Cleaning | കണ്ണൂരില്‍ നഗര ശുചീകരണം ഇനി ഹൈടെക്; അത്യാധുനിക ശുചീകരണ വാഹനം പ്രയാണം തുടങ്ങി
Oct 11, 2022, 21:40 IST
കണ്ണൂര്‍: (www.kvartha.com) നഗരവീഥികള്‍ മാലിന്യമുക്തമാക്കുന്നതിനും വൃത്തിയുള്ള നഗരമാക്കി കണ്ണൂരിനെ മാറ്റുന്നതിനും വേണ്ടി കണ്ണൂര്‍ കോര്‍പറേഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാങ്ങിയ അത്യാധുനിക റോഡ് ശുചീകരണ വാഹനത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം മേയര്‍ അഡ്വ. ടിഒ മോഹനന്‍ നിര്‍വ്വഹിച്ചു. ബസ് സ്റ്റാന്‍ഡ് പരിസരത്തെ മാലിന്യങ്ങളും, പൊടിപടലങ്ങളും നീക്കം ചെയ്തുകൊണ്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
ആറ് ടണ്‍ മാലിന്യം സംഭരിക്കുന്നതിന് ശേഷിയുള്ള ടാങ്ക് ഈ വാഹനത്തില്‍ ഉണ്ട്. ഈ യന്ത്രം ഉപയോഗിച്ച് കുറഞ്ഞ ചിലവില്‍ ഒരു പ്രദേശം മുഴുവനായി വൃത്തിയാക്കുന്നതിനും ഏത് പ്രതലത്തിലും പ്രവര്‍ത്തിക്കുന്നതിനും സാധിക്കും. ഒരു മണിക്കൂര്‍ കൊണ്ട് 4 -10 വരെ കിലോമീറ്റര്‍ പ്രദേശം വൃത്തിയാക്കാന്‍ കഴിയും. റോഡിന്റെയും നടപ്പാതയുടെയും വശങ്ങളിലുള്ള മണല്‍ പോലും വലിച്ചെടുക്കുന്നതിന് ഈ യന്ത്രത്തിന്റെ പ്രവര്‍ത്തനം വഴി സാധിക്കും.
മെട്രോ നഗരങ്ങളിലും, വിമാനത്താവളങ്ങളിലും ഈ വാഹനം ഉപയോഗിച്ചാണ് ശുചീകരണം നടത്തുന്നത്. നിലവില്‍ തൃശൂര്‍ കോര്‍പറേഷനില്‍ ഇത്തരം വാഹനം ശുചീകരണത്തിന് ഉപയോഗിക്കുന്നുണ്ട്. മലബാര്‍ മേഖലയില്‍ ആദ്യമായാണ് ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം ഈ യന്ത്രം സ്വന്തമാക്കുന്നത്. 75 ലക്ഷം രൂപ വില വരുന്ന ഈ വാഹനം കോയമ്പത്തൂര്‍ ആസ്ഥാനമായ സ്ഥാപനമാണ് നിര്‍മിച്ചു വിതരണം ചെയ്യുന്നത്. ഒരു വര്‍ഷമാണ് വാറന്റി. ഇത് പ്രവര്‍ത്തിപ്പിക്കുന്നതിന് കേവലം ഒരു ജീവനക്കാരന്‍ മാത്രം മതിയാകും. അവര്‍ക്കാവശ്യമായ പരിശീലനം നിര്‍മാണ കംപനി തന്നെ നല്‍കും.
പരിപാടിയില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ എംപി രാജേഷ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍മാരായ പി ഷമീമ ടീചര്‍, അഡ്വ. പി ഇന്ദിര, ഷാഹിന മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, എ കുഞ്ഞമ്പു, എന്‍ ഉഷ, സെക്രടറി വിനു സി കുഞ്ഞപ്പന്‍, ഹെല്‍ത് സൂപര്‍വൈസര്‍ ബൈജു, പി പി കൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Latest-News, Kerala, Kannur, Top-Headlines, Vehicles, Cleaning in Kannur is now high-tech.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.