പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും ജില്ലാ സഹകരണ ബാങ്കുകള്‍ക്കും കൂടി പഴയ 500 രൂപ 1000 രൂപ വിനിമയത്തിന് അനുവാദം നല്‍കണം: മന്ത്രി എ.സി.മൊയ്തീന്‍

 


തിരുവനന്തപുരം:  (www.kvartha.com 11.11.2016) കേന്ദ്രധനമന്ത്രി അരുണ്‍ ജെയറ്റ് ലിക്കും, റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ക്കും സഹകരണ ടൂറിസം മന്ത്രി എ.സി.മൊയ്തീന്‍ കത്തയച്ചു. പഴയ 500 രൂപ 1000 രൂപ നോട്ടുകള്‍ വിനിമയം ചെയ്യാനുള്ള അനുവാദം നല്‍കികൊണ്ട്, കേന്ദ്ര ധനമന്ത്രാലയം ഇറക്കിയ സര്‍ക്കുലറില്‍ പ്രാഥമിക സഹകരണ ബാങ്കുകളെയും ജില്ലാ സഹകരണ ബാങ്കുകളെയും ഒഴിവാക്കിയിരുന്നു. ഇത് സഹകരണമേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചു.

കേരളത്തിലെ സംസ്ഥാന സഹകരണ ബാങ്കും 14 ജില്ലാ സഹകരണ ബാങ്കുകളും പ്രവര്‍ത്തിക്കുന്നത് റിസര്‍വ്വ് ബാങ്കിന്റെ അനുവാദത്തോടെയും, റിസര്‍വ്വ് ബാങ്കും നബാര്‍ഡും നടത്തുന്ന പരിശോധനയ്ക്ക് വിധേയമായി നല്‍കുന്ന ലൈസന്‍സിന്റെയും അടിസ്ഥാനത്തിലാണ്. റിസര്‍വ്വ് ബാങ്ക് ലൈസന്‍സും KYC നിബന്ധനയും അനുസരിക്കുന്ന ജില്ലാ സഹകരണ ബാങ്കുകളെ പഴയ നോട്ടുകള്‍ കൈമാറ്റം നല്‍കാനുള്ള ബാങ്കുകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

കേരളത്തില്‍ ജില്ലാ സഹകരണ ബാങ്കുകളില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ളതും ദിവസേന ജില്ലാ സഹകരണ ബാങ്കുകളുമായി ഇടപാടുകള്‍ ഉള്ളതുമായ 1551 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ നിലവിലുണ്ട്. ഇതിനുപുറമെ ജില്ലാ സഹകരണ ബാങ്കുകളുടെ സഹായത്തോടെ ഇടപാട് നടത്തുന്ന 10,000 സഹകരണ സംഘങ്ങളും ഉണ്ട്.

റിസര്‍വ്വ് ബാങ്കിന്റെ കാലാകാലങ്ങളിലുള്ള നിര്‍ദ്ദേശങ്ങളുടെയും, RBI ആക്ടിന്റെയും അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സഹകരണ ബാങ്കുകളെ വിനിമയം ഒഴിവാക്കികൊണ്ട് കേന്ദ്ര ധനകാര്യമന്ത്രാലയം ഇറക്കിയ സര്‍ക്കുലര്‍ 10,000 ലധികം വരുന്ന പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നതും നിത്യേനയുള്ള സുഗമമായ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതുമാണ്.

 കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനങ്ങള്‍ അവരുടെ സാമ്പത്തിക
ആവശ്യങ്ങള്‍ക്ക് ആശ്രയിക്കുന്ന സ്ഥാപനങ്ങളാണിവ. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ സഹായിക്കുന്ന പ്രധാന മേഖലയായ പ്രാഥമിക സഹകരണ സംഘങ്ങളാണ് കേരളത്തിലെ പട്ടിണി പാവങ്ങളുടെയും ഗ്രാമീണജനതയുടെയും ഏക ആശ്രയം.

ഇത് ഈ മേഖലയില്‍ അസംതൃപ്തിയും പ്രയാസങ്ങളും ഉണ്ടാക്കുന്നതായതിനാല്‍ 1000 രൂപ, 500 രൂപ നോട്ടുകള്‍ കൈമാറ്റം ചെയ്യാനുള്ള പട്ടികയില്‍ ജില്ലാ സഹകരണ ബാങ്കുകളെയും ഉള്‍പ്പെടുത്താന്‍ അടിയന്തിരമായ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇതാണ് 10112016 ന് രാത്രി സഹകരണ ടൂറിസം മന്ത്രി എ.സി.മൊയ്തീന്‍ കേന്ദ്ര ധനമന്ത്രിയ്ക്കും, റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ക്കും അയച്ച കത്തിന്റെ ഉള്ളടക്കം.

പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും ജില്ലാ സഹകരണ ബാങ്കുകള്‍ക്കും കൂടി പഴയ 500 രൂപ 1000 രൂപ വിനിമയത്തിന് അനുവാദം നല്‍കണം: മന്ത്രി എ.സി.മൊയ്തീന്‍

Also Read: 
ട്രാവല്‍സില്‍ നിന്ന് പാസ്‌പോര്‍ട്ടുകളും വ്യാജരേഖകളും പിടികൂടിയ സംഭവത്തില്‍ ജീവനക്കാരന്‍ അറസ്റ്റില്‍; ഉടമ ഒളിവില്‍
Keywords:  Co operation minister sent letter to the center old notes dilemma, Tourism, A C Moideen, Thiruvananthapuram, RBI, Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia