കൊച്ചി: (www.kvartha.com 13/02/2015) വെളിച്ചെണ്ണകളില്‍ അപകടകരമായ മായം നിറഞ്ഞവയാണെന്ന കണ്ടെത്തലിനെ കുറിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷിക്കും.
ഇതു സംബന്ധിച്ച് അന്വേഷണം നടത്തി വിശദീകരണം സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി, ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഇന്റലിജന്‍സ് ഡി.ജി.പി എന്നിവര്‍ക്ക് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി നിര്‍ദ്ദേശം നല്‍കി.
വിശദീകരണം മാര്‍ച്ച് 30 ന് മുമ്പ് സമര്‍പ്പിക്കണം. കേസ് ഏപ്രില്‍ 13 ന് കാക്കനാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. മാധ്യമ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ തമ്പി സുബ്രഹ്മണ്യം ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് നടപടി. പായ്ക്കറ്റ് വെളിച്ചെണ്ണയില്‍ ലിക്വിഡ് പാരഫിനും പാംകര്‍ണോയിലുമാണുള്ളതെന്ന് പരാതിയില്‍ പറയുന്നു.
Keywords: Coconut oil, Human Right Commission, Inquiry, Explanation, Health secretary.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.