ശ്രീ­നിവാ­സ രാ­മാ­നു­ജം ഇന്‍­സ്റ്റി­റ്റിയൂ­ട്ട് ഓഫ് ബേ­സി­ക് സ­യന്‍സ­സ് മു­ഖ്യ­മന്ത്രി ഉ­ദ്­ഘാട­നം ചെ­യ്തു

 



ശ്രീ­നിവാ­സ രാ­മാ­നു­ജം ഇന്‍­സ്റ്റി­റ്റിയൂ­ട്ട് ഓഫ് ബേ­സി­ക് സ­യന്‍സ­സ് മു­ഖ്യ­മന്ത്രി ഉ­ദ്­ഘാട­നം ചെ­യ്തു
ശ്രീ­നിവാ­സ രാ­മാ­നു­ജം ഇന്‍­സ്റ്റി­റ്റിയൂ­ട്ട് ഓഫ് ബേ­സി­ക് സ­യന്‍­സ­സും ത്രിദി­ന ക്രി­സ്റ്റി­ലോ­ഗ്ര­ഫി ദേശീ­യ സെ­മി­നാറും മു­ഖ്യ­മന്ത്രി ഉ­മ്മന്‍ ചാ­ണ്ടി ഉ­ദ്­ഘാട­നം ചെ­യ്യുന്നു. പ്രൊ­ഫ എം വി­ജയന്‍, നൊ­ബേല്‍ ജേ­താ­വ് പ്രോഫ ആ­ദാ യോ­നാദ്, ശാ­സ്­ത്ര,സാ­ങ്കേ­തി­ക, പ­രി­സ്ഥി­തി കൗണ്‍­സില്‍
എ­ക്‌­സി­ക്യു­ട്ടീ­വ് വൈ­സ് പ്ര­സിഡന്റ് ഡോ. വി എന്‍ രാ­ജേ­ശ­ഖ­രന്‍ പി­ള്ള എ­ന്നി­വര്‍ സ­മീ­പം

തിരു­വ­ന­ന്ത­പു­രം: നൂറാം വാര്‍­ഷി­കം ആ­ഘോ­ഷി­ക്കു­ന്ന ക്രി­സ്റ്റി­ലോ­ഗ്ര­ഫി­യെ­ക്കു­റി­ച്ചു­ള്ള ദേശീയ സെ­മി­നാര്‍ മുഖ്യ­മന്ത്രി ഉ­മ്മന്‍ ചാ­ണ്ടി ഉ­ദ്­ഘാട­നം ചെ­യ്­തു. സം­സ്ഥാ­ന­ത്തി­ന്റെ ഉ­ന്ന­ത­വി­ദ്യാ­ഭ്യാ­സ മേ­ഖ­ല­യില്‍ ശ്ര­ദ്ധേ­യമാ­യ കാ­ല്‍­വെ­യ്­പാ­യി മാ­റു­ന്ന ശ്രീ­നിവാ­സ രാ­മാ­നു­ജം ഇന്‍­സ്റ്റി­റ്റിയൂ­ട്ട് ഓഫ് ബേ­സി­ക് സ­യന്‍­സ­സി­ന്റെ ആ­ദ്യ അ­ക്കാ­ദമി­ക പ്ര­വര്‍­ത്ത­ന­മാ­ണിത്.

 ശാ­സ്­ത്ര , സാ­ങ്കേതി­ക മേ­ഖ­ല­കള്‍ക്കും അ­തി­ന്റെ നാ­നാ­വ­ി­ധ വിക­സ­ന പ്ര­വര്‍­ത്ത­ന­ങ്ങള്‍ക്കും സര്‍­ക്കാര്‍ പ­രാ­മവധി പി­ന്തു­ണ നല്‍­കു­മെ­ന്ന് മു­ഖ്യ­മ­ന്ത്രി വ്യ­ക്ത­മാ­ക്കി. ശാ­സ്­ത്ര വി­ദ്യാ­ഭ്യാ­സ­ത്തി­ന് പി­ഴ­വു­ക­ളില്ലാ­ത്ത പ്രോല്‍­സാഹ­നം നല്‍­കാനും ഗ­വേ­ഷ­ണ­ത്തില്‍ ശ്ര­ദ്ധ­യൂ­ന്നു­ന്ന സ്ഥാ­പ­നങ്ങ­ളെ പ­ര­മാവ­ധി പ്രോ­ല്‍­സാ­ഹ­ി­പ്പി­ക്കാ­നു­മാ­ണ് സര്‍­ക്കാര്‍ ശ്ര­മി­ക്കു­ന്ന­ത്. ലോ­ക നി­ല­വാ­ര­ത്തി­ലു­ള്ള ഗ­വേ­ഷ­ണ അ­വ­സ­ര­ങ്ങള്‍ ഉ­റ­പ്പാ­ക്കു­കയും ആ­ഗോ­ള­ത­ല­ത്തില്‍ സ്വീ­ക­രി­ക്ക­പ്പെ­ട്ട ഗു­ണ­നി­ലവാ­ര മാ­ന­ദ­ണ്ഡ­ങ്ങള്‍ ന­ട­പ്പാ­ക്കു­ക­യും ചെ­യ്തു­കൊ­ണ്ടു­വേ­ണം ന­മ്മള്‍ ഭാ­വി­യി­ലേ­ക്കു നോ­ക്കാ­നെ­ന്ന് മു­ഖ്യ­മന്ത്രി ചൂ­ണ്ടി­ക്കാട്ടി.

അ­ടിസ്ഥാ­ന ശാ­സ്­ത്ര­ത്തിലും ഗ­ണി­ത ശാ­സ്­ത്ര­ത്തിലും സം­സ്ഥാന­ത്തെ ഉ­ന്ന­ത നി­ല­വാ­ര­മു­ള­ള കേ­ന്ദ്ര­മാ­യി മാ­റാ­നാ­ണ് വി­ഖ്യാ­ത ഗണി­ത ശാ­സ്­ത്രജ്ഞന്‍ ശ്രീ­നിവാ­സ രാ­മാ­നു­ജ­ത്തി­ന്റെ ( 1887-1920) സ്ഥാപി­ച്ച ഇ­ന്‍­സ്റ്റി­റ്റിയൂ­ട്ട് ശ്ര­മി­ക്കു­ന്ന­ത്.സാ­ങ്കേതി­ക വി­ദ്യ­യി­ലെ മൗലി­ക ഗ­വേ­ഷ­ണ ഫ­ല­ങ്ങള്‍ പ­രി­ഭാ­ഷ­പ്പെ­ടു­ത്തു­കയും ല­ക്ഷ്യ­മാണ്. കോ­ട്ടയ­ത്തെ രാ­ജീ­വ് ഗാ­ന്ധി ഇന്‍­സ്­റ്റി­റ്റിയൂ­ട്ട് ഓ­ഫ് ടെക്‌­നോള­ജി ക്യാ­മ്പ­സി­ലാണ് ശ്രീ­നിവാ­സ രാ­മാ­നു­ജം ഇന്‍­സ്റ്റി­റ്റിയൂ­ട്ട് പ്ര­വര്‍­ത്തി­ക്കു­ന്ന­ത്.

ജ­ന­ങ്ങ­ളു­ടെ ജീവി­ത നി­ല­വാ­രം ഉ­യര്‍­ത്താന്‍ അ­നി­വാ­ര്യമാ­യ വിവി­ധ മേ­ഖ­ല­ക­ളി­ലെ ആ­വ­ശ്യ­ങ്ങള്‍­ക്ക് ശാ­സ്­ത്രാ­ധി­ഷ്ഠി­ത പ­രി­ഹാ­ര­മാര്‍­ഗങ്ങ­ളെ സ­മൂ­ഹം മു­മ്പ­ത്തേ­ക്കാള്‍ ഇ­ന്ന് ആ­ശ്ര­യി­ക്കു­ക­യാ­ണെ­ന്ന് മു­ഖ്യ­മ­ന്ത്രി പ­റഞ്ഞു. പൊ­തു­ജനാ­രോ­ഗ്യം, ഔ­ഷ­ധ വി­ക­സനം, കൃ­ഷിയും ഭ­ക്ഷ്യോ­ദ്­പാ­ദ­നവും , മാ­ലി­ന്യ സം­സ്­ക­ര­ണം, ഹരി­ത സു­ര­ക്ഷാ­വ­ല­യ­ത്തി­ന്റെ സം­രക്ഷ­ണം എ­ന്നി­വ­യി­ലെല്ലാം ശാ­സ്­ത്ര ജ്ഞാ­ന­ത്തി­ന്റെ ഫ­ല­ങ്ങ­ളാ­ണ് കാ­ണു­ന്ന­ത്. അ­ദ്ദേ­ഹം കൂ­ട്ടി­ച്ചേര്‍ത്തു.

ക്രി­സ്റ്റി­ലോ­ഗ്ര­ഫി­യു­ടെ നൂറാം വാര്‍­ഷികാ­ഘോ­ഷ­ത്തി­ന്റെ ഭാ­ഗ­മാ­യി മൂ­ന്നു ദിവ­സം നീ­ളു­ന്ന സെ­മി­നാര്‍ ഉ­ദ്­ഘാ­ട­ന സ­മ്മേ­ള­ന­ത്തി­നു ശേ­ഷം ആ­രം­ഭിച്ചു. നൊ­ബേല്‍ ജേ­താ­വും ഇ­സ്ര­യേ­ലി­ലെ വീ­സ്­മാന്‍ ഇ­ന്‍­സ്­റ്റി­റ്റിയൂ­ട്ടി­ലെ പ്രൊ­ഫ­സ­റുമായ

ആ­ദാ യോ­നാ­ദ് പ്രൊ­ഫ ജി എന്‍ രാ­മ­ച­ന്ദ്രന്‍ അ­നു­സ്മ­ര­ണ പ്ര­ഭാഷ­ണം ന­ടത്തി. സംസ്ഥാ­ന ശാ­സ്­ത്ര,സാ­ങ്കേ­തി­ക, പ­രി­സ്ഥി­തി കൗണ്‍­സില്‍ എ­ക്‌­സി­ക്യു­ട്ടീ­വ് വൈ­സ് പ്ര­സിഡന്റ് ഡോ. വി എന്‍ രാ­ജേ­ശ­ഖ­രന്‍ പി­ള്ള സ്വാഗം­ത പ­റ­ഞ്ഞു. ശാ­സ്­ത്ര­ത്തി­നു പ്രോല്‍­സാഹ­നം നല്‍­കാ­നു­ള്ള കേ­ര­ള­ത്തി­ന്റെ താ­ല്­പ­ര്.ത്തി­ന് ശാ­സ്­ത്ര സ­മൂ­ഹ­ത്തി­നു­വേ­ണ്ടി അ­ദ്ദേ­ഹം ന­ന്ദി പ­റഞ്ഞു.

പ്രൊ­ഫ എം വി­ജയന്‍, ബം­ഗ­ളൂരു ഐ­ഐ­എ­സ് സി­യി­ലെ പ്രൊ­ഫ ആ­ല്‍­ബര്‍ട്ട് ഐന്‍­സ്റ്റീന്‍ എ­ന്നി­വര്‍ ശാ­സ്­ത്ര സാ­ങ്കേതി­ക പ­രി­സ്ഥി­തി കൗണ്‍­സി­ലി­ന്റെ പ്ര­വര്‍­ത്ത­ന­ങ്ങ­ളെയും കേ­ര­ള­ത്തില്‍ ശാ­സ്­ത്ര ക്രി­യാ­ത്മ­ക കെ­ട്ട­ഴി­ച്ചു­വി­ടു­ന്ന അ­തി­ന്റെ ഉല്‍­സാ­ഹ­ത്തെയും അ­ഭി­ന­ന്ദിച്ചു. സംസ്ഥാ­ന സര്‍­ക്കാര്‍ ഈ ശ്ര­മ­ങ്ങള്‍­ക്കു നല്‍­കു­ന്ന പി­ന്തു­ണയും നേ­തൃ­ത്വവും ശ്ലാ­ഘി­ക്ക­പ്പെ­ട്ടു.


Keywords: CM inaugurates Ramanuajam Institute of Basic Sciences, CM, Oommen Chandy, Thiruvananthapuram, Inauguration, Kerala, Technology, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia