കോയമ്പത്തൂര്‍ അപകടം; അടിയന്തര നടപടികള്‍ക്ക് പാലക്കാട് ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്കി മുഖ്യമന്ത്രി
Feb 20, 2020, 10:59 IST
പാലക്കാട്: (www.kvartha.com 20.02.2020) കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അടിയന്തര നടപടികള്‍ക്കായി പാലക്കാട് ജില്ലാ കലക്ടര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്കി. അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കാനും മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടില്‍ എത്തിക്കാനും വേണ്ട സൗകര്യങ്ങള്‍ ചെയ്യാനുമാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. അതേസമയം മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ സൗകര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും, മറ്റ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും കൃഷിമന്ത്രി വി എസ് സുനില്‍കുമാറും, ഗതാഗതമന്ത്രി എ കെ ശശീന്ദ്രനും തിരുപ്പൂരിലേക്ക് പോകും. മുഖ്യമന്ത്രി പിണറായി വിജയന് എത്രയും പെട്ടെന്ന് മന്ത്രിമാരോട് പുറപ്പെടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാലക്കാട് ജില്ലാ കളക്ടറാണ് തിരുപ്പൂര്‍ ജില്ലാ ഭരണകൂടവുമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. പാലക്കാട് എസ് പി ശിവവിക്രം സ്ഥലത്തെത്തിയിട്ടുണ്ട്.
തിങ്കളാഴ്ച പുലര്‍ച്ചെ കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരുടെ എണ്ണം 20 ആയി. അപകടത്തില്‍ പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്.
Keywords: Palakkad, News, Kerala, Accident, Accidental Death, Death, Injured, Chief Minister, Pinarayi vijayan, District Collector, Treatment, Coimbatore accident Chief minister directs palakkad collector to take necessary action

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.