Criticized | കേരളത്തിലെ 18 യുഡിഎഫ് എംപിമാരും ബിജെപിക്കൊപ്പം; സംസ്ഥാനത്തിന് വേണ്ടി ഇവര്‍ ഒന്നും ചെയ്തില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

 


പാലക്കാട്: (KVARTHA) കഴിഞ്ഞവട്ടം തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ 18 യുഡിഎഫ് എംപിമാരും ബിജെപിക്കൊപ്പമാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അവരുടെ പ്രവര്‍ത്തനം കൊണ്ട് ഇക്കാര്യം തെളിയിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. പാലക്കാട് ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ വിജയരാഘവന്റെ പട്ടാമ്പി മണ്ഡലം തിരഞ്ഞെടുപ്പ് കമിറ്റി യോഗം മേലേ പട്ടാമ്പിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിനുവേണ്ടി കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ഒരക്ഷരം പാര്‍ലമെന്റില്‍ ഉരിയാടാന്‍ എംപിമാര്‍ തയാറായില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് ഒന്നിച്ചുപോയി കേന്ദ്ര ധനമന്ത്രിയെ കാണാമെന്ന് എംപിമാര്‍ സമ്മതിച്ചു. അതിനായി സംസ്ഥാന സര്‍കാര്‍ നിവേദനവും തയാറാക്കി. 

Criticized | കേരളത്തിലെ 18 യുഡിഎഫ് എംപിമാരും ബിജെപിക്കൊപ്പം; സംസ്ഥാനത്തിന് വേണ്ടി ഇവര്‍ ഒന്നും ചെയ്തില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

എന്നാല്‍ ആ നിവേദനത്തിന്റെ തുടക്കത്തില്‍ കേരള സര്‍കാരിന്റെ കെടുകാര്യസ്ഥത മൂലമാണ് ഇത്തരമൊരു അവസ്ഥയുണ്ടായതെന്ന് എഴുതിവെക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. ഇവരുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനം കേരളത്തിന്റെ താത്പര്യം സംരക്ഷിക്കാനായിരുന്നോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

സംസ്ഥാനം ഏറ്റവും കടുത്ത പ്രതിസന്ധിയിലായിരുന്ന പ്രളയകാലത്ത് ലഭിക്കുമായിരുന്ന വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സഹായം പോലും തടസപ്പെടുത്തിയത് കേന്ദ്ര സര്‍കാരാണ്. ആ സര്‍കാരിനെ നയിക്കുന്ന പ്രധാനമന്ത്രിയാണ് ഇപ്പോള്‍ കേരളത്തില്‍വന്ന് സഹായങ്ങളുടെ വാഗ്ദാനപ്പെരുമഴ പെയ്യിക്കുന്നത്. ഇത് സംസ്ഥാനത്തെ ജനങ്ങള്‍ മുഖവിലയ്‌ക്കെടുക്കില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ അധ്യക്ഷനായി. സ്ഥാനാര്‍ഥി എ വിജയരാഘവന്‍, സിപിഎം കേന്ദ്രകമിറ്റിയംഗം എകെ ബാലന്‍, മന്ത്രി എംബി രാജേഷ്, സിപിഎം ജില്ലാസെക്രടറി ഇഎന്‍ സുരേഷ് ബാബു, സിപിഐ ജില്ലാ സെക്രടറി കെപി സുരേഷ് രാജ്, എന്‍എന്‍ കൃഷ്ണദാസ്, സുബൈദ ഇസ്ഹാഖ് തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: CM Pinarayi Vijayan Criticized UDF Mp's, Palakkad, News, Chief Minister, Pinarayi Vijayan, Criticized, UDF MP's, Politics, Parliament, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia