Drowned | ഇടുക്കി ചെറുതോണി പുഴയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ കോളജ് വിദ്യാര്‍ഥി മുങ്ങിമരിച്ചു
Oct 29, 2022, 14:19 IST
തൊടുപുഴ: (www.kvartha.com) ഇടുക്കി ചെറുതോണിക്ക് സമീപം പെരിയാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ കോളജ് വിദ്യാര്‍ഥി മുങ്ങിമരിച്ചു. മുരിക്കാശ്ശേരി രാജമുടി മാര്‍ സ്ലീവാ കോളജിലെ മൂന്നാം വര്‍ഷ ജിയോളജി വിദ്യാര്‍ഥി അഭിജിതാണ് (20) മരിച്ചത്.
റാന്നി അത്തിക്കയം സ്വദേശിയാണ്. മൃതദേഹം ഇടുക്കി മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.
Keywords: College student drowned at Idukki Cheruthoni, Thodupuzha, News, Friends, Drowned, Dead Body, Kerala, Student.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.