വ്യാപാരികള്‍ സ്വയം തീരുമാനിച്ച് കടകള്‍ തുറക്കുന്നതടക്കമുള്ള മാര്‍ഗങ്ങളിലേക്ക് നീങ്ങുകയാണെങ്കില്‍ അവരെ നേരിടേണ്ട രീതിയില്‍ നേരിടുമെന്ന് മുഖ്യമന്ത്രി

 


ന്യൂഡെല്‍ഹി: (www.kvartha.com 13.07.2021) വ്യാപാരികള്‍ സ്വയം തീരുമാനിച്ച് കടകള്‍ തുറക്കുന്നതടക്കമുള്ള മാര്‍ഗങ്ങളിലേക്ക് നീങ്ങുകയാണെങ്കില്‍ അവരെ നേരിടേണ്ട രീതിയില്‍ നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനി സര്‍കാരിനെ കാത്തു നില്‍ക്കാതെ വ്യാഴാഴ്ച മുതല്‍ തങ്ങള്‍ കടകള്‍ തുറക്കുമെന്ന് കോഴിക്കോട് സമരം നടത്തുന്ന വ്യാപാരികള്‍ പറഞ്ഞതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വ്യാപാരികള്‍ സ്വയം തീരുമാനിച്ച് കടകള്‍ തുറക്കുന്നതടക്കമുള്ള മാര്‍ഗങ്ങളിലേക്ക് നീങ്ങുകയാണെങ്കില്‍ അവരെ നേരിടേണ്ട രീതിയില്‍ നേരിടുമെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ;

'അവരുടെ വികാരം മനസ്സിലാക്കാന്‍ കഴിയും. ആ വികാരത്തോടൊപ്പം നില്‍ക്കാന്‍ ബുദ്ധിമുട്ടില്ല. പക്ഷേ മറ്റൊരു രീതിയില്‍ തുടങ്ങിയാല്‍ അതിനെ നേരിടേണ്ട രീതിയില്‍ നേരിടും. അത് മനസിലാക്കി കളിച്ചാല്‍ മതി. അത്രയേ പറയാനുള്ളൂ.'

വ്യാപാരികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കുന്ന സ്ഥിതി വിശേഷം സംസ്ഥാനം ഇനിയും കൈവരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

'കോഴിക്കോട് കടകള്‍ തുറക്കണമെന്നാശ്യപ്പെട്ട് വ്യാപാരികള്‍ നടത്തുന്ന സമരത്തിന്റെ ഉദ്ദേശ്യം മനസിലാക്കാന്‍ സാധിക്കും. പക്ഷേ, ആ ആവശ്യങ്ങള്‍ ഇപ്പോള്‍ അംഗീകരിക്കാന്‍ സാധിക്കുന്ന സ്ഥിതിവിശേഷം നമ്മള്‍ ഇനിയും കൈവരിച്ചിട്ടില്ല,' എന്നും മുഖ്യമന്ത്രി പറഞ്ഞു.

'കട തുറക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാല്‍ സാഹചര്യമാണ് ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ക്കിടയാക്കിയത്. കോവിഡ് രോഗബാധ പടര്‍ന്നു പിടിച്ച് ആളുകളുടെ ജീവന്‍ അപകടത്തിലാവുന്ന അവസ്ഥ തടയാന്‍ നമ്മള്‍ ഓരോരുത്തരും ബാധ്യസ്ഥരാണ് എന്നോര്‍ക്കണം. '

'നാടിന്റെ രക്ഷയെ കരുതിയാണ് ഇത്തരം മാര്‍ഗങ്ങള്‍ അവലംബിക്കുന്നത്. അത് ഉള്‍കൊള്ളാന്‍ ബന്ധപ്പെട്ട എല്ലാവരും തയ്യാറാകണം. പ്രസ്തുത വിഷയത്തില്‍ ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും വ്യാപാരി വ്യവസായി പ്രതിനിധികളുടെ യോഗം വിളിച്ച് ചര്‍ച്ച ചെയ്യാനും കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്,' എന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords:  CM says if the traders move towards self-determination and move towards opening shops, they will be dealt with as they should, New Delhi, News, Chief Minister, Pinarayi vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia