അന്താരാഷ്ട്ര നിലവാരത്തില്‍ ആദ്യത്തെ ഷോപ്പിങ് മാള്‍ തിരുവനന്തപുരത്ത്

 


തിരുവനന്തപുരം:(www.kvartha.com 27.11.2014) തെക്കന്‍ കേരളത്തിലെ അന്താരാഷ്ട്രാ നിലവാരത്തിലുള്ള ആദ്യത്തെ ഷോപ്പിങ് മാള്‍ തിരുവനന്തപുരത്ത്. മാളിന്റെ ശിലാസ്ഥാപനം ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. മലബാര്‍ ഗ്രൂപ്പിന്റെ കെട്ടിടനിര്‍മ്മാണ വിഭാഗമായ മലബാര്‍ ഡെവലപ്പേഴ്‌സ് ആണ് മാള്‍ ഓഫ് ട്രാവന്‍കൂര്‍ എന്ന ബൃഹദ്പദ്ധതി നിര്‍മ്മിക്കുന്നത്.

ആറുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 200 ഓളം ഔ്ട്ട്‌ലെറ്റുകളിലായി ലോകോത്തര ബ്രാന്‍ഡുകള്‍ അണിനിരത്തുന്ന ഷോ്പ്പിങ് മാള്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇന്‍ഫോപാര്‍ക്കിനും സമീപത്താണ് നിര്‍മ്മാണമാരംഭിക്കുന്നത്.

അന്താരാഷ്ട്ര നിലവാരത്തില്‍ ആദ്യത്തെ ഷോപ്പിങ് മാള്‍ തിരുവനന്തപുരത്ത് വിനോദത്തിനും ഉല്ലാസത്തിനുമായി അമ്യൂസ്‌മെന്റ് റൈഡുകള്‍, മള്‍ട്ടിപ്ലെക്‌സുകള്‍, ലോകത്തെ വിവിധ രുചിഭേദങ്ങള്‍ പരിചയപ്പെടുത്തുന്ന ഫുട്‌കോര്‍ട്ടുകള്‍, ബാങ്കുകള്‍, എ.ടി.എമ്മുകള്‍, ഫോറിന്‍ എക്‌സേഞ്ച് സെന്ററുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ 2016 ഓടെ പ്രവര്‍ത്തനമാരംഭിക്കുന്ന മാള്‍ ഓഫ് ട്രാവന്‍കൂറില്‍ ഉണ്ടായിരിക്കും. പദ്ധതിയുടെ ഭാഗമായി ഏഴായിരത്തോളം തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  International, Mall, Trivandram, Shopping Mall, Malabar, Stone, Project, International shopping mall in Trivandrum, CM Chandy inaguarates International shopping mall in Trivandrum
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia