Pinarayi Vijayan | രാജ്യത്ത് ബിജെപി മൂന്നാം തവണയും അധികാരത്തില്‍ വന്നാല്‍ അപരിഹാര്യമായ ആപത്ത്, പിന്നീട് ദുഃഖിച്ചിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍
Oct 8, 2023, 18:34 IST
കണ്ണൂര്‍: (KVARTHA) രാജ്യത്ത് ബിജെപി മൂന്നാം തവണയും അധികാരത്തില്‍ വന്നാല്‍ അപരിഹാര്യമായ ആപത്താണെന്നും പിന്നീട് ദുഃഖിച്ചിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനിയൊരു ടേം അസാധ്യമാണെന്ന തിരിച്ചറിവിലേക്ക് ബിജെപി എത്തിയിട്ടുണ്ട്.
അത് കൂടുതല്‍ ആപത്കരമായ നടപടികളിലേക്ക് നീങ്ങുന്നതിന് അവരെ പ്രേരിപ്പിക്കും. പ്രതിപക്ഷപാര്‍ടികളെ ലക്ഷ്യംവെച്ചു നടന്ന ഇഡി റെയ്ഡ് അതാണ് സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ എല്‍ഡിഎഫ് കുടുംബയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മതാധിഷ്ഠിത രാഷ്ട്രം സ്ഥാപിക്കുകയെന്നതും ന്യൂനപക്ഷങ്ങള്‍ക്ക് നേരെ പക്ഷപാതപരമായ നിലപാടുകള്‍ സ്വീകരിക്കുകയെന്നതുമാണ് ബിജെപിയുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് മതനിരപേക്ഷത സംരക്ഷിക്കണമെന്നാഗ്രഹിക്കുന്നവര്‍ ചേര്‍ന്ന് ഒരു കൂട്ടായ്മയ്ക്ക് രൂപം നല്‍കി. അതിലൂടെ ബിജെപിയെ തുടര്‍ഭരണസാധ്യതയില്ലാത്ത സ്ഥിതിയിലേക്ക് എത്തിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നാനാത്വത്തില്‍ ഏകത്വത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു ഭരണഘടനയാണ് സ്വാതന്ത്ര്യാനന്തര ഇന്‍ഡ്യയില്‍ ഉണ്ടാക്കിയത്. അത് സ്വാതന്ത്ര്യ സമരഘട്ടത്തില്‍ ഉയര്‍ത്തിയ മൂല്യങ്ങളുടെ സ്വാംശീകരണമായിരുന്നു. ഈ അവസ്ഥയാണ് സ്വാതന്ത്ര്യ സമരത്തിന് അന്നേ എതിരായിരുന്ന ആര്‍ എസ് എസും സംഘപരിവാറും ഇപ്പോള്‍ ഇല്ലാതാക്കാന്‍ നോക്കുന്നത്. രാജ്യത്തിന്റെ ഏകീകൃതനില അവര്‍ ഇഷ്ടപ്പെടുന്നില്ല.
വ്യത്യസ്തതകള്‍ അംഗീകരിക്കാന്‍ തയാറല്ല. ഞങ്ങള്‍ കഴിക്കുന്ന ഭക്ഷണം തന്നെ നിങ്ങള്‍ കഴിച്ചോളണം. മാറിക്കഴിച്ചാല്‍ അത് വര്‍ഗീയ സംഘര്‍ഷത്തിന് ഇടയാക്കുന്നു. അതിന്റെ ഭാഗമായുള്ള കൊലകള്‍ അരങ്ങേറുന്നത് നമ്മള്‍ കണ്ടു. അതുപോലെ നമ്മുടെ രാജ്യത്ത് പശുവിനെ അടിസ്ഥാനമാക്കിയുള്ള ഒരുപാട് സംഘര്‍ഷങ്ങളുണ്ടായി എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
'ജനങ്ങളിലൊരു ഭാഗത്തെ ശത്രുപക്ഷത്തു നിര്‍ത്തി ആക്രമണങ്ങളങ്ങഴിച്ചു വിടുന്ന ഒട്ടേറെ സംഭവങ്ങള്‍ക്ക് നമുക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നു. ഇതെല്ലാം ഒരേ ലക്ഷ്യത്തോടെയാണ്. ഒരു മതാധിഷ്ഠിത രാഷ്ട്രം സ്ഥാപിക്കുക, ചില പ്രത്യേക വിഭാഗങ്ങള്‍ക്കു നേരെ തികച്ചും പക്ഷപാതപരമായ നിലപാടുകള്‍ സ്വീകരിക്കുക എന്നതാണ് ആ ലക്ഷ്യം. രാജ്യത്തെ ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് വലിയതോതിലുള്ള ആശങ്കയില്‍ കഴിയേണ്ടിവരുന്നു.
രണ്ടു ടേം കഴിഞ്ഞ് മൂന്നാമത്തെ ടേം കൂടി ബി.ജെ.പി. അധികാരത്തില്‍ തുടരുന്ന സാഹചര്യമുണ്ടായാല്‍ നമ്മുടെ രാജ്യത്തിന് അപരിഹാര്യമായ ആപത്താണ് സംഭവിക്കുക. പിന്നെ ദുഃഖിച്ചിട്ട് കാര്യമില്ല. ഈ വസ്തുത രാജ്യം പൊതുവേ കാണുന്നു, അംഗീകരിക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഈ ആപത്ത് ഒഴിവാക്കേണ്ടതാണ് എന്ന പൊതുനിലപാടില്‍ എല്ലാവരും എത്തിച്ചേരും, മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വാക്കുകള്‍:
രാജ്യത്താകെ മതനിരപേക്ഷതയുടെ സംരക്ഷണമാഗ്രഹിക്കുന്ന എല്ലാവരുംചേര്‍ന്ന് വിശാലമായ ഒരു കൂട്ടായ്മയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. ആ കൂട്ടായ്മയിലൂടെ ബിജെപിയെ പരാജയപ്പെടുത്താനും ബിജെപിയുടെ കൈയില്‍ തുടര്‍ഭരണം എത്താതിരിക്കാനും ഇടയാക്കും. ബിജെപിയെ ഒരു തുടര്‍ഭരണ സാധ്യതയില്ലാത്ത അവസ്ഥയിലേക്ക് എത്തിക്കുക എന്നതാണ് രാജ്യം ഇപ്പോള്‍ പൊതുവേ ചര്‍ചചെയ്തു കൊണ്ടിരിക്കുന്നത്.
ഇക്കാര്യത്തില്‍ നല്ല സൂചനകളാണ് പുറത്തു വരുന്നത്. ബിജെപിക്ക് ഏറെക്കുറെ കാര്യം പിടികിട്ടിയിരിക്കുന്നു. ഇനിയൊരു ടേം അസാധ്യമാകുമെന്ന തിരിച്ചറിവിലേക്ക് അവരെത്തുന്നു. പക്ഷേ ആ തിരിച്ചറിവ് കൂടുതല്‍ ആപത്കരമായ നടപടികളിലേക്ക് നീങ്ങുന്നതിന് അവരെ പ്രേരിപ്പിക്കുമെന്നതാണ് അടുത്ത ദിവസങ്ങളിലുണ്ടായ സംഭവങ്ങള്‍ കാണിക്കുന്നത്.
ഇന്‍ഡ്യയിലെ നാലു സംസ്ഥാനങ്ങളിലും ഒരേദിവസം കേന്ദ്രത്തിന്റെ വിവിധ ഏജന്‍സികള്‍ നടത്തി. ആ റെയ്ഡ് പ്രതിപക്ഷരാഷ്ട്രീയ പാര്‍ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് നടന്നത്. പ്രതിപക്ഷരാഷ്ട്രീയ പാര്‍ടികളുമായി ബന്ധപ്പെട്ടവരുടെ നേര്‍ക്കാണ് നടന്നത്. ബിജെപി ഈ പുതിയ സാഹചര്യത്തില്‍ പ്രതികരിക്കാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ് വന്നത്. കൂടുതല്‍ നടപടികള്‍ അവരുടെ ഭാഗത്തു നിന്ന് പ്രതീക്ഷിക്കാം. പക്ഷേ ഇതുകൊണ്ടൊന്നും ജനവികാരത്തെ അട്ടിമറിക്കാനാവില്ല.
കേരളം മറ്റ് സംസ്ഥാനങ്ങളെ പോലെ ബിജെപിക്ക് ഏതെങ്കിലു തരത്തിലുള്ള വേരോട്ടത്തിന് കഴിയുന്ന നാടല്ല. രാജ്യത്ത് മറ്റു പലയിടങ്ങളിലും ബിജെപി പ്രബലമായ രീതിയില്‍ മത്സരിക്കാനുള്ള ശേഷി നേടിയിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ മത്സരിച്ച് ഇരുപത് സീറ്റില്‍ ഏതെങ്കിലും ഒരു സീറ്റ് നേടാന്‍ കഴിയുമെന്ന് ബിജെപി തന്നെ കരുതുന്നില്ല. എത്ര പ്രചാരണം നടത്തിയാലും ക്ഷാമമില്ലാതെ പണം വാരിക്കോരി ചിലവഴിച്ചാലും കേരളത്തില്‍ തങ്ങള്‍ നിലംതൊടില്ല എന്ന ധാരണ പൊതുവില്‍ ബിജെപി നേതൃത്വത്തിനുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Keywords: CM Pinarayi Vijayan About BJP ED Raid Against Opposition Parties, Kannur, News, Chief Minister, Pinarayi Vijayan, Criticism, BJP, Politics, ED Raid, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.