ഭൂമി തട്ടിപ്പ് കേസ് സി ബി ഐക്ക് വിട്ടത് സ്വാഗതാര്‍ഹം; ഹൈക്കോടതി വിമര്‍ശനത്തിന് മുഖ്യമന്ത്രി മറുപടി നല്‍കും: സുധീരന്
Mar 28, 2014, 11:18 IST
തിരുവനന്തപുരം: (www.kvartha.com 28.03.2014) മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിം രാജ് ഉള്‍പ്പെട്ട ഭുമിതട്ടിപ്പ് കേസില്‍ അന്വേഷണം സിബിഐക്ക് വിടാനുള്ള ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി കെപിസിസി പ്രസിഡന്റ് വി.എം സുധീരന് പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനുമെതിരെ കോടതി നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി തന്നെ മറുപടിപറയുമെന്നും സുധീരന് വ്യക്തമാക്കി.
ഭൂമി തട്ടിപ്പ് കേസില്‍ സര്‍ക്കാരിന് ഒന്നും മറച്ചുവെയ്ക്കാനില്ലെന്നും സിബിഐ അന്വേഷണത്തെ അനുകൂലിച്ചുകൊണ്ട് സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലം അതിന് തെളിവാണെന്നും സുധീരന് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്റ്റാഫംഗങ്ങള്‍ പല കേസുകളിലും ഉള്പെട്ടതിനാല് ഓഫീസിന് കളങ്കം വന്നിരിക്കയാണെന്നും എല്ലാ ആരോപണങ്ങള്‍ക്കും മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
അതേസമയം കോടതിവിധി സ്വാഗതം ചെയ്യുന്നതായി സിപിഎം സംസ്ഥാന
സെക്രട്ടറി പിണറായി വിജയന് പറഞ്ഞു.

Also Read:
ടി. സിദ്ദിഖിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ദേശീയ-സംസ്ഥാനനേതാക്കള്‍ ജില്ലയിലേക്ക്
Keywords: Thiruvananthapuram, V.M Sudheeran, Criticism, High Court of Kerala, Chief Minister, Oommen Chandy, CBI, Investigates, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.