പെരുമാറ്റച്ചട്ടം ഉണ്ടാക്കി ഫ്രീസറില്‍ വച്ച് ജനപ്രതിനിധികള്‍ കുരുമുളക് സ്‌പ്രേ നടത്തുന്നു

 


തിരുവനന്തപുരം: രാജ്യത്തെയാകെ നാണംകെടുത്തിയ അതിക്രമങ്ങള്‍ക്ക് ലോക്‌സഭ സാക്ഷിയാകാന്‍ ഇടയാക്കിയതു പാര്‍ലമെന്റിലും നിയമസഭകളിലും അംഗങ്ങള്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടം തയ്യാറാക്കിയിട്ടും അതിനു പുല്ലുവില കല്പിച്ചത്. സോമനാഥ് ചാറ്റര്‍ജി ലോക്‌സഭാ സ്പീക്കറായിരിക്കെ ലോക്‌സഭാ സെക്രട്ടേറിയറ്റ് മുന്‍കയ്യെടുത്ത് വിളിച്ചു ചേര്‍ത്ത സ്പീക്കര്‍മാരുടെ ദേശീയ സമ്മേളനത്തിന്റെ സുപ്രധാന തീരുമാനമായിരുന്നു പെരുമാറ്റച്ചട്ടം ഉണ്ടാക്കുക എന്നത്. അതിന്റെ അടിസ്ഥാനത്തില്‍ പാര്‍ലമെന്റിലെയും നിയമസഭകളിലെയും എത്തിക്‌സ്- പ്രിവിലെജ് കമ്മിറ്റികള്‍ പെരുമാറ്റച്ചട്ടം തയ്യാറാക്കി അതാതു സഭകളില്‍ അവതരിപ്പിക്കുകയും ചെയ്തു.

സഭകളില്‍ അംഗങ്ങള്‍ എങ്ങനെ പെരുമാറണം എന്നും എങ്ങനെ പെരുമാറരുത് എന്നുമുള്ള ശക്തമായ ശുപാര്‍ശകള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു അത്. എന്നാല്‍ പിന്നീട് ആ റിപോര്‍ട്ടിലെ ഒരൊറ്റ നിര്‍ദേശത്തോടോ ശുപാര്‍ശയോടോ പോലും അന്നും അതിനു ശേഷവും രാജ്യത്തെ നിയമനിര്‍മാണ സഭകള്‍ നീതി പുലര്‍ത്തിയില്ല. അതിന്റെ ദുരന്തമാണ് സ്പീക്കറെയും മറ്റുള്ളവരെയും ശ്വാസം മുട്ടലിലും അവശതയിലും വരെ എത്തിച്ച കുരുമുളക് പൊടി സ്‌പ്രേയില്‍ വരെ ലോക്‌സഭയെ എത്തിച്ചത് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനു ശേഷം ലോക്‌സഭയിലും രാജ്യസഭയിലും പല സംസ്ഥാന നിയമസഭകളിലും ചെറുതും വലുതുമായ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായി. എന്നാല്‍ ആ അംഗങ്ങള്‍ കൂടി അംഗീകരിച്ച പെരുമാറ്റച്ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടികളൊന്നുമുണ്ടായില്ല. കേരളത്തിലെ കാര്യം തന്നെ ഇതിനു മികച്ച ഉദാഹരണമാണ്. പെരുമാറ്റച്ചട്ടം സഭയുടെ മേശപ്പുറത്തുവച്ച ദിവസം, അന്നത്തെ പ്രതിപക്ഷമായിരുന്ന യുഡിഎഫ് വന്‍ ബഹളമാണുണ്ടാക്കിയത്. ഗവര്‍ണറുടെ നയപ്രഖ്യാപനവുമായി ബന്ധപ്പെട്ട പ്രതിഷേധമായിരുന്നു കാരണം. ബഹളത്തിനിടെ പെരുമാറ്റച്ചട്ടത്തേക്കുറിച്ച് പരാമര്‍ശം പോലുമില്ലാതെ എത്തിക്‌സ് കമ്മിറ്റിയുടെ റിപോര്‍ട്ട് മേശപ്പുറത്തുവയ്ക്കുകയായിരുന്നു.

സഭയുടെ അന്തസിനു ചേരാത്ത വിധം മുദ്രാവാക്യം വിളിക്കരുത്, അംഗങ്ങള്‍ പരസ്പരം മോശം വാക്കുകള്‍ ഉപയോഗിക്കരുത്, സ്പീക്കറുടെ നിര്‍ദേശങ്ങള്‍ ലംഘിക്കരുത്, സഭയില്‍ ആയുധങ്ങളോ, സമാനമായ ഉപകരണങ്ങളോ കൊണ്ടുവരരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ പെരുമാറ്റച്ചട്ടത്തിലുണ്ട്. പക്ഷേ, അന്നുമിന്നും ബഹളം വയ്ക്കലും സ്പീക്കറുടെ നിര്‍ദേശങ്ങള്‍ അവഗണിക്കലും മാത്രമല്ല സഭ്യേതരമായ പദങ്ങള്‍ ഉപയോഗിച്ചു പരസ്പരം സഭയ്ക്കുള്ളില്‍ സംബോധന ചെയ്യുന്നതും കയ്യാങ്കളിയും വരെ നടക്കുന്നു. അതിന്റെ മൂര്‍ധന്യത്തിലാണ് വ്യാഴാഴ്ച സഭയില്‍ കുരുമുളകുപൊടി പ്രയോഗം ഉണ്ടായത്.
പെരുമാറ്റച്ചട്ടം ഉണ്ടാക്കി ഫ്രീസറില്‍ വച്ച് ജനപ്രതിനിധികള്‍ കുരുമുളക് സ്‌പ്രേ നടത്തുന്നു

പെരുമാറ്റച്ചട്ടത്തേക്കുറിച്ച് ഭരണ-പ്രതിപക്ഷ അംഗങ്ങളും നേതാക്കളും തികഞ്ഞ ബോധ്യമുള്ളവരാണ്. എന്നാല്‍ സഭയില്‍ മോശമായി പെരുമാറുന്ന കാര്യത്തില്‍ എല്ലാവരും ഒരുപോലെ കുറ്റക്കാരായതിനാല്‍ അതിക്രം വിലക്കുന്ന റിപോര്‍ട്ടിനെക്കുറിച്ച് രണ്ടു കൂട്ടരും നിശ്ശബ്ദത പാലിക്കുന്നതാണു രീതി. പെരുമാറ്റച്ചട്ടത്തേക്കുറിച്ച് ഈ കാലയളവിനിടയില്‍ പാര്‍ലമെന്റിലെയോ, നിയമസഭകളിലെയൊ ഒരംഗവും സംസാരിച്ചിട്ടേയില്ല എന്നത് ഈ നിലപാടിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords : Parliament, Parliament pepper spray, Assembly, Members, MP, Attack, Speaker, Code of Conduct for Parliament-Assembly members are there; But no body talking about it, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia