Lok Ayukta | നിയമം അറിയില്ലെങ്കില്‍ വീണ്ടും എല്‍എല്‍ബിക്ക് പോണം, അഭിഭാഷകനോട് ലോകായുക്ത; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തെന്ന കേസില്‍ ആര് എസ് ശശികുമാര്‍ നല്കിയ ഇടക്കാല ഹര്‍ജി തള്ളി
Aug 11, 2023, 16:23 IST
തിരുവനന്തപുരം: (www.kvartha.com) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തെന്ന കേസില്‍ ഹര്ജിക്കാരന് ആര് എസ് ശശികുമാര്‍ നല്കിയ ഇടക്കാല ഹര്‍ജി തള്ളി ലോകായുക്ത. ഇടക്കാല ഹര്‍ജി നല്‍കിയത് കേസ് നീട്ടാനാണോ എന്ന് വാദത്തിനിടെ ലോകായുക്തയും ഉപലോകായുക്തമാരും ഹര്‍ജിക്കാരന്റെ അഭിഭാഷകനോട് ചോദിക്കുകയും ചെയ്തു.
ഹര്‍ജിക്കാരന്റെ അഭിഭാഷകനെ ഉപലോകായുക്ത രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. വാദിക്കാതെ കാര്യങ്ങള്‍ എഴുതി നല്‍കാമെന്നു പറഞ്ഞതു ശരിയല്ലെന്നും താങ്കള്‍ക്കു നാണമില്ലേ എന്നുമാണ് ഉപലോകായുക്ത ബാബു മാത്യു പി ജോസഫ് ചോദിച്ചത്.
ഹര്‍ജിക്കാരനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന് ജോര്‍ജ് പൂന്തോട്ടത്തിന് പകരം അഭിഭാഷകന് സുബൈര്‍ കുഞ്ഞാണ് ഹാജരായത്. കേസിന്റെ സാധുത സംബന്ധിച്ച ആദ്യ ലോകായുക്ത വിധി തങ്ങള്‍ക്കു ബാധകമല്ലെന്നും കേസിന്റെ നിലനില്‍പ്പ് സംബന്ധിച്ച് ലോകായുക്തയുടെ പുതിയ മൂന്നംഗ ബെഞ്ച് വീണ്ടും വാദം കേള്‍ക്കുമെന്നുമുള്ള നിലപാട് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ആര് എസ് ശശികുമാര്‍ ഇടക്കാല ഹര്‍ജി ഫയല്‍ ചെയ്തത്.
ഇതിനെതിരെയാണ് രൂക്ഷവിമര്‍ശനം നടത്തിയത്. പുനഃപരിശോധനാ ഹര്‍ജി ഹൈകോടതി തന്നെ തള്ളിയ സ്ഥിതിക്ക് ലോകായുക്തയില്‍ നല്കിയ പുനഃപരിശോധനാ ഹര്‍ജിക്ക് എന്തു പ്രസക്തിയെന്നായിരുന്നു ലോകായുക്തയുടെ ചോദ്യം. നിയമം അറിയില്ലെങ്കില്‍ വീണ്ടും എല്‍എല്‍ബിക്കു പോകണം എന്നും നിര്‍ദേശിച്ചു. ഹൈകോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവില്‍ ഇനി എന്ത് വ്യക്തതയാണ് വേണ്ടതെന്നും ലോകായുക്ത ചോദിച്ചു. പുനഃപരിശോധനാ ഹര്‍ജി ഹൈകോടതി തന്നെ തള്ളി. ശശികുമാറിന്റെ ഇടക്കാല ഹര്‍ജി തള്ളണോ അതോ പിന്വലിക്കുന്നുവോ എന്ന് ആരാഞ്ഞ ലോകായുക്ത കളിയാക്കാനാണോ ഹര്‍ജി കൊണ്ടുവന്നതെന്നും ചോദിച്ചു.
ഡയറക്ടര്‍ ജെനറല്‍ ഓഫ് പ്രോസിക്യൂഷന് ടിഎ ഷാജി സര്കാരിനു വേണ്ടി ഹാജരായി. ലോകായുക്തയില്‍ ഭിന്നാഭിപ്രായം ഉണ്ടായാല്‍ കേസിന്റെ സാധുത പരിശോധിക്കണം എന്നുള്ളതാണ് നിയമവശമെന്ന് ടിഎ ഷാജി പറഞ്ഞു. കേസിന്റെ നടപടിക്രമങ്ങള്‍ ഇപ്പോള്‍ പോകുന്നത് ശരിയായ രീതിയിലാണ്. ലോകായുക്തയുടെ വിശാല ബെഞ്ച് കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കണം. ഇടക്കാല ഹര്‍ജിയിലെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ടിഎ ഷാജി പറഞ്ഞു.
ഹര്‍ജിക്കാരന്റെ അഭിഭാഷകനെ ഉപലോകായുക്ത രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. വാദിക്കാതെ കാര്യങ്ങള്‍ എഴുതി നല്‍കാമെന്നു പറഞ്ഞതു ശരിയല്ലെന്നും താങ്കള്‍ക്കു നാണമില്ലേ എന്നുമാണ് ഉപലോകായുക്ത ബാബു മാത്യു പി ജോസഫ് ചോദിച്ചത്.
ഹര്‍ജിക്കാരനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന് ജോര്‍ജ് പൂന്തോട്ടത്തിന് പകരം അഭിഭാഷകന് സുബൈര്‍ കുഞ്ഞാണ് ഹാജരായത്. കേസിന്റെ സാധുത സംബന്ധിച്ച ആദ്യ ലോകായുക്ത വിധി തങ്ങള്‍ക്കു ബാധകമല്ലെന്നും കേസിന്റെ നിലനില്‍പ്പ് സംബന്ധിച്ച് ലോകായുക്തയുടെ പുതിയ മൂന്നംഗ ബെഞ്ച് വീണ്ടും വാദം കേള്‍ക്കുമെന്നുമുള്ള നിലപാട് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ആര് എസ് ശശികുമാര്‍ ഇടക്കാല ഹര്‍ജി ഫയല്‍ ചെയ്തത്.
ഇതിനെതിരെയാണ് രൂക്ഷവിമര്‍ശനം നടത്തിയത്. പുനഃപരിശോധനാ ഹര്‍ജി ഹൈകോടതി തന്നെ തള്ളിയ സ്ഥിതിക്ക് ലോകായുക്തയില്‍ നല്കിയ പുനഃപരിശോധനാ ഹര്‍ജിക്ക് എന്തു പ്രസക്തിയെന്നായിരുന്നു ലോകായുക്തയുടെ ചോദ്യം. നിയമം അറിയില്ലെങ്കില്‍ വീണ്ടും എല്‍എല്‍ബിക്കു പോകണം എന്നും നിര്‍ദേശിച്ചു. ഹൈകോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവില്‍ ഇനി എന്ത് വ്യക്തതയാണ് വേണ്ടതെന്നും ലോകായുക്ത ചോദിച്ചു. പുനഃപരിശോധനാ ഹര്‍ജി ഹൈകോടതി തന്നെ തള്ളി. ശശികുമാറിന്റെ ഇടക്കാല ഹര്‍ജി തള്ളണോ അതോ പിന്വലിക്കുന്നുവോ എന്ന് ആരാഞ്ഞ ലോകായുക്ത കളിയാക്കാനാണോ ഹര്‍ജി കൊണ്ടുവന്നതെന്നും ചോദിച്ചു.
Keywords: CMDRF Case: Lok Ayukta rejected the interim petition filed by the petitioner, Thiruvananthapuram, News, Politics, CMDRF Case, Lok Ayukta, High Court, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.