Accidental Death | റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈകിടിച്ച് കോളജ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം; കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരുക്ക്
Jul 26, 2023, 21:42 IST
മൂവാറ്റുപുഴ: (www.kvartha.com) റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈകിടിച്ച് കോളജ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന കുട്ടിക്ക് പരുക്കേറ്റു. മൂവാറ്റുപുഴ നിര്‍മല കോളജിനു മുന്നില്‍ ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്.
ബൈക് യാത്രക്കാരനായ യുവാവിനും അപകടത്തില്‍ സാരമായി പരുക്കേറ്റു. അപകടത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥിയേയും ബൈക് യാത്രക്കാരനെയും മൂവാറ്റുപുഴ നിര്‍മല മെഡികല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.
മരിച്ച വിദ്യാര്‍ഥിയുടെ മൃതദേഹവും മെഡികല്‍ സെന്ററില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ബികോം അവസാന വര്‍ഷ വിദ്യാര്‍ഥിനി വാളകം കുന്നയ്ക്കാല്‍ വടക്കേപുഷ്പകം രഘുവിന്റെ മകള്‍ ആര്‍ നമിത ആണ് മരിച്ചത്. നമിതയുടെ കൂടെ ഉണ്ടായിരുന്ന കോട്ടയം പൂവകുളം മണിമലയില്‍ എംഡി ജയരാജന്റെ മകള്‍ അനുശ്രീ രാജിനാണ് പരുക്കേറ്റത്.
റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാര്‍ഥികളെ മൂവാറ്റുപുഴ ഭാഗത്തുനിന്നു വന്ന ബൈക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നും, ഇടിച്ച ബൈക് കോളജിനു സമീപം അമിതവേഗത്തില്‍ റോന്തു ചുറ്റുന്നത് കണ്ടവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.
റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാര്‍ഥികളെ മൂവാറ്റുപുഴ ഭാഗത്തുനിന്നു വന്ന ബൈക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നും, ഇടിച്ച ബൈക് കോളജിനു സമീപം അമിതവേഗത്തില്‍ റോന്തു ചുറ്റുന്നത് കണ്ടവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.
മരിച്ച വിദ്യാര്‍ഥിയുടെ മൃതദേഹവും മെഡികല്‍ സെന്ററില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Keywords: College Student Died in Road Accident, Muvattupuzha, News, Accidental Death, Injury, Dead Body, Bike, Hospital, Treatment, Student, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.