Suspended | 'റോഡില്‍ വാഹന തടസ്സം സൃഷ്ടിച്ചതിനെ ചോദ്യം ചെയ്ത സ്ത്രീകള്‍ ഉള്‍പെടെയുള്ള യാത്രക്കാരെ ക്രൂരമായി മര്‍ദിച്ചെന്ന കേസില്‍ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍'
Sep 11, 2023, 12:20 IST
കോഴിക്കോട്: (www.kvartha.com) റോഡില്‍ വാഹന തടസ്സം സൃഷ്ടിച്ചതിനെ ചോദ്യം ചെയ്ത സ്ത്രീകള്‍ ഉള്‍പെടെയുള്ള മൂന്നംഗ സംഘത്തെ ക്രൂരമായി മര്‍ദിച്ചെന്ന കേസില്‍ എസ്‌ഐക്കെതിരെ നടപടി. നടക്കാവ് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ വിനോദ് കുമാറിനെതിരെയാണ് നടപടി എടുത്തത്. ഇദ്ദേഹത്തെ സര്‍വീസില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ സിറ്റി പൊലീസ് കമിഷണര്‍ രാജ്പാല്‍ മീണ റിപോര്‍ട് തേടിയിട്ടുണ്ട്. റിപോര്‍ട് ലഭിച്ചശേഷം തുടര്‍നടപടികളുണ്ടാകും. ഒരാഴ്ചയായി എസ്‌ഐ അവധിയിലായിരുന്നുവെന്നും ചീട്ടുകളിയുമായി ബന്ധപ്പെട്ട് നേരത്തെ അന്വേഷണം നേരിട്ടിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ എസ് ഐ ഉള്‍പെടെ നാലു പേര്‍ക്കെതിരെ കാക്കൂര്‍ പൊലീസ് കേസെടുത്തിരുന്നു. എസ്‌ഐയുടെ ആക്രമണത്തില്‍ പരുക്കേറ്റ അത്തോളി കോളിയോട്ട് താഴെ സാദിഖ് നിവാസില്‍ അബ്ദുല്‍ നാഫിക് (37), ഭാര്യ അഫ്‌ന എന്നിവര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയും ഭര്‍ത്താവും ആക്രമിച്ചെന്ന് ആരോപിച്ചു എതിരെ വന്ന കാര്‍ യാത്രക്കാരനായ വിഷ്ണു നല്‍കിയ പരാതിയില്‍ നാഫിക്കിനെതിരെയും കേസെടുത്തു.
സംഭവത്തെ കുറിച്ച് കാക്കൂര്‍ പൊലീസ് പറയുന്നത്:
ഞായറാഴ്ച പുലര്‍ചെ ഒരു മണിയോടെ കാക്കൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊളത്തൂര്‍ യുപി സ്‌കൂളിനു സമീപമാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാഫിക്കും ഭാര്യയും സഹോദരി ശംസാദയും നാലു കുട്ടികളും ബന്ധുവീട്ടില്‍ പോയി മടങ്ങുമ്പോഴായിരുന്നു അക്രമം നടന്നത്. എതിരെ വന്ന കാര്‍ റോഡില്‍ അരികു നല്‍കാതെ നിര്‍ത്തിയതിനെ തുടര്‍ന്ന് നടന്ന തര്‍ക്കത്തിനിടെയാണ് ആക്രമണം ഉണ്ടായത്.
കാറിലുണ്ടായിരുന്ന രണ്ട് യുവാക്കള്‍ അസഭ്യം പറഞ്ഞു കാര്‍ മുന്നോട്ടെടുക്കുകയും കാറുകള്‍ തമ്മില്‍ ഉരസുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പിന്നീട് നാഫിക്കും ഇവരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ആയി. പ്രശ്‌നം ശാന്തമായെങ്കിലും യുവാക്കള്‍ സമീപത്തെ വിവാഹ വീട്ടില്‍ ഉണ്ടായിരുന്ന എസ്‌ഐ വിനോദ്കുമാറിനെ വിളിച്ചു വരുത്തി. ബൈകില്‍ മറ്റൊരാളെയും കൂട്ടിയെത്തിയ വിനോദ് കുമാര്‍ കാറിലുണ്ടായിരുന്നവരെ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. കാറിന്റെ താക്കോല്‍ ഊരി സ്ത്രീകളെ കയ്യേറ്റം ചെയ്യുകയായിരുന്നു.
എസ്‌ഐ ഉള്‍പെടെ നാലു പേര്‍ പിന്നീട് നാഫിക്കിന്റെ വീട്ടിലെത്തി വധ ഭീഷണിയും മുഴക്കി. ശംസാദയുടെ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തുകയും എസ്‌ഐക്കെതിരെ കേസെടുക്കുകയും ചെയ്തതായി കാക്കൂര്‍ ഇന്‍സ്‌പെക്ടര്‍ സനല്‍രാജ് പറഞ്ഞു. എസ്‌ഐ ഒളിവിലാണ് ഇയാള്‍ക്കെതിരെ നേരത്തെയും കാക്കൂര്‍ പൊലീസില്‍ പരാതി ഉണ്ടായിരുന്നു.

Keywords: Clash on Road: SI Suspended, Kozhikode, News, Suspended, Attacked, Police, Complaint, Treatment, Hospitalized, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.