Controversy | സര്‍കാരും ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടല്‍ പുതിയ വഴിത്തിരിവില്‍: മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തിയത് ഭരണത്തലവനായ തന്നെ അറിയിക്കാതെ; രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചു
Nov 4, 2022, 10:25 IST
തിരുവനന്തപുരം: (www.kvartha.com) മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തിയത് ഭരണത്തലവനായ തന്നെ അറിയിക്കാതെയാണെന്നാരോപിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തയച്ചു. മേലധികാരിയെന്ന നിലയിലാണ് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് പരാതി നല്‍കിയത്.
വിദേശയാത്രയ്ക്കു പോകുന്നതിനുമുമ്പും വന്നശേഷവും സംസ്ഥാനത്തിന്റെ ഭരണത്തലവനെന്ന നിലയ്ക്ക് തന്നെ മുഖ്യമന്ത്രി യാത്രാക്കാര്യം അറിയിച്ചില്ല. ഇത് ബിസിനസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ഗവര്‍ണര്‍ കത്തില്‍ പറഞ്ഞു. വിദേശരാജ്യങ്ങളില്‍ ഔദ്യോഗിക യാത്ര പോകുംമുമ്പ് പ്രധാനമന്ത്രി രാഷ്ട്രപതിയെയും മുഖ്യമന്ത്രിമാര്‍ ഗവര്‍ണര്‍മാരെയും കാര്യങ്ങള്‍ നേരിട്ടെത്തി ധരിപ്പിക്കാറുണ്ട്.
നടത്താന്‍ പോകുന്ന പ്രധാന ചര്‍ചകളെയും മറ്റും പറ്റിയാണ് ഇത്തരത്തില്‍ ഭരണത്തലവന്മാരെ ധരിപ്പിക്കുക. പോയിവന്നശേഷം യാത്രയുടെ ഫലത്തെക്കുറിച്ചും അറിയിക്കും. എന്നാല്‍, ഒക്ടോബര്‍ മൂന്നു മുതല്‍ 13 വരെയുള്ള മുഖ്യമന്ത്രിയുടെ പത്തുദിവസം നീണ്ട യാത്രയും നാലുരാജ്യങ്ങള്‍ സന്ദര്‍ശിച്ചതും അവിടെ നടന്ന ഔദ്യോഗിക ചര്‍ചകള്‍ സംബന്ധിച്ചും വിവരങ്ങള്‍ ഗവര്‍ണറെ ധരിപ്പിച്ചില്ല. മന്ത്രിമാരായ വി ശിവന്‍കുട്ടി, പി രാജീവ്, വീണാജോര്‍ജ്, വി അബ്ദുര്‍ റഹ്‌മാന്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം പല രാജ്യങ്ങളിലായി ഔദ്യോഗിക യാത്ര നടത്തി.
ഗവര്‍ണറുടെ കത്ത് കേന്ദ്ര സര്‍കാര്‍ ഗൗരവമായെടുക്കുമെന്നാണ് സൂചന. ഗവര്‍ണറുടെ കത്തിനെക്കുറിച്ച് രാഷ്ട്രപതി പ്രധാനമന്ത്രിയുടെ ഓഫിസിന്റെ അഭിപ്രായം തേടും. ഗവര്‍ണര്‍മാരുടെ കാര്യങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റ കീഴിലായതിനാല്‍ അവിടെ നിന്നുള്ള റിപോര്‍ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടി.
ഔദ്യോഗിക വിദേശയാത്രകള്‍ സംബന്ധിച്ച് ഗവര്‍ണറെ അറിയിക്കുന്നതാണ് കീഴ് വഴക്കമെങ്കിലും ഇപ്രാവശ്യം സര്‍കാരും ഗവര്‍ണറും തമ്മില്‍ സര്‍വകലാശാലാ വിസി നിയമനപ്രശ്നത്തില്‍ കടുത്ത ഏറ്റുമുട്ടലിലായിരുന്നു. അതുകൊണ്ടുതന്നെ ഗവര്‍ണറെ രാജ്ഭവനില്‍ ചെന്ന് കാണുന്ന കീഴ് വഴക്കം മുഖ്യമന്ത്രി പാലിച്ചില്ല.
അന്തരിച്ച സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയ ഗവര്‍ണറോട് മുഖ്യമന്ത്രി അവിടെവച്ച് യാത്രാവിവരം സൂചിപ്പിച്ചുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, രാജ്ഭവന്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല.
ഡെല്‍ഹിയില്‍ നിന്നും വെള്ളിയാഴ്ച സംസ്ഥാനത്തു മടങ്ങിയെത്തുന്ന ഗവര്‍ണര്‍, സര്‍കാരുമായുള്ള വിവിധ വിഷയങ്ങളിലെ തര്‍ക്കത്തില്‍ സ്വീകരിക്കാനിരിക്കുന്ന നിലപാട് എന്താകുമെന്ന് ഉറ്റുനോക്കപ്പെടുന്നതിന് ഇടയിലാണ് കത്തിലെ വിവരങ്ങള്‍ പുറത്തുവന്നത്.
Keywords: CM's foreign trip: Governor writes to President, PM seeking action, Thiruvananthapuram, News, Chief Minister, Governor, Letter, Trending, Kerala.
ഇക്കാര്യത്തില്‍ കേന്ദ്ര ഇടപെടലുണ്ടാകണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തിന്റെ പകര്‍പ്പും നല്‍കിയിട്ടുണ്ട്. ഇതോടെ സര്‍കാരും ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടല്‍ പുതിയ വഴിത്തിരിവിലേക്കെത്തി.
വിദേശയാത്രയ്ക്കു പോകുന്നതിനുമുമ്പും വന്നശേഷവും സംസ്ഥാനത്തിന്റെ ഭരണത്തലവനെന്ന നിലയ്ക്ക് തന്നെ മുഖ്യമന്ത്രി യാത്രാക്കാര്യം അറിയിച്ചില്ല. ഇത് ബിസിനസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ഗവര്‍ണര്‍ കത്തില്‍ പറഞ്ഞു. വിദേശരാജ്യങ്ങളില്‍ ഔദ്യോഗിക യാത്ര പോകുംമുമ്പ് പ്രധാനമന്ത്രി രാഷ്ട്രപതിയെയും മുഖ്യമന്ത്രിമാര്‍ ഗവര്‍ണര്‍മാരെയും കാര്യങ്ങള്‍ നേരിട്ടെത്തി ധരിപ്പിക്കാറുണ്ട്.
നടത്താന്‍ പോകുന്ന പ്രധാന ചര്‍ചകളെയും മറ്റും പറ്റിയാണ് ഇത്തരത്തില്‍ ഭരണത്തലവന്മാരെ ധരിപ്പിക്കുക. പോയിവന്നശേഷം യാത്രയുടെ ഫലത്തെക്കുറിച്ചും അറിയിക്കും. എന്നാല്‍, ഒക്ടോബര്‍ മൂന്നു മുതല്‍ 13 വരെയുള്ള മുഖ്യമന്ത്രിയുടെ പത്തുദിവസം നീണ്ട യാത്രയും നാലുരാജ്യങ്ങള്‍ സന്ദര്‍ശിച്ചതും അവിടെ നടന്ന ഔദ്യോഗിക ചര്‍ചകള്‍ സംബന്ധിച്ചും വിവരങ്ങള്‍ ഗവര്‍ണറെ ധരിപ്പിച്ചില്ല. മന്ത്രിമാരായ വി ശിവന്‍കുട്ടി, പി രാജീവ്, വീണാജോര്‍ജ്, വി അബ്ദുര്‍ റഹ്‌മാന്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം പല രാജ്യങ്ങളിലായി ഔദ്യോഗിക യാത്ര നടത്തി.
ഗവര്‍ണറുടെ കത്ത് കേന്ദ്ര സര്‍കാര്‍ ഗൗരവമായെടുക്കുമെന്നാണ് സൂചന. ഗവര്‍ണറുടെ കത്തിനെക്കുറിച്ച് രാഷ്ട്രപതി പ്രധാനമന്ത്രിയുടെ ഓഫിസിന്റെ അഭിപ്രായം തേടും. ഗവര്‍ണര്‍മാരുടെ കാര്യങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റ കീഴിലായതിനാല്‍ അവിടെ നിന്നുള്ള റിപോര്‍ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടി.
ഔദ്യോഗിക വിദേശയാത്രകള്‍ സംബന്ധിച്ച് ഗവര്‍ണറെ അറിയിക്കുന്നതാണ് കീഴ് വഴക്കമെങ്കിലും ഇപ്രാവശ്യം സര്‍കാരും ഗവര്‍ണറും തമ്മില്‍ സര്‍വകലാശാലാ വിസി നിയമനപ്രശ്നത്തില്‍ കടുത്ത ഏറ്റുമുട്ടലിലായിരുന്നു. അതുകൊണ്ടുതന്നെ ഗവര്‍ണറെ രാജ്ഭവനില്‍ ചെന്ന് കാണുന്ന കീഴ് വഴക്കം മുഖ്യമന്ത്രി പാലിച്ചില്ല.
അന്തരിച്ച സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയ ഗവര്‍ണറോട് മുഖ്യമന്ത്രി അവിടെവച്ച് യാത്രാവിവരം സൂചിപ്പിച്ചുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, രാജ്ഭവന്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല.
ഡെല്‍ഹിയില്‍ നിന്നും വെള്ളിയാഴ്ച സംസ്ഥാനത്തു മടങ്ങിയെത്തുന്ന ഗവര്‍ണര്‍, സര്‍കാരുമായുള്ള വിവിധ വിഷയങ്ങളിലെ തര്‍ക്കത്തില്‍ സ്വീകരിക്കാനിരിക്കുന്ന നിലപാട് എന്താകുമെന്ന് ഉറ്റുനോക്കപ്പെടുന്നതിന് ഇടയിലാണ് കത്തിലെ വിവരങ്ങള്‍ പുറത്തുവന്നത്.
Keywords: CM's foreign trip: Governor writes to President, PM seeking action, Thiruvananthapuram, News, Chief Minister, Governor, Letter, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.