പുകയില ഉല്പന്നങ്ങള് നിരോധിക്കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
Dec 1, 2012, 18:07 IST
തിരുവനന്തപുരം: പുകയില ഉല്പന്നങ്ങള് രാജ്യവ്യാപകമായി നിരോധിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കത്തയച്ചു. പുകയില ഉല്പന്നമുക്ത കേരളത്തിനു വേണ്ടി സംസ്ഥാന സര്‍ക്കാരും മുഖ്യന്ത്രിയും നടത്തിവരുന്ന തീവ്രശ്രമങ്ങളുടെ ഭാഗമായാണ് ഇത്. രാജ്യത്തിന്റെ മുന്നേറ്റത്തെ സ്വാധീനിക്കുന്ന മുഖ്യ വിഭവസ്രോതസായ കുട്ടികളെയും യുവജനങ്ങളെയും രക്ഷിക്കാനുതകുന്നതാകും അത്തരമൊരു നിരോധനം. മാത്രമല്ല, പൊതുജനാരോഗ്യത്തോടു നമ്മുടെ രാജ്യത്തിനുള്ള പ്രതിബദ്ധത സംബന്ധിച്ച വ്യക്തമായ സന്ദേശം കൂടിയായിരിക്കും നിരോധനം- കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡിലും 14 സംസ്ഥാനങ്ങളിലും പുകയില ഉല്പന്നങ്ങള് നിരോധിച്ചതിന് പ്രധാനമന്ത്രിയെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ഇനി 14 സംസ്ഥാനങ്ങളിലും ആറ് കേന്ദ്രഭരണ പ്രദേശങ്ങളിലും കൂടിയാണ് നിരോധിക്കാനുള്ളത്. പാതി ദൂരം പിന്നിട്ടുകഴിഞ്ഞ നമുക്ക് അതും പ്രയാസകരമായിരിക്കില്ല.
ഭക്ഷ്യ സുരക്ഷാ നിയമത്തില്‍ പെടുത്തി പാന്‍ മസാലയും പുകയില ഉല്പന്നങ്ങളും നിരോധിച്ച രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമാണു കേരളമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പുകയിലയോ നിക്കോട്ടിനോ ഒരു ഭക്ഷ്യോല്പന്നത്തിലും ചേര്‍ക്കാന്‍ പാടില്ലെന്നു 2011ലെ ഭക്ഷ്യ സുരക്ഷയും ഗുണനിലവാരവും (നിരോധനവും നിയന്ത്രണവും വില്പനയും) നിയമത്തില്‍ വ്യക്തമായി നിര്‍ദേശിക്കുന്നുണ്ട്. നിലവില്‍ നിരോധനമില്ലാത്ത സംസ്ഥാനങ്ങളില്‍ നിന്ന് നിരോധനമുള്ള സംസ്ഥാനങ്ങളിലേയ്ക്ക് ഈ ഉല്പന്നങ്ങള് കള്ളക്കടത്തു നടത്തുന്നത് ഇല്ലാതാക്കാനും രാജ്യവ്യാപക നിരോധനം ആവശ്യമാണ്.
പുകയില നിരോധനം ആവശ്യപ്പെട്ട് 2011 ജൂണിലും പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്ത് അയച്ചിരുന്നു. അത് പുകവലിക്കും പുകയില ഉല്പന്നങ്ങള്ക്കും എതിരെ പ്രവര്‍ത്തിക്കുന്നവരുടെ അഭിനന്ദനത്തിന് ഇടയാക്കുകയും ചെയ്തു. കേരളം പോലെ നിരോധനം നിലവിലുള്ളിടങ്ങളിലേയ്ക്ക് മറ്റു പലയിടത്തുനിന്നും പുകയില ഉല്പന്നങ്ങള് കള്ളക്കടത്തായി എത്തുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഇപ്പോഴത്തെ കത്ത്.
ടുബാക്കോയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും അത് മനുഷ്യന്റെ ആരോഗ്യത്തെ എത്രത്തോളം ദോഷകരമായി ബാധിക്കുമെന്നും തികഞ്ഞ ബോധ്യമുള്ള ഉമ്മന്‍ ചാണ്ടിയെപ്പോലൊരു നേതാവ് കേരളത്തിന്റെ ഭാഗ്യമാണെന്ന് ടുബാക്കോ ഫ്രീ കേരള വൈസ് ചെയര്മാന് ഡോ. പോള്‍ സെബാസ്റ്റിയന് അഭിപ്രായപ്പെട്ടു. പുകയില ഉല്പന്നങ്ങളുടെ പലവിധ ഉപയോഗം മൂലമുണ്ടാകുന്ന വ്യത്യസ്ഥ തരം ക്യാന്‍സര്‍ രോഗികളെ താന്‍ ദിവസവും കാണുന്നു. ഈ ദുരിതാവസ്ഥയ്ക്ക് മികച്ച പരിഹാരമുണ്ടാക്കാന്‍ മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാറിന്റെയും അകമഴിഞ്ഞ പിന്തുണ നമുക്ക് സഹായകമാകും- അദ്ദേഹം പറഞ്ഞു.
12 റീജ്യണല്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍മാരും ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്, മുംബൈയിലെ ടാറ്റാ മെമ്മോറിയല്‍ ആശുപത്രി എന്നിവയുടെ തലവന്മാരും ഡോ. പോള്‍ സെബാസ്റ്റിയനും ഇതേ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്കും കേന്ദ്ര ആരോഗ്യ മന്ത്രി ഗുലാം നബി ആസാദിനും കത്തയച്ചു കഴിഞ്ഞു. രാജ്യവ്യാപകമായി പുകയിലയും പുകയില ഉല്പ്ന്നങ്ങളും നിരോധിച്ചേ പറ്റൂ എന്നാണ് ഈ കത്തുകളില്‍ ആവശ്യപ്പെട്ടത്. ഭാവിതമുറയ്ക്കു വേണ്ടിക്കൂടി നിരോധനം നടപ്പാക്കണം. അത് പൊതുജനാരോഗ്യത്തിനുള്ള ഈ വലിയ ഭീതിയെ എന്നേക്കുമായി ഇല്ലാതാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 16 സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളും കൂടി പുകയില ഉല്പന്നങ്ങള് നിരോധിക്കാനുള്ള സന്നദ്ധത പ്രഖ്യാപിച്ചിരിക്കുകയാണ്.
Keywords: Letter, Manmohan Singh, Oommen Chandy, Health Minister, Smoking, Ban, Minister, V.S Shiva Kumar, National, Pan Masala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.