Clearance Certificate | ഇനി സ്റ്റേഷനില്‍ പോകാതെയും പൊലീസ് ക്ലിയറന്‍സ് സര്‍ടിഫികറ്റ് ലഭിക്കും; നിങ്ങള്‍ ഇത്ര മാത്രം അറിഞ്ഞിരുന്നാല്‍ മതി

 


തിരുവനന്തപുരം: (www.kvartha.com) ഇനി സ്റ്റേഷനില്‍ പോകാതെയും പൊലീസിന്റെ ക്ലിയറന്‍സ് സര്‍ടിഫികറ്റ് ലഭിക്കും. ക്ലിയറന്‍സ് സര്‍ടിഫികറ്റ് ലഭിക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷ നല്‍കുന്നതിനെ കുറിച്ച് ഫേസ്ബുകിലൂടെ വിശദീകരണം നല്‍കിയിരിക്കുകയാണ് കേരള പൊലീസ്. ഔദ്യോഗിക ആപ് ആയ പോല്‍ ആപിലൂടെ ഈ സേവനം പ്രയോജനപ്പെടുത്താമെന്ന് പൊലീസ് അറിയിച്ചു.

ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം:

പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഓൺലൈനായി (സ്മാർട്ഫോൺ, ലാപ് ടോപ്പ്, കമ്പ്യൂട്ടർ എന്നിവ ഉപയോഗിച്ച്) അപേക്ഷ നൽകാം.
അപേക്ഷകൻ ഒരു പോലീസ് കേസിലും പെട്ടിട്ടില്ല എന്ന് സാക്ഷ്യപ്പെടുത്തുന്ന Certificate of non involvement in Criminal Offences ജോലി, പഠനം, റിക്രൂട്ട്മെന്റുകൾ, യാത്രകൾ തുടങ്ങി ഒട്ടേറെ കാര്യങ്ങൾക്ക് ആവശ്യമാണ്.
കേരള പോലീസിന്റെ ഔദ്യോഗിക ആപ്പ് ആയ പോൽ ആപ്പിലൂടെ ഈ സേവനം നിങ്ങൾക്ക് പ്രയോജനപ്പെടുത്താം.
പോൽ ആപ് ഇൻസ്റ്റാൾ ചെയ്ത് രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ സർവീസ് എന്ന ഭാഗത്ത് Certificate of Non Involvement in Offences സെലക്ട് ചെയ്തശേഷം ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യണം.
പാസ്പോർട്ട് സൈസ് ഫോട്ടോ, ഫോട്ടോപതിച്ച തിരിച്ചറിയൽ രേഖ, വിലാസം തെളിയിക്കുന്ന ആധാർ പോലുള്ള രേഖകൾ, എന്ത് ആവശ്യത്തിനുവേണ്ടി ആരാണ് നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത് എന്നതിന്റെ ഡിജിറ്റൽ പകർപ്പുകൾ എന്നിവ ആവശ്യപ്പെടുന്ന സ്ഥലത്ത് അപ്‌ലോഡ് ചെയ്തു നൽകണം.
ജില്ലാ പോലീസ് മേധാവിയിൽ നിന്നാണോ സ്റ്റേഷൻ ഹൗസ് ഓഫീസറിൽ നിന്നാണോ സർട്ടിഫിക്കറ്റ് ആവശ്യമുള്ളത് എന്ന് സെലക്ട് ചെയ്തു നൽകാൻ വിട്ടുപോകരുത്.
Clearance Certificate | ഇനി സ്റ്റേഷനില്‍ പോകാതെയും പൊലീസ് ക്ലിയറന്‍സ് സര്‍ടിഫികറ്റ് ലഭിക്കും; നിങ്ങള്‍ ഇത്ര മാത്രം അറിഞ്ഞിരുന്നാല്‍ മതി


വിവരങ്ങളും രേഖകളും നൽകിക്കഴിഞ്ഞാൽ ട്രഷറിയിലേയ്ക്ക് ഓൺലൈൻ ആയി ഫീസ് അടയ്ക്കുന്നതിനുള്ള ലിങ്ക് ഇതോടൊപ്പം ലഭിക്കും. അതുപയോഗിച്ചു ഫീസ് അടച്ച ശേഷം അപേക്ഷ സമർപ്പിക്കാവുന്നതാണ്. നിങ്ങളുടെ അപേക്ഷയിൽ പോലീസ് അന്വേഷണം നടത്തി സർട്ടിഫിക്കറ്റ് അനുവദിക്കും. ഇത് ആപ്പിൽ നിന്ന് ഡൌൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്. ഇതിനു വേണ്ടി നിങ്ങൾ പോലീസ് സ്റ്റേഷനിൽ പോകേണ്ടതില്ല.
തുണ പോർട്ടൽ വഴിയും സമാനമായ രീതിയിൽ അപേക്ഷിക്കാം.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. വിദേശരാജ്യങ്ങളിലേയ്ക്ക് പോകുന്നതിനു പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ ബന്ധപ്പെട്ട പാസ്പോർട്ട് സേവാ കേന്ദ്ര / റീജിയണൽ പാസ്പോർട്ട് ഓഫീസിനെയാണ് സമീപിക്കേണ്ടത്.
പോൽ ആപ്പ് ഡൌൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് 👇🏻
https://play(dot)google(dot)com/store/apps/details
കേരള പോലീസിന്റെ തുണ പോർട്ടലിലേയ്ക്കുള്ള ലിങ്ക് 👇🏻
https://thuna(dot)keralapolice(dot)gov(dot)in/


Keywords: News, Kerala, Kerala-News, Politics-News, News-Malayalam, Police, Clearance Certificate, Police Station, Information, Thiruvananthapuram: Police clearance certificate without going to the station.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia