Coastal Rail | കെ റെയിൽ  പോലെ പുതിയ തീരദേശ പാതയും ജനങ്ങളെ ദുരിതത്തിലാക്കുമെന്ന് കെ.സി. വേണുഗോപാൽ എം പി

 
coastal rail project will cause suffering like krail kc venu
coastal rail project will cause suffering like krail kc venu

Photo Credit: Facebook /K.C. Venugopal

തീരപരിപാലന നിയമം കാരണം മത്സ്യത്തൊഴിലാളികൾക്ക് വീട് നിർമ്മിക്കാൻ പോലും ബുദ്ധിമുട്ടാണ്. ഇത്തരം സാഹചര്യത്തിൽ പുതിയ പാതയുടെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആലപ്പുഴ: (KVARTHA) കെ. റെയിൽ പദ്ധതി പോലെ പുതിയ തീരദേശ പാതയും ജനങ്ങളെ ദുരിതത്തിലാക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മുന്നറിയിപ്പ് നൽകി. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിലവിലുള്ള ദേശീയപാത തന്നെ തീരദേശ പാതയാണെന്നും അതിനപ്പുറം മറ്റൊരു പാതയുടെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ പാതയ്ക്കായി ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന നടപടിയെ അദ്ദേഹം ശക്തമായി എതിർത്തു.

ആലപ്പുഴയിൽ ദേശീയപാത വികസനത്തിനായി ഇതിനകം ധാരാളം സ്ഥലം ഏറ്റെടുത്തതായും, ജനങ്ങൾ ഇതിനകം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലുള്ള പാത ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തീരപരിപാലന നിയമം കാരണം മത്സ്യത്തൊഴിലാളികൾക്ക് വീട് നിർമ്മിക്കാൻ പോലും ബുദ്ധിമുട്ടാണ്. ഇത്തരം സാഹചര്യത്തിൽ പുതിയ പാതയുടെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാർ 2019-ൽ നൽകിയ കരട് റിപ്പോർട്ടിൽ സംസ്ഥാന സർക്കാർ അഞ്ചു വർഷത്തിന് ശേഷമാണ് റിപ്പോർട്ട് നൽകുന്നത്. ഇത് സർക്കാരിന്റെ അലംഭാവത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കരിമണൽ ഖനനവും അദ്ദേഹം വിമർശിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കരിമണൽ കൊള്ളയ്ക്ക് നീക്കം നടത്തുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തദ്ദേശവാസികളെ കൂടാതെ ഏകപക്ഷീയമായി നടത്തുന്ന ഈ നടപടി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പിഎംഎവൈ പോലുള്ള കേന്ദ്ര പദ്ധതികൾക്ക് കേന്ദ്രസർക്കാരിന്റെ  നിറവും, കൊടിയും, ബ്രാൻഡും നൽകണമെന്ന തീരുമാനം അപഹാസ്യമാണെന്നും കേന്ദ്രസർക്കാരിന്റെ പണം ജനങ്ങളുടേതാണെന്നും  ഇത്തരമൊരു നടപടിയിൽ നിന്ന് പിന്മാറണമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia