സി.പി.എം കോട്ടയില്‍ മുഖ്യമന്ത്രിയെ ആക്രമിച്ചത് സുധാകരനാണെന്ന വാദം ചീറ്റി
Oct 28, 2013, 13:45 IST
സ്മൃതി കെ.കെ
കണ്ണൂര്‍: സി.പി.എം കോട്ടയായി അറിയപ്പെടുന്ന കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ആക്രമിച്ചത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമാണെന്ന സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്റെയും സംസ്ഥാന സമിതി അംഗം എം.വി ജയരാജന്റെയും വാദം ചീറ്റി. കല്ലേറുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായവരില്‍ എട്ട് പേര് സി.പി.എം പ്രവര്‍ത്തകരാണെന്ന് മനോരമ ന്യൂസ് ചാനലില്‍ നടന്ന ചര്‍ച്ചയില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വ്യക്തമാക്കിയതോടെയാണിത്. ഗൗരവമായ ഈ ആക്രമം വഴിതിരിച്ചു വിടാനുള്ള സി.പി.എമ്മിന്റെ പതിവ് അടവ് തുടക്കത്തില്‍ തന്നെ പാളിയത് പാര്‍ട്ടിക്ക് മറ്റൊരു തിരിച്ചടിയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ഒഞ്ചിയം നേതാവ് ടി.പി ചന്ദ്രശേഖരന് ക്രൂരമായി കൊല്ലപ്പെട്ടപ്പോള്‍ അത് ചെയ്തത് തീവ്രവാദികളാണെന്ന പ്രചരണമാണ് സി.പി.എം തുടക്കത്തില്‍ നടത്തിയത്. കൂടാതെ ഗവ. ചീഫ് വിപ്പ് പി.സി ജോര്‍ജിന് സംഭവത്തില്‍ പങ്കുണ്ടെന്നു വരെ സി.പി.എം പ്രചരിപ്പിച്ചിരുന്നു. പിന്നീട് പോലീസ് നടത്തിയ ഏറ്റവും വേഗതയേറിയ അന്വേഷണത്തില്‍ പാര്‍ട്ടി ഉന്നത നേതാക്കളടക്കം ഓരോരുത്തരായി അറസ്റ്റിലാവുകയായിരുന്നു. കേഡര്‍ പാര്‍ട്ടിയായിരുന്നിട്ടു പോലും സി.പി.എമ്മിന് തങ്ങളുടെ നേതാക്കളെ സംരക്ഷിക്കാനോ, ഒളിവില്‍ അധികകാലം പാര്പിക്കുന്നതിനോ കഴിഞ്ഞില്ലെന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്. ഈ സംഭവത്തില്‍ സി.പി.എം നടത്തിയ അതേ നാടകം തന്നെയാണ് കേരള മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടപ്പോഴും പാര്‍ട്ടിയുടെ ജില്ലയിലെ ഔദ്യോഗിക നേതൃത്വം കൈകൊണ്ടത്. ദൗര്‍ഭാഗ്യകരമായ ഈ സംഭവത്തെ അപലപിക്കാന്‍ പോലും സി.പി.എം തയ്യാറായില്ല എന്നത് അക്രമത്തിന് പാര്‍ട്ടിക്ക് നേരിട്ട് പങ്കുണ്ടോ എന്ന സംശയം ഉയരാന്‍ ഇടയാക്കി.
രാഷ്ട്രീയ മുതലെടുപ്പിന് അവസരം ഒട്ടേറെ ഉണ്ടായിട്ടു പോലും വിവേകശാലിയായ ഭരണാധികാരി എന്ന് പേരുകേട്ട ഉമ്മന്‍ ചാണ്ടി ഹര്‍ത്താല്‍ പോലുള്ള വൈകാരികമായ സമരത്തിലേക്ക് പാര്‍ട്ടിയെയും അണികളെയും തള്ളിവിടാതിരുന്നത് അദ്ദേഹത്തിന് പൊതുജനങ്ങളില്‍ ഉണ്ടായിട്ടുള്ള പ്രതിച്ഛായയുടെ ഇടിവ് തിരിച്ചുവരാന്‍ കാരണമായി എന്നത് വസ്തുതയാണ്. കണ്ണൂരില്‍ പോലും ഹര്‍ത്താല്‍ നടത്താന്‍ ഉമ്മന്‍ ചാണ്ടി കൂട്ടുനിന്നില്ലെന്നത് ശ്രദ്ധേയമാണ്.
സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ രാജി ആവശ്യവുമായി നിയമസഭാ കവാടത്തിനു മുന്നില്‍ വി.എസിന്റെ നേതൃത്വത്തില്‍ കുത്തിയിരിപ്പു സമരം നടത്തുന്നതിനിടെ പോലീസ് പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ ഗ്രനേഡ് പ്രയോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ ഒരു ദിവസത്തെ ഹര്‍ത്താല്‍ നടത്തി സി.പി.എം രാഷ്ട്രീയ മുതലെടുപ്പ് നടത്തിയതുമായി കൂട്ടിവായിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി സ്വീകരിച്ച സമീപനം പൊതുസമൂഹത്തില്‍ നിന്നും അദ്ദേഹത്തിന് മികച്ച പിന്തുണയാണ് നേടിക്കൊടുത്തിരിക്കുന്നത്.
സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തെറ്റ് ചെയ്തിരിക്കില്ലെന്ന് വിശ്വസിക്കുന്നവരാണ് നിഷ്പക്ഷ്മതികളായ ഭൂരിഭാഗം പേരും. ഒപ്പം നിന്നവര്‍ നടത്തിയ കള്ളക്കളി അദ്ദേഹത്തിന് മനസിലാക്കാന്‍ കഴിഞ്ഞില്ലെന്ന യാഥാര്‍ത്ഥ്യം ബോധ്യമുള്ളവരും ഏറെയുണ്ട്. പുതിയ സംഭവത്തില്‍ ഉമ്മന്‍ ചാണ്ടി സ്വീകരിച്ച സമീപനത്തിന് പിന്തുണ ഏറി വരികയാണ്. സി.പി.എമ്മിന്റെ ഒരു മുഖ്യമന്ത്രിക്കാണ് ഈ ദുരനുഭവം ഉണ്ടായതെങ്കില്‍ കേരളത്തിന്റെ അവസ്ഥ എന്താകുമെന്ന് ചോദിക്കുന്നവരും കുറവല്ല.
ജനസമ്പര്‍ക്ക പരിപാടിയിലൂടെ പ്രതിച്ഛായ വീണ്ടെടുത്ത് രാഷ്ട്രീയത്തില്‍ തിരിച്ചുവരവിന് ശ്രമിക്കുന്ന മുഖ്യമന്ത്രിക്ക് കണ്ണൂരില്‍ ചോര പൊടിഞ്ഞെങ്കിലും അത് വലിയൊരു സഹതാപ തരംഗം ലഭിക്കുന്നതിന് കാരണമായിട്ടുണ്ടെന്നത് എല്ലാവരും ഒരുപോലെ സമ്മതിക്കുന്നു. അതേസമയം അക്രമത്തില്‍ ഇടതുമുന്നണിയിലെ സി.പി.ഐ അടക്കമുള്ള ഘടക കക്ഷികള്‍ സി.പി.എമ്മിനെ കുറ്റപ്പെടുത്തി പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് ടി.പി വധത്തിന് ശേഷം പാര്‍ട്ടിയെ പ്രതിരോധത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ്.
സോളാര്‍ സമരം ഇപ്പോഴത്തെ രീതിയില്‍ ഇനി സി.പി.എമ്മിനും ഇടതുമുന്നണിക്കും മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമോ എന്ന കാര്യത്തിലും എല്‍.ഡി.എഫിനകത്ത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. ഏറെ കൊട്ടിഘോഷിച്ചു കൊണ്ട് ഒരു ലക്ഷത്തോളം പേരെ പങ്കെടുപ്പിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ അനിശ്ചിതകാല ഉപരോധ സമരം ഒറ്റ ദിവസം കഴിഞ്ഞപ്പോള്‍ തന്നെ പിന്‍വലിക്കേണ്ടി വന്നതിന്റെ ക്ഷീണം വിട്ടൊഴിയും മുമ്പാണ് മുഖ്യമന്ത്രിയെ ആക്രമിച്ചതിന്റെ പേരില്‍ സി.പി.എമ്മും ഇടതുമുന്നണിയും ഒരേ പോലെ ഇപ്പോള്‍ പ്രതിക്കൂട്ടിലായിരിക്കുന്നത്. ഇതിനിടയില്‍ വി.എസ് അക്രമത്തെ തള്ളിപ്പറഞ്ഞതും ആശുപത്രിയില്‍ കഴിയുന്ന ഉമ്മന്‍ ചാണ്ടിയെ സുരക്ഷാ കാരണങ്ങളാല്‍ സന്ദര്‍ശിക്കുന്നതിന് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അനുമതി നിഷേധിച്ചതും സി.പി.എം നേതൃത്വത്തിന് മറ്റൊരു തിരിച്ചടിയാണ്.
Also Read:
മുഖ്യമന്ത്രിക്കെതിരെ നടന്ന ആക്രമം; പ്രതിഷേധം വ്യാപകമാകുന്നു
Keywords : Kannur, Oommen Chandy, Chief Minister, Attack, CPM, Leaders, V.S Achuthanandan, UDF, Kerala, Politics, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.