മയക്കുമരുന്ന് കേസ്: ഫ്ളാറ്റുടമ നിസാമിനെ പരിചയപ്പെടുത്തിയത് നിര്‍മാതാവെന്ന് സഹസംവിധായിക

 


കൊച്ചി: (www.kvartha.com 06/02/2015) കൊച്ചിയിലെ ഫ്ളാറ്റില്‍ നടത്തിയ റെയ്ഡില്‍ കഴിഞ്ഞദിവസം കൊക്കൈനുമായി അറസ്റ്റിലായ യുവനടനും മോഡലുകളും ഉള്‍പ്പെട്ട കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്.

സഹസംവിധായക ബ്ലസി സില്‍വസ്റ്ററിന്റെ മൊഴിയാണ് പുറത്തായതോടെയാണ് കേസ് നിര്‍ണായകമായിത്തീരുന്നത്. കൊക്കെയ്ന്‍ പാര്‍ട്ടികളിലേക്ക് തങ്ങളെ എത്തിച്ചത് പ്രമുഖ സിനിമാ നിര്‍മാതാവാണെന്നാണ് ഇവര്‍ മൊഴി നല്‍കിയിട്ടുള്ളത്.

ഇയാള്‍ വഴിയാണ് ശോഭാ സിറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച നിസാമിനെ പരിചയപ്പെടുന്നത്. പുതുവര്‍ഷം ആഘോഷിക്കാനായി ഗോവയിലെത്തിയപ്പോള്‍ തോള്‍സഞ്ചിയുമായെത്തിയ ഫ്രങ്കി എന്ന വ്യക്തിയാണ് തങ്ങള്‍ക്ക് കൊക്കെയ്ന്‍ നല്‍കിയതെന്നും എന്നാല്‍ ഇയാള്‍ തന്റെ സുഹൃത്തല്ലെന്നും ബ്ലസി മൊഴി നല്‍കിയിട്ടുണ്ട്.  നിര്‍മാതാവിന്റെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ വെച്ച് നടന്ന സ്‌മോക്ക് പാര്‍ട്ടിയില്‍ വെച്ചാണ് നിസാമിനെ പരിചയപ്പെട്ടത്.

എന്നാല്‍ മാധ്യമങ്ങള്‍ പറയുന്നതുപോലെ നിസാമിന്റെ ഫ്‌ളാറ്റ് താന്‍ വാടകയ്ക്ക് എടുത്തതല്ലെന്നും പാര്‍ട്ടി ആവശ്യത്തിനായി മാത്രം ചോദിച്ചുവാങ്ങിയതാണെന്നും ബ്ലസി പോലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. അസി. കമ്മീഷണര്‍ സുരേഷ് കുമാര്‍, സി.ഐ. ഫ്രാന്‍സിസ് ഷെല്‍ബി എന്നിവരുള്‍പ്പെട്ട പ്രത്യേക സംഘമാണ് പ്രതികളെ ചോദ്യം ചെയ്യുന്നത്. അന്വേഷണം മുംബൈ,ഗോവ എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും നടത്തുമെന്ന് പോലീസ് അറിയിച്ചു.

നിസാമിന്റെ കൊച്ചിയിലെ ഫഌറ്റില്‍ വെച്ച് ഇടയ്ക്കിടെ സ്‌മോക്ക് പാര്‍ട്ടി നടത്താറുണ്ടെന്നും അതില്‍ പ്രസ്തുത നിര്‍മാതാവും പങ്കെടുക്കാറുണ്ടെന്നും ബ്ലസി പറഞ്ഞു.  പ്രതികളെ ദേഹോപദ്രവം ഏല്പിക്കില്ലെന്ന് കോടതിയില്‍ എഴുതി നല്‍കിയാണ് പോലീസ് വ്യാഴാഴ്ച പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയത്. കേസിലെ ഒന്നാം പ്രതി രേഷ്മ രംഗസ്വാമി, രണ്ടാം പ്രതി ബ്ലെസി സില്‍വസ്റ്റര്‍, മൂന്നാം പ്രതിയും നടനുമായ ഷൈന്‍ ടോം ചാക്കോ, നാലും അഞ്ചും പ്രതികളായ ടിന്‍സി ബാബു, സ്‌നേഹ ബാബു എന്നിവരെ അഞ്ച് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
മയക്കുമരുന്ന് കേസ്: ഫ്ളാറ്റുടമ നിസാമിനെ പരിചയപ്പെടുത്തിയത് നിര്‍മാതാവെന്ന് സഹസംവിധായിക

ഒന്നാം പ്രതി രേഷ്മ, ബ്ലളസി എന്നിവരുമായാണ് മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താന്‍
പോലീസ് ഗോവയിലേക്ക് പോകുന്നത്. അതേസമയം പോലീസ് കസ്റ്റഡിയിലുള്ള നിസാമിനെ തെളിവെടുപ്പിനായി ബംഗളൂരുവിലേക്ക് കൊണ്ടുപോയി. ബംഗളൂരുവിലെ നിസാമിന്റെ ഫഌറ്റിലും തെളിവെടുപ്പ് നടത്തുന്നുണ്ട്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്
Keywords:  Cocaine case: Blessy's crucial statement out, Kochi, Goa, Court, Flat, New Year, Mumbai, Remanded, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia