CM fb post | എംഎം മണിയെ ചിമ്പാന്‍സിയാക്കി ചിത്രീകരിച്ചതിനെതിരെ നെല്‍സന്‍ മണ്ടേലയുടെ ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രിയുടെ പരോക്ഷ മറുപടി

 


തിരുവനന്തപുരം: (www.kvartha.com) മഹിളാ കോണ്‍ഗ്രസ് മാര്‍ചില്‍ മുന്‍ മന്ത്രി എംഎം മണിയെ ചിമ്പാന്‍സിയാക്കി ചിത്രീകരിച്ചതിനെതിരെ പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ണവിവേചനത്തിനെതിരെ ഐതിഹാസിക പോരാട്ടം നയിച്ച നെല്‍സന്‍ മണ്ടേലയുടെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ ചിത്രം പങ്കുവെച്ചാണ് മുഖ്യമന്ത്രിയുടെ മറുപടി.

CM fb post | എംഎം മണിയെ ചിമ്പാന്‍സിയാക്കി ചിത്രീകരിച്ചതിനെതിരെ നെല്‍സന്‍ മണ്ടേലയുടെ ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രിയുടെ പരോക്ഷ മറുപടി

ഇന്നും തുടരുന്ന വംശീയവാദത്തിനും വര്‍ണവെറിയ്ക്കുമെതിരെ ശക്തമായ നിലപാടെടുക്കുമെന്ന് പ്രതിജ്ഞ ചെയ്യാം. നിറവും രൂപവും ജാതിയും മതവും തുടങ്ങി ഒന്നിനാലും മനുഷ്യര്‍ അധിക്ഷേപിക്കപ്പെടാത്ത, ചൂഷണം ചെയ്യപ്പെടാത്ത മാനവികതയും സമഭാവനയും നിറഞ്ഞ ലോകത്തിനായി ഒരുമിച്ചു നില്‍ക്കാമെന്നും മുഖ്യമന്ത്രി കുറിച്ചു.

എംഎം മണിയെ ചിമ്പാന്‍സിയാക്കി ചിത്രീകരിച്ച നടപടിയില്‍ മഹിളാ കോണ്‍ഗ്രസ് മാപ്പുപറഞ്ഞുവെങ്കിലും എംഎം മണിയെ വംശീയമായി അധിക്ഷേപിച്ച് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്ത് വന്നിരുന്നു. മണിയുടെ രൂപം അതുതന്നെയല്ലെ എന്നായിരുന്നു മഹിളാ കോണ്‍ഗ്രസ് മാര്‍ചിനെ പിന്തുണച്ച് സുധാകരന്‍ ചോദിച്ചത്.

മുഖ്യമന്ത്രിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

വര്‍ണവിവേചനത്തിനെതിരെ ഐതിഹാസിക പോരാട്ടം നയിച്ച നെല്‍സന്‍ മണ്ടേലയുടെ ജന്മദിനമാണിന്ന്. ആ വിശ്വ പോരാളിയെ സ്മരിക്കുന്നതു തന്നെ മാനുഷിക മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള സമരമാണ്. സ്വാതന്ത്ര്യത്തിനും നീതിയ്ക്കുമായി പൊരുതുന്ന മനുഷ്യര്‍ക്ക് എക്കാലവും പ്രചോദനമായ മണ്ടേലയുടെ ജീവചരിത്രം ഈ വേളയില്‍ ഓര്‍ക്കുകയും പങ്കുവയ്ക്കുകയും ചെയ്യാം.

അതോടൊപ്പം ഇന്നും തുടരുന്ന വംശീയവാദത്തിനും വര്‍ണവെറിയ്ക്കുമെതിരെ ശക്തമായ നിലപാടെടുക്കുമെന്ന് പ്രതിജ്ഞ ചെയ്യാം. നിറവും രൂപവും ജാതിയും മതവും തുടങ്ങി ഒന്നിനാലും മനുഷ്യര്‍ അധിക്ഷേപിക്കപ്പെടാത്ത, ചൂഷണം ചെയ്യപ്പെടാത്ത മാനവികതയും സമഭാവവനയും നിറഞ്ഞ ലോകത്തിനായി ഒരുമിച്ചു നില്‍ക്കാം.

 

Keywords: CM fb post against racial discrimination on M M Mani's, Thiruvananthapuram, News, Politics, Facebook Post, Chief Minister, Pinarayi vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia