ശ്രീനിവാസ രാമാനുജം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബേസിക് സയന്‍സസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
Feb 7, 2013, 18:45 IST
തിരുവനന്തപുരം: നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ക്രിസ്റ്റിലോഗ്രഫിയെക്കുറിച്ചുള്ള ദേശീയ സെമിനാര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധേയമായ കാല്‍വെയ്പായി മാറുന്ന ശ്രീനിവാസ രാമാനുജം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബേസിക് സയന്‍സസിന്റെ ആദ്യ അക്കാദമിക പ്രവര്‍ത്തനമാണിത്.
ശാസ്ത്ര , സാങ്കേതിക മേഖലകള്‍ക്കും അതിന്റെ നാനാവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ പരാമവധി പിന്തുണ നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ശാസ്ത്ര വിദ്യാഭ്യാസത്തിന് പിഴവുകളില്ലാത്ത പ്രോല്‍സാഹനം നല്‍കാനും ഗവേഷണത്തില്‍ ശ്രദ്ധയൂന്നുന്ന സ്ഥാപനങ്ങളെ പരമാവധി പ്രോല്‍സാഹിപ്പിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ലോക നിലവാരത്തിലുള്ള ഗവേഷണ അവസരങ്ങള്‍ ഉറപ്പാക്കുകയും ആഗോളതലത്തില്‍ സ്വീകരിക്കപ്പെട്ട ഗുണനിലവാര മാനദണ്ഡങ്ങള്‍ നടപ്പാക്കുകയും ചെയ്തുകൊണ്ടുവേണം നമ്മള് ഭാവിയിലേക്കു നോക്കാനെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അടിസ്ഥാന ശാസ്ത്രത്തിലും ഗണിത ശാസ്ത്രത്തിലും സംസ്ഥാനത്തെ ഉന്നത നിലവാരമുളള കേന്ദ്രമായി മാറാനാണ് വിഖ്യാത ഗണിത ശാസ്ത്രജ്ഞന് ശ്രീനിവാസ രാമാനുജത്തിന്റെ ( 1887-1920) സ്ഥാപിച്ച ഇന്‍സ്റ്റിറ്റിയൂട്ട് ശ്രമിക്കുന്നത്.സാങ്കേതിക വിദ്യയിലെ മൗലിക ഗവേഷണ ഫലങ്ങള്‍ പരിഭാഷപ്പെടുത്തുകയും ലക്ഷ്യമാണ്. കോട്ടയത്തെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി ക്യാമ്പസിലാണ് ശ്രീനിവാസ രാമാനുജം ഇന്‍സ്റ്റിറ്റിയൂട്ട് പ്രവര്‍ത്തിക്കുന്നത്.
ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ അനിവാര്യമായ വിവിധ മേഖലകളിലെ ആവശ്യങ്ങള്‍ക്ക് ശാസ്ത്രാധിഷ്ഠിത പരിഹാരമാര്‍ഗങ്ങളെ സമൂഹം മുമ്പത്തേക്കാള്‍ ഇന്ന് ആശ്രയിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുജനാരോഗ്യം, ഔഷധ വികസനം, കൃഷിയും ഭക്ഷ്യോദ്പാദനവും , മാലിന്യ സംസ്കരണം, ഹരിത സുരക്ഷാവലയത്തിന്റെ സംരക്ഷണം എന്നിവയിലെല്ലാം ശാസ്ത്ര ജ്ഞാനത്തിന്റെ ഫലങ്ങളാണ് കാണുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രിസ്റ്റിലോഗ്രഫിയുടെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മൂന്നു ദിവസം നീളുന്ന സെമിനാര്‍ ഉദ്ഘാടന സമ്മേളനത്തിനു ശേഷം ആരംഭിച്ചു. നൊബേല്‍ ജേതാവും ഇസ്രയേലിലെ വീസ്മാന് ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രൊഫസറുമായ
ആദാ യോനാദ് പ്രൊഫ ജി എന്‍ രാമചന്ദ്രന് അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന ശാസ്ത്ര,സാങ്കേതിക, പരിസ്ഥിതി കൗണ്‍സില്‍ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഡോ. വി എന്‍ രാജേശഖരന് പിള്ള സ്വാഗംത പറഞ്ഞു. ശാസ്ത്രത്തിനു പ്രോല്‍സാഹനം നല്‍കാനുള്ള കേരളത്തിന്റെ താല്പര്.ത്തിന് ശാസ്ത്ര സമൂഹത്തിനുവേണ്ടി അദ്ദേഹം നന്ദി പറഞ്ഞു.
പ്രൊഫ എം വിജയന്, ബംഗളൂരു ഐഐഎസ് സിയിലെ പ്രൊഫ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് എന്നിവര്‍ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളെയും കേരളത്തില്‍ ശാസ്ത്ര ക്രിയാത്മക കെട്ടഴിച്ചുവിടുന്ന അതിന്റെ ഉല്‍സാഹത്തെയും അഭിനന്ദിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഈ ശ്രമങ്ങള്‍ക്കു നല്കുന്ന പിന്തുണയും നേതൃത്വവും ശ്ലാഘിക്കപ്പെട്ടു.
Keywords: CM inaugurates Ramanuajam Institute of Basic Sciences, CM, Oommen Chandy, Thiruvananthapuram, Inauguration, Kerala, Technology, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.