Pinarayi Vijayan | സംസ്ഥാന സര്‍കാരിനെതിരെ സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപകമായി നുണപ്രചാരണം നടക്കുന്നു; കരുതല്‍ വേണമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്
Oct 8, 2023, 13:26 IST
കണ്ണൂര്‍: (KVARTHA) സംസ്ഥാന സര്‍കാരിനെതിരെ വ്യാപകമായി നുണപ്രചാരണം നടക്കുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ നടത്തിയ കുടുംബയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ചുള്ള അധിക്ഷേപമാണ് ഇപ്പോഴത്തെ പ്രചാരണ രീതിയെന്ന് പറഞ്ഞ അദ്ദേഹം സമൂഹമാധ്യമ വിദഗ്ധരെ കെപിസിസി യോഗത്തില്‍ പങ്കെടുപ്പിക്കുന്ന സ്ഥിതിയാണെന്നും ചൂണ്ടിക്കാട്ടി. ഇതിനെതിരെ കരുതല്‍ വേണമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
മുഖ്യമന്ത്രിയുടെ വാക്കുകള്‍:
ഇപ്പോള്‍ സമൂഹമാധ്യമ വിദഗ്ധരെ കെപിസിസി യോഗത്തില്‍ത്തന്നെ പങ്കെടുപ്പിക്കുന്ന അവസ്ഥയായി. വലിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ഈ യോഗത്തില്‍ സമൂഹമാധ്യമ വിദഗ്ധരും പങ്കെടുക്കുന്നു. എങ്ങനെ പ്രചാരണങ്ങള്‍ സംഘടിപ്പിക്കണമെന്നാണ് ചര്‍ച. അതില്‍ ഏറ്റവും പ്രധാനം എതിര്‍പക്ഷത്തെ അധിക്ഷേപിക്കലാണ്.

ആരോഗ്യമന്ത്രിയുടെ ഓഫിസിനു നേരെ നടന്ന പ്രചാരണം കണ്ടില്ലേ? അത് പെട്ടെന്നു പൊട്ടിപ്പോയി. പക്ഷേ, എന്തൊരു വരവായിരുന്നു അത്. ഇനിയും ഇതുപോലുള്ള ഒരുപാട് കാര്യങ്ങള്‍ അണിയറയില്‍ തയാറാകുന്നുണ്ട് എന്നാണു കേള്‍ക്കുന്നത്. വസ്തുതകളുടെ പിന്‍ബലം വേണ്ടെങ്കില്‍ എന്തും പടച്ചു വിടാലോ. ഇതു നാം കരുതിയിരിക്കേണ്ടതായിട്ടുണ്ട്- എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Keywords: Pinarayi Vijayan against KPCC social media team, Kannur, News, Chief Minister, Pinarayi Vijayan, KPCC, Meeting, Social Media Team, Politics, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.