തിരുവനന്തപുരം: കൊല്ലം അഷ്ടമുടിക്കായലില്‍ നടന്ന പ്രസിഡന്റ് ട്രോഫി വള്ളം കളി മത്സരത്തില്‍ മുഖ്യാതിഥിയായ നടി ശ്വേതാ മേനോനെ ജനപ്രതിനിധി ശാരാരീരികമായി അപമാനിച്ചതായുളള സംഭവം വിവാദമാകുന്നു.
ശ്വേതയുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് പ്രതികരിച്ചു. നിയമ നടപടികള്‍ക്ക് മുന്‍കൈ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശ്വേതയെ പൊതുവേദിയില്‍ അപമാനിച്ചത് ജനപ്രതിനിധി തന്നെയാണെന്നും ഇക്കാര്യം ശ്വേത തന്നോടു തുറന്നുപറഞ്ഞിട്ടുണ്ടെന്നും ഇന്നസെന്റ് വ്യക്തമാക്കി.
സമൂഹത്തിന് വഴികാട്ടിയാകേണ്ട ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള പെരുമാറ്റം ഉണ്ടായത് ഒട്ടും ശരിയായില്ലെന്നും ഇന്നസെന്റ് പറഞ്ഞു. സംഭവത്തില്‍ ജനപ്രതിനിധിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ താരസംഘടനയായ അമ്മയുടെ എല്ലാതരത്തിലുള്ള പിന്തുണയും ശ്വേതയ്ക്ക് ഉണ്ടായിരിക്കുമെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.
അതേസമയം സംഭവത്തില്‍ ജില്ലാ കളക്ടര്‍ ബി മോഹനോട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിശദീകരണം തേടി. ശ്വേത പൊതുവേദിയില്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ സ്വമേധയാ കേസെടുക്കാന്‍ വനിതാ കമ്മീഷന് തീരുമാനിച്ചു. വള്ളംകളിയുടെ ഉല്‍ഘാടനത്തിനെത്തിയ ശ്വേതയെ കാറില്‍ നിന്നും വേദിയിലേക്കുള്ള വഴികളിലും തിരിച്ച് കാറില്‍ കയറുമ്പോഴും ശാരീരിക ഉപദ്രവം ഏല്‍ക്കേണ്ടി വന്നതായാണ് നടി പറയുന്നത്.
എന്നാല്‍, തന്നെ മുഖ്യാതിഥിയായി ക്ഷണിച്ച വേദിയില്‍ വെച്ച് സംഭവത്തെ കുറിച്ച് പ്രതികരിക്കാതിരുന്നത് പരിപാടി അലങ്കോലമാക്കേണ്ടെന്നു കരുതിയാണെന്ന് ശ്വേത വിശദീകരിക്കുന്നു. അതേസമയം ശ്വേത സംഭവസ്ഥലത്തുവെച്ചു തന്നെ, തന്നെ അപമാനിച്ച ജനപ്രതിനിധിയോട് അനിഷ്ടം പ്രകടിപ്പിച്ചുവെന്നും പറയുന്നു. ഒടുവില്‍ അപമാനം സഹിക്കാന്‍ വയ്യാതായപ്പോള്‍ പൊട്ടുക്കരഞ്ഞുകൊണ്ട് ശ്വേത വേദിയില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു.
തുടര്‍ന്ന് കളക്ടറുമായി ഫോണില്‍ സംസാരിച്ച് തനിക്ക് നേരെയുണ്ടായ ശാരീരിക അപമാനത്തെ കുറിച്ച് പരാതിപ്പെടുകയായിരുന്നു. എന്നാല്‍ തന്നോടു പരാതി പറഞ്ഞിട്ടില്ലെന്നാണ് കളക്ടറുടെ നിലപാട്. കൊല്ലം എം.പി.പിതാംബരക്കുറുപ്പാണ് ആരോപണ വിധേയനായ വ്യക്തി. അതിനിടെ
ശ്വേത രേഖാമൂലം പരാതി നല്കാന് ഇപ്പോഴും തയാറായിട്ടില്ല. തന്നെ അപമാനിച്ചത് ആരാണെന്ന് വ്യക്തമാക്കാനും അവര്‍ തയാറായില്ല.
Also Read:
മഞ്ചേശ്വരം എസ്.ഐയെ മണല്‍മാഫിയാ സംഘം അക്രമിച്ചു
Keywords: Thiruvananthapuram, Chief Minister, Oommen Chandy, Kollam, Accused, District Collector, Inauguration, Complaint, Kerala, Shweta menon, Film Actress, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.