Ayurvedic Treatment | മുഖ്യമന്ത്രി പിണറായി വിജയന്‍ ആയുര്‍വേദ ചികിത്സയില്‍; 2 ആഴ്ചത്തേക്ക് പൊതുപരിപാടികള്‍ റദ്ദാക്കി

 


തിരുവനന്തപുരം: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയന്‍ ആയുര്‍വേദ ചികിത്സയില്‍. ഇതേതുടര്‍ന്ന് അടുത്ത ഏതാനും ദിവസത്തെ പൊതുപരിപാടികള്‍ അദ്ദേഹം റദ്ദാക്കി. വീട്ടില്‍ തന്നെയാണ് രണ്ടാഴ്ചത്തെ ആയുര്‍വേദ ചികിത്സ നടത്തുന്നതെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

Ayurvedic Treatment | മുഖ്യമന്ത്രി പിണറായി വിജയന്‍ ആയുര്‍വേദ ചികിത്സയില്‍; 2 ആഴ്ചത്തേക്ക് പൊതുപരിപാടികള്‍ റദ്ദാക്കി

സാധാരണ കര്‍ക്കിടകത്തില്‍ നടത്താറുള്ള ചികിത്സ ചില കാരണങ്ങളാല്‍ തുലാം മാസത്തിലേക്ക് മാറ്റുകയായിരുന്നു. ഈ ദിവസങ്ങളില്‍ മുഖ്യമന്ത്രി ഓഫിസില്‍ എത്തില്ല. വീട്ടിലിരുന്നാകും ഫയലുകള്‍ നോക്കുക. പ്രധാന മീറ്റിങ്ങുകള്‍ ഓണ്‍ലൈനില്‍ നടത്തും. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗവും ഓണ്‍ലൈനില്‍ ആണ് നടത്തിയത്.

Keywords: CM Pinarayi Vijayan in Ayurvedic Treatment, Thiruvananthapuram, News, Politics, Chief Minister, Pinarayi-Vijayan, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia