CM | സംഘപരിവാറിന് അവസരവാദികളെ സുഖിപ്പിക്കാനാകും, എന്നാല്‍ കേരളം അടുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി

 


കണ്ണൂര്‍: (www.kvartha.com) ബിഷപ് മാര്‍ പാംപ്ലാനിയുടെ പ്രസ്താവനയില്‍ പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാറിന് അവസരവാദികളെ സുഖിപ്പിക്കാനാകും. എന്നാല്‍ അതല്ല കേരളത്തിന്റെ സ്ഥിതി എന്നും സംഘപരിവാറിനെ കേരളം അടുപ്പിക്കില്ലെന്നും സംഘപരിവാര്‍ അജന്‍ഡ അത്രവേഗം നടപ്പാക്കാന്‍ പറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

'ന്യൂനപക്ഷ വര്‍ഗീയതയാണെങ്കിലും ഭൂരിപക്ഷ വര്‍ഗീയതയാണെങ്കിലും നാടിന് ആപത്താണെന്നതാണ് കേരളം പൊതുവേ സ്വീകരിച്ചിരിക്കുന്നത്. കേരള നിയമസഭയില്‍ ഒരു സീറ്റ് ബിജെപിക്ക് ഉണ്ടായിരുന്നു. ആ സീറ്റ് എങ്ങനെ വന്നതെന്ന് എല്ലാവര്‍ക്കും അറിയാം. ആ ഒറ്റ സീറ്റിനുവേണ്ടി എന്നുമുതല്‍ അവര്‍ കളി തുടങ്ങിയതാണ്.

കോണ്‍ഗ്രസുമായി ചേര്‍ന്നുള്ള കളിയില്‍ 2016ലാണ് ബിജെപി നേതാവ് നിയമസഭയിലേക്ക് വന്നത്. നാണംകെട്ട സംഭവമാണെങ്കിലും അത് ഓര്‍ക്കണം. ഹിറ്റ്‌ലറുടെ നിലപാടും തത്വശാസ്ത്രവുമാണ് ബിജെപി നയിക്കുന്നത്. ജനാധിപത്യം അട്ടിമറിക്കാനുള്ള കാര്യങ്ങള്‍ അവര്‍ ചെയ്യുന്നു. തിരഞ്ഞെടുപ്പ് പോലും നേരെ നടക്കുന്നില്ല. എല്ലാം കൈപിടിയില്‍ ഒതുക്കാനുള്ള ശ്രമമാണ്. ജുഡീഷ്യറിയും അവര്‍ക്കു വേണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

CM | സംഘപരിവാറിന് അവസരവാദികളെ സുഖിപ്പിക്കാനാകും, എന്നാല്‍ കേരളം അടുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി

പ്രതിപക്ഷത്തിനെതിരെയും മുഖ്യമന്ത്രി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. 'കേരളത്തിലെ പ്രതിപക്ഷത്തിന് എന്താണ് സംഭവിക്കുന്നത്? പ്രതിപക്ഷം സ്പീകറുടെ ഡയസില്‍ ഇരച്ചുകയറി. എന്താണ് ഇതിന്റെയൊക്കെ അര്‍ഥം? സ്പീകറുടെ മുഖം മറച്ചുകൊണ്ട് പ്ലകാര്‍ഡുകള്‍, കേട്ടാല്‍ അറയ്ക്കുന്ന മുദ്രാവാക്യങ്ങള്‍. എന്നിട്ടും ഭരണപക്ഷം പ്രകോപിതമായില്ലല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു.

അങ്ങനെ സംഭവിച്ചാല്‍ സഭാ നടപടികളുമായി മുന്നോട്ടുപോകാമല്ലോ. ചോദ്യോത്തരം ആരംഭിക്കുന്നതിനു മുന്‍പ് തന്നെ നടുത്തളത്തില്‍ വന്ന് പ്രതിപക്ഷം സമരം ചെയ്യുകയാണ്. പ്രതീക്ഷയ്ക്കപ്പുറമുള്ള വിചിത്രമായ നടപടിയാണ്. ഞങ്ങള്‍ എന്ത് ചെയ്യണം, അത് കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords:  CM against Sangh Parivar, Kannur, News, Politics, Chief Minister, Pinarayi-Vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia