Pinarayi Said | പറഞ്ഞു തടിതപ്പി വീണ്ടും മുഖ്യമന്ത്രി; മകള്‍ക്കെതിരെ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് നടത്തിവരുന്ന അന്വേഷണത്തെ കുറിച്ച് മിണ്ടാട്ടമില്ല
Jan 31, 2024, 19:56 IST
_ഭാമനാവത്ത്_
കണ്ണൂര്‍: (KVARTHA) തന്റെ മകള്‍ വീണാതായ്ക്കണ്ടിക്കെതിരെ കേന്ദ്ര ഏജന്‍സിയായ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് നടത്തുന്ന അന്വേഷണത്തെ കുറിച്ചു നിയമസഭയില്‍ പോലും പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒളിച്ചോടിയെന്ന് വിമർശനം. പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ വ്യാജമാണെന്നു പ്രതികരിച്ച മുഖ്യമന്ത്രി മാസപ്പടി വിവാദം സ്പര്‍ശിക്കാതെയാണ് നിയമസഭയിലും മുന്‍പോട്ടുപോയത്. എക്‌സാലോജിക്കെന്ന ഷെല്‍കമ്പനിയുടെ സാമ്പത്തിക സ്രോതസിനെ കുറിച്ചു മുഖ്യമന്ത്രിപറഞ്ഞ വിശദീകരണവും യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെടുന്നതല്ലെന്ന ആരോപണവും ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.
ഒരുസാധാരണ എല്‍.പി, യു.പി സ്‌കൂള്‍ ടീച്ചറും വോളന്ററി റിട്ടയര്‍മെന്റെടുത്ത സര്‍ക്കാര്‍ ജീവനക്കാരിയുമായി ഭാര്യ കമലയ്ക്കു പെന്‍ഷന്‍ തുകയായി കിട്ടിയ തുക കൊണ്ടാണ് ബെംഗ്‌ളൂരില്‍ എക്‌സാലോജിക്ക് കമ്പനി തുടങ്ങിയതെന്നാണ് വാദം. മുപ്പതുവര്‍ഷം സര്‍വീസുളള ഒരു സ്‌കൂള്‍ പ്രധാനധ്യാപികയ്ക്കു പിരിയുമ്പോള്‍ എത്രപണം കിട്ടുമെന്നതിന്റെ രേഖകളും കണക്കും വിദ്യാഭ്യാസവകുപ്പില്‍ നിന്നുതന്നെ ലഭ്യമാണ്. അതുകൊണ്ടു ബെംഗ്‌ളൂരില്‍ ഒരു ഐ.ടി സേവന കമ്പനി തുടങ്ങുകയെന്നാല്‍ കണക്കുമായി യാതൊരു തരത്തിലും പൊരുത്തപ്പെടില്ല. ഇക്കാര്യം മറച്ചുവെച്ചുകൊണ്ടു പിന്നെ തനിക്കെതിരെ ഉയര്‍ന്ന പഴയ ആരോപണങ്ങളെ കുറിച്ചു പറഞ്ഞു അദ്ദേഹം വിദഗ്ദ്ധമായി തടിതപ്പുകയും ചെയ്തു. മകള്‍ വീണക്കും കമ്പനിക്കുമെതിരായ ആരോപണത്തില്‍ ആദ്യമായാണ് നിയമസഭയില്‍ മുഖ്യമന്ത്രി പ്രതികരിച്ചത്.
ആരോപണങ്ങള്‍ വ്യാജമെന്ന് പറഞ്ഞ അദ്ദേഹം തനിക്കും കുടുംബത്തിനുമെതിരെ ഉയരുന്ന തുടര്‍ ആരോപണങ്ങളുടെ ഭാഗമാണിതെന്നും വിമര്‍ശിച്ചിരുന്നു. മകള്‍ ബിസിനസ് തുടങ്ങിയത് ഭാര്യയുടെ പെന്‍ഷന്‍ തുക ഉപയോഗിച്ചാണെന്ന് പറഞ്ഞ അദ്ദേഹം നിങ്ങള്‍ ആരോപണം ഉയര്‍ത്തു, ജനം സ്വീകരിക്കുമോ എന്ന് കാണാമെന്ന് വെല്ലുവിളിക്കുകയും ചെയ്തു. ഒരാരോപണവും തന്നെ ഏശില്ലെന്നും വ്യക്തമാക്കി. കൊട്ടാരം പോലുള്ള വീട് എന്നൊക്കെ പറഞ്ഞത് ഇപ്പോള്‍ കേള്‍ക്കുന്നില്ല. മുന്‍പ് ഭാര്യയെ കുറിച്ചായിരുന്നു ആരോപണങ്ങള്‍. ഇപ്പോള്‍ മകള്‍ക്കെതിരെ ആയി. ബിരിയാണി ചെമ്പിനൊക്കെ മുന്‍പ് പറഞ്ഞതടക്കം ഒന്നും നമ്മളെ ഏശില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു. വരുന്ന ലോക്സഭാതെരഞ്ഞെടുപ്പില്‍ മാസപ്പടി വിവാദം സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കുമെന്ന ഭയമാണ് മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ദുര്‍ബലമായവാദങ്ങള്‍ നിരത്തി യാഥാര്‍ത്ഥ ചോദ്യങ്ങളില്‍ നിന്നും രക്ഷപ്പെടുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
Keywords: News, News-Malayalam-News, Kerala, Politics, Pinarayi Vijayan, Daughter, Veena Vijayan, CPM, BJP, CM responds to controversies including daughter's IT firm Exalogic. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.