, 10:07 IST
തൊടുപുഴ: (www.kvartha.com 06.05.2015) അവധിക്കാല പരിശീലന ക്യാമ്പില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതില്‍ പ്രതിഷേധിച്ച് അധ്യാപകര്‍ ക്യാമ്പ് ബഹിഷ്‌കരിച്ചു. ഇടുക്കി ജില്ലയിലെ ഡിആര്‍ജി (ഡിസ്ട്രിക്ട് റിസോഴ്‌സ് ഗ്രൂപ്പ്) പരിശീലന ക്യാമ്പ് നടക്കുന്ന തൊടുപുഴ സെന്റ് സെബാസ്റ്റിയന്‍സ് യുപി സ്‌കൂളിലും തൊടുപുഴ ഡയറ്റ് യുപി സ്‌കൂളിലുമാണ് അധ്യാപകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
പരിശീലനം ബഹിഷ്‌കരിച്ച അധ്യാപകര്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതരോടു കയര്‍ത്തു സംസാരിച്ചതോടെ ക്യാമ്പ് സംഘര്‍ഷഭരിതമായി. തുടര്‍ന്ന് ഡിഡിഇ അനിലാ ജോര്‍ജ്, ഡിപിഒ ബോബന്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ക്യാമ്പില്‍ എത്തിയ ഇരുന്നൂറോളം അധ്യാപകര്‍ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കിയിരുന്നില്ല. ചൊവ്വാഴ്ച ആരംഭിച്ച ക്യാമ്പ് അഞ്ചു ദിവസം നീളുന്ന രീതിയിലാണു ക്രമീകരിച്ചതെങ്കിലും അധ്യാപികമാര്‍ക്കു പോലും താമസസൗകര്യം ലഭിച്ചില്ലെന്ന് അംഗങ്ങള്‍ ആരോപിച്ചു. ജില്ലയുടെ വിദൂര പ്രദേശങ്ങളായ പീരുമേട്, മറയൂര്‍, നെടുങ്കണ്ടം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെത്തുന്ന അധ്യാപകര്‍ക്കും ദിനബത്തയായി 200 രൂപ മാത്രമാണു വകയിരുത്തിയിരുന്നത്. തൊടുപുഴയില്‍ താമസസൗകര്യം വേണ്ടവര്‍ക്കു മുറിവാടക കൊടുക്കാന്‍ പോലും ദിനബത്ത പര്യാപ്തമല്ലെന്ന് അധ്യാപകര്‍ പറഞ്ഞു. വീട്ടില്‍ പോയി വരുന്നവര്‍ക്ക് ശരാശരി 300 രൂപയെങ്കിലും ചെലവു വരും. ക്യാമ്പില്‍ എല്ലാ അധ്യാപകര്‍ക്കും ഭക്ഷണവും ഒരുക്കിയിരുന്നില്ല.
തുടര്‍ന്നു ക്യാമ്പ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അധ്യാപകര്‍ പ്രതിഷേധവുമായി പുറത്തേക്കിറങ്ങുകയായിരുന്നു. രണ്ടു കേന്ദ്രങ്ങളിലും ഒരേസമയമാണു ബഹിഷ്‌കരണം നടന്നത്. അധികൃതര്‍ സ്ഥലത്തെത്തി അധ്യാപകരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. പിന്നീട്, ഡിഡിഇയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണു പ്രശ്‌നം പരിഹരിച്ചത്. അധ്യാപികമാര്‍ക്കു ഡയറ്റില്‍ താമസസൗകര്യം ഒരുക്കാമെന്നും ദിനബത്തയില്‍ പുതിയ ഉത്തരവനുസരിച്ചുള്ള മാറ്റം വരുത്താമെന്നും ഉറപ്പുനല്‍കിയതായി ഡിഡിഇ അനിലാ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ അധ്യാപകര്‍ക്ക് ഉപജില്ലാ തലത്തില്‍ പരിശീലനം നല്‍കേണ്ട റിസോര്‍സ് ഗ്രൂപ്പ് അംഗങ്ങള്‍ക്കുള്ള ക്യാമ്പിനാണ് തുടക്കമായത്.

Also Read:
ഇന്‍സ്പയര്‍ അവാര്‍ഡ് ജേതാവ് വിഷ്ണുപ്രിയ ജപ്പാനിലേക്ക്
Keywords: Kerala, Idukki, Thodupuzha, School, Camp, Food, Clash, Teachers,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.