Water Tank Cleaning | വീട്ടിലെ വാടര്‍ ടാങ്ക് വൃത്തിയാക്കുന്നതിന് ചെറിയ കുട്ടികളെ വരെ ആശ്രയിക്കണം; എന്നാല്‍ ഇനി ആരുടെയും സഹായം വേണ്ട, ഒരു കുപ്പി ഉണ്ടെങ്കില്‍ ഒറ്റയ്ക്ക് ചെയ്യാം
Feb 24, 2024, 14:34 IST
കൊച്ചി: (KVARTHA) പലരുടേയും ഒരു പ്രധാന പ്രശ്നമാണ് വീട്ടിലെ വാടര്‍ ടാങ്ക് വൃത്തിയാക്കുന്നത്. കാരണം ടാങ്കിന്റെ അകത്ത് കയറി വൃത്തിയാക്കുന്നത് നടക്കില്ല. ടാങ്കുകള്‍ കൃത്യമായി വൃത്തിയാക്കിയില്ലെങ്കില്‍ വെള്ളം പെട്ടെന്ന് തന്നെ ചീത്തയായി പോകും. മാസത്തില്‍ ഒരിക്കലെങ്കിലും ടാങ്ക് വൃത്തിയാക്കണമെന്ന് പലരും ചിന്തിക്കുമെങ്കിലും നടക്കില്ലെന്ന് മാത്രം. മറ്റൊരാളുടെ സഹായം വേണ്ടിവരുന്നതിനാലാണിത്.
ഇത്തരം സന്ദര്‍ഭങ്ങളില്‍ പലരും ചെറിയ കുട്ടികളെയാണ് ആശ്രയിക്കാറുള്ളത്. അതിനുവേണ്ടി പല ഓഫറുകളും അവര്‍ക്ക് നല്‍കേണ്ടി വരുന്നു. അവരുടെ സമയവും സന്ദര്‍ഭവും അനുസരിച്ചു മാത്രമേ ടാങ്കില്‍ കയറി വൃത്തിയാക്കുകയുള്ളൂ. അല്ലെങ്കില്‍ പുറത്തുനിന്നും പണം നല്‍കി ആരെയെങ്കിലും ഏര്‍പ്പാടു ചെയ്യണം. അതും വലിയ ബുദ്ധിമുട്ടാണ്. എന്നാല്‍ ഇനി ഇതേക്കുറിച്ചോര്‍ത്ത് ടെന്‍ഷനൊന്നും വേണ്ട, വീട്ടമ്മമാര്‍ക്ക് തനിച്ച് ചെയ്യാവുന്നതേയുള്ളൂ.
എങ്ങനെയാണ് ടാങ്ക് വൃത്തിയാക്കി എടുക്കേണ്ടത് എന്ന് നോക്കാം. അതിനായി ആദ്യം ഒരു കുപ്പിയെടുത്ത് അതിന്റെ മൂടിയുള്ള ഭാഗത്തിന് കുറച്ച് താഴെയായി മുറിച്ചു മാറ്റുക. തുടര്‍ന്ന് അരിക് ഭാഗമെല്ലാം കത്രിക കൊണ്ട് ചെറുതായി മുറിച്ച് ബ്രഷ് പോലെ ആക്കുക. ഒരു പിവിസി പൈപ് എടുത്ത് അതിന്റെ ഒരു ഭാഗത്തേക്ക് കുപ്പിയുടെ മൂടിയുടെ ഭാഗം കയറ്റി കൊടുക്കുക. പിവിസി പൈപിന്റെ മറ്റേ ഭാഗത്ത് ഒരു പൈപ് ഫിറ്റ് ചെയ്യുക.
അതിനുശേഷം പിവിസി പൈപിന്റെ ഉള്ളിലേക്ക് വെള്ളം ഒഴിച്ചു കൊടുക്കുക. മറ്റേ അറ്റം കൈകൊണ്ട് അടച്ചുപിടിച്ച് വെള്ളം മുഴുവനായി ഒഴിച്ചു കൊടുക്കുക. പൈപില്‍ മുഴുവനായി വെള്ളം നിറഞ്ഞതിനു ശേഷം നേരെ ടാങ്കിന്റെ ഉള്ളിലേക്ക് ഇട്ടുകൊടുക്കുക. പിന്നീട് പൈപിന്റെ ഭാഗത്ത് പിടിച്ച വിരല്‍ മാറ്റി കൊടുക്കുമ്പോള്‍ ഉള്ളിലുള്ള വെള്ളമെല്ലാം തന്നെ പുറത്തേക്ക് പോകുന്നത് കാണാം.
ഒരോ ഭാഗത്തേക്കായി പൈപ് നീക്കി കൊടുക്കുമ്പോള്‍ കുപ്പിയുടെ ഉള്ളിലൂടെ താഴെയുള്ള വെള്ളമെല്ലാം പുറത്തേക്ക് പോകും. ടാങ്കിന്റെ ഉള്ളിലേക്ക് ഇറങ്ങുകയേ വേണ്ട. വളരെ എളുപ്പത്തില്‍ ഉള്ളിലെ അഴുക്കുപിടിച്ച വെള്ളമെല്ലാം പുറത്തേക്ക് പോകും. അതിനുശേഷം ബ്രഷ് പൈപില്‍ ഘടിപ്പിച്ച് ഉരച്ചു കൊടുക്കുക. ആ വെള്ളവും ഇതേ രീതിയില്‍ തന്നെ പുറത്തേക്ക് കളയുക. ഈ രീതിയില്‍ ആരുടെയും സഹായമില്ലാതെ വെള്ളം ടാങ്ക് വൃത്തിയാക്കാം.

Keywords: Clean Water Tank In Easy Steps, Kochi, News, Housewife, Children, Brush, Bottle, Cleaning, Water Tank, Tips, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.