കോളജ് കെട്ടിടത്തിന് മുകളില്‍ നിന്നും കൂട്ടുകാരിയുമായി സംസാരിക്കുന്നതിനിടെ 'ഞാനൊരു കാര്യം കാട്ടിത്തരാമെന്നു പറഞ്ഞു' താഴേക്ക് വിട്ടു; ആകാംക്ഷയോടെ സര്‍പ്രൈസിനായി കാത്തുനിന്ന കൂട്ടുകാരിക്ക് കാണാന്‍ കഴിഞ്ഞത് താങ്ങാനാവാത്ത ദുരന്തം

 


കൊടുങ്ങല്ലൂര്‍: (www.kvartha.com 06.11.2019) കോളജ് കെട്ടിടത്തിനു മുകളില്‍നിന്ന് കൂട്ടുകാരിയുമായി സംസാരിക്കുന്നതിനിടെ 'ഞാനൊരു കാര്യം കാട്ടിത്തരാമെന്നു പറഞ്ഞു' താഴേക്ക് പറഞ്ഞുവിട്ടു. എന്തായിരിക്കും ആ സര്‍പ്രൈസ് എന്ന ആകാംക്ഷയോടെ കാത്തുനിന്ന കൂട്ടുകാരിക്ക് പക്ഷെ കാണാന്‍ കഴിഞ്ഞത് കണ്‍മുന്നില്‍ തന്റെ കൂട്ടുകാരി പിടഞ്ഞുവീഴുന്നതാണ്.

ചൊവ്വാഴ്ച ഉച്ചയ്ക്കു രണ്ടരമണിയോടെയായിരുന്നു സംഭവം. പടിഞ്ഞാറെ വെമ്പല്ലൂര്‍ എം ഇ എസ് അസ്മാബി കോളജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനി തസ്മീ (19)നാണ് കോളജ് കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടി ആത്മഹത്യക്കു ശ്രമിച്ചത്. തൊട്ടടുത്ത കുട്ടികളില്ലാത്ത ക്ലാസ് മുറിയില്‍ ചെന്ന് ഗ്രില്ല് തുറന്ന ശേഷം പുറംതിരിഞ്ഞു താഴേക്കു ചാടുകയായിരുന്നു. സര്‍പ്രൈസ് എന്താണെന്നറിയാന്‍ കൂട്ടുകാരി താഴെയെത്തി നോക്കിയപ്പോള്‍ കണ്ടത് തസ്മീന്‍ താഴേക്ക് ചാടുന്നതാണ്.

കോളജ് കെട്ടിടത്തിന് മുകളില്‍ നിന്നും കൂട്ടുകാരിയുമായി സംസാരിക്കുന്നതിനിടെ 'ഞാനൊരു കാര്യം കാട്ടിത്തരാമെന്നു പറഞ്ഞു' താഴേക്ക് വിട്ടു; ആകാംക്ഷയോടെ സര്‍പ്രൈസിനായി കാത്തുനിന്ന കൂട്ടുകാരിക്ക് കാണാന്‍ കഴിഞ്ഞത് താങ്ങാനാവാത്ത ദുരന്തം

കോളജിലെ ഗഫൂര്‍ മെമ്മോറിയല്‍ ബ്ലോക്കില്‍ നിന്നാണ് പെണ്‍കുട്ടി ചാടിയത്. വീഴ്ചയില്‍ നട്ടെല്ലിനും വാരിയല്ലിനും സാരമായി പരിക്ക് പറ്റിയ പെണ്‍കുട്ടിയെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ കൊണ്ടു പോയെങ്കിലും വിദഗ്ദ ചികിത്സക്കായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്കു മാറ്റി. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യാ ശ്രമത്തിനു കാരണമെന്നാണ് അറിയാന്‍ കഴിഞ്ഞത്.


Keywords:  Kerala, News, Student, Suicide Attempt, hospital, College student attempts suicide; hospitalized,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia