Tragedy | 'പാലത്തില്‍ വച്ച് കൈഞരമ്പ് മുറിച്ച് പുഴയില്‍ ചാടിയ കോളജ് വിദ്യാര്‍ഥി മരിച്ചു'
● എളേറ്റില്‍ വട്ടോളി ഗോള്‍ഡന്‍ ഹില്‍സ് കോളജ് വിദ്യാര്‍ഥിയാണ്
● പുഴയില്‍ നിന്നും പുറത്തെടുത്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
● സംഭവത്തില്‍ അന്വേഷണം ആരംഭിക്കുമെന്ന് പൊലീസ്
കോഴിക്കോട്: (KVARTHA) പാലത്തില്‍ വച്ച് കൈഞരമ്പ് മുറിച്ച് പുഴയില്‍ ചാടിയ കോളജ് വിദ്യാര്‍ഥി മരിച്ചതായി പൊലീസ്. ഉള്ളിയേരി കണയങ്കോട് പാലത്തില്‍ നിന്നും പുഴയില്‍ ചാടിയ ഉണ്ണികുളം ശാന്തി നഗര്‍ കേളോത്ത് പറമ്പ് മുഹമ്മദ് ഉവൈസ് (20) ആണ് മരിച്ചത്. എളേറ്റില്‍ വട്ടോളി ഗോള്‍ഡന്‍ ഹില്‍സ് കോളജ് വിദ്യാര്‍ഥിയാണ്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
പാലത്തില്‍ വച്ച് കൈഞരമ്പ് മുറിച്ചത് ശ്രദ്ധയില്‍പെട്ട പ്രദേശവാസികള്‍ ഇയാളോട് കാര്യം തിരക്കുന്നതിനിടയില്‍ പുഴയിലേക്ക് ചാടുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ് സിനേയും പൊലീസിനേയും വിവരമറിയിക്കുകയായിരുന്നു. ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ സികെ മുരളീധരന്റെ നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാ സേനയും പ്രദേശവാസികളും മത്സ്യ തൊഴിലാളികളും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയായിരുന്നു. വിദ്യാര്‍ഥിയെ കണ്ടെത്തി ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മോര്‍ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വിദ്യാര്‍ഥി കൈഞരമ്പ് മുറിക്കാനിടയായ സാഹചര്യം അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.
#Kozhikode, #Tragedy, #KeralaNews, #StudentDeath, #PoliceInvestigation, #Incident