സഹകരണ മേഖലയുടെ തകര്‍ച്ച നാടിന്റെ തകര്‍ച്ചയിലേക്കാണ് നയിക്കുക: മുഖ്യമന്ത്രി
Nov 21, 2016, 16:32 IST
തിരുവനന്തപുരം: (www.kvartha.com 21.11.2016) സഹകരണ മേഖലയുടെ തകര്‍ച്ച നാടിന്റെ തകര്‍ച്ചയിലേക്കാണ് നയിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ വിഭാഗക്കാര്‍ക്കും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനാവുന്ന സഹകരണ സംഘങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
ലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന നാടിന്റെ ജീവനാഡി. ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങള്‍ക്ക് നാം സഹകരണ മേഖലയെ ആശ്രയിക്കുന്നു. കേരളത്തിലെ സഹകരണ മേഖല കടുത്ത വെല്ലുവിളി നേരിടുന്നുവെന്നും രക്ഷിക്കേണ്ടതാണെന്നുമുള്ള കാര്യത്തില്‍ തിരുവനന്തപുരത്തു ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി യോഗത്തില്‍ എല്ലാ കക്ഷികള്‍ക്കും പൊതുവെ യോജിപ്പായിരുന്നു.
ചൊവ്വാഴ്ച ഇക്കാര്യം ചര്‍ച്ച ചെയ്യാനായി മാത്രം നിയമസഭ ചേരുകയാണ്. അഖില കക്ഷി നിവേദക സംഘം ഉടന്‍ ഡല്‍ഹിയില്‍ പോവാനും തീരുമാനിച്ചിട്ടുണ്ടെന്നും പിണറായി ഫെയ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഭൂപരിഷ്‌കരണത്തിനു ശേഷം കേരളത്തില്‍ ഏറ്റവും മുന്നേറ്റമുണ്ടാക്കിയ ഒന്നാണ് സഹകരണ പ്രസ്ഥാനം. നമ്മുടെ കാര്‍ഷിക സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണത്. 500, 1000 രൂപയുടെ നോട്ടുകള്‍ നിരോധിച്ചതിന്റെ ഭാഗമായി കേന്ദ്രം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സഹകരണ ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പറ്റാത്ത സ്ഥിതിയുണ്ടാക്കി. സഹകരണ ബാങ്കുകള്‍ക്ക് പിന്‍വലിക്കാവുന്ന തുകക്ക് ഏര്‍പ്പെടുത്തിയ പരിധി ഉയര്‍ത്തണം. മതിയായ രേഖകളോടെ 500, 1000 രൂപയുടെ നോട്ടുകള്‍ മാറ്റി നല്‍കാന്‍ അനുവദിക്കണം. ട്രഷറികള്‍ക്ക് ഇക്കാര്യത്തില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യവും ഇളവും നല്‍കണം സാമൂഹ്യപ്രതിബദ്ധതയോടെയുള്ള ഒരു കാര്യവും സഹകരണ സ്ഥാപനങ്ങള്‍ ചെയ്യാന്‍ പാടില്ലെന്ന ആര്‍.ബി.ഐയുടെ നിലപാടാണ് എല്ലാവരും എതിര്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: Thiruvananthapuram, Kerala, Chief Minister, Pinarayi vijayan, Facebook, Bank, LDF, UDF, NDA, BJP, CPM.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.