മാലിന്യപ്രശ്നം: നഗരസഭാ കവാടത്തില്‍ കൗണ്‍സിലര്‍മാരുടെ കയ്യാങ്കളി

 


മാലിന്യപ്രശ്നം: നഗരസഭാ കവാടത്തില്‍ കൗണ്‍സിലര്‍മാരുടെ കയ്യാങ്കളി
തിരുവനന്തപുരം: വിളപ്പില്‍ ശാ​ല മാലിന്യപ്രശ്നത്തില്‍ മേയര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ആരംഭിച്ച ഉപരോധസമരത്തില്‍ സംഘര്‍ഷം. മാലിന്യപ്രശ്‌നത്തില്‍ സര്‍ക്കാര്‍ നടപടികളുമായി നഗരസഭ സഹകരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. സമരം ചെയ്ത യുഡിഎഫ് കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. രാവിലെ ജോലിക്കെത്തിയ ജീവനക്കാരെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ അകത്തേക്ക് പ്രവേശിപ്പിച്ചില്ല.

ഇതേതുടര്‍ന്ന് ജീവനക്കാരും കോര്‍പറേഷന് ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം തുടങ്ങി. കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്യാനുള്ള പോലീസ് നീക്കത്തെ എതിര്‍ത്ത് ഒരു വിഭാഗം രംഗത്തെത്തി. ഇതിനിടെ ജീവനക്കാര്‍ അകത്തേക്ക് കയറാന്‍ ശ്രമിച്ചത് രംഗം വഷളാക്കി. തുടര്‍ന്ന് കൗണ്‍സിലര്‍മാരും ജീവനക്കാരും തമ്മില്‍ കയ്യാങ്കളിയായി. കോട്ടപ്പുറം കൗണ്‍സിലര്‍ സദാനന്ദന്‍ തായിയെ കെ.എം.സി.എസ്.യു നേതാവ് ശൈലേന്ദ്ര പ്രസാദ് മര്‍ദിച്ചെന്ന് ആരോപിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ വീണ്ടും പ്രതിഷേധം ശക്തമാക്കി. 

ശൈലേന്ദ്ര പ്രസാദിനെ അറസ്റ്റു ചെയ്യാതെ പിരിഞ്ഞുപോകില്ലെന്ന് പറഞ്ഞ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ കുത്തിയിരിപ്പ് സമരം നടത്തി. ഇതേതുടര്‍ന്ന് ശൈലേന്ദ്ര പ്രസാദിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് എത്തി. ഇതിനിടെ ഇടത് സംഘടനാപ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഒടുവില്‍ ബലം പ്രയോഗിച്ച് പോലീസ് ശൈലേന്ദ്ര പ്രസാദിനെ അറസ്റ്റ് ചെയ്തു. ഇതോടെയാണ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ സമരം അവസാനിപ്പിച്ച് പിരിഞ്ഞുപോയത്. 

Keywords:  Thiruvananthapuram, Waste Dumb, Kerala, Clash,Municipal Councilors

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia