തിരുനെല്ലിയിലും മാവോയിസ്റ്റ് പോസ്റ്റര്‍: പോരാട്ടം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്‌

 



തിരുനെല്ലി: വയനാട്ടിലെ തിരുനെല്ലിയിലും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഫെബ്രുവരി 18 ന് നക്‌സല്‍ വര്‍ഗീസ് അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഭരണകൂടത്തിനെതിരായ സായുധ പോരാട്ടത്തില്‍ എല്ലാവരും അണിചേരുക, മാവോയിസ്റ്റ് വിപ്ലവത്തെ അകമഴിഞ്ഞ് സഹായിക്കുക എന്നീ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതരത്തിലുള്ള പോസ്റ്ററുകളാണ് വ്യാഴാഴ്ച രാവിലെ പ്രത്യക്ഷപ്പെട്ടത്. പോരാട്ടം എന്ന സംഘടനയുടെ പേരിലാണ് പോസ്റ്റര്‍ ഇറങ്ങിയിരിക്കുന്നത്. ഇതേതുടര്‍ന്ന് പോരാട്ടം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

അതിനിടെ, കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയില്‍ എത്തിയ സംഘം മാവോയിസ്റ്റുകള്‍ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. വ്യാജവാറ്റ് കേസില്‍ വാറന്റ് കൊടുക്കാന്‍ പോയ ശ്രീകണ്ഠപുരത്തെ രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച വൈകിട്ട് അഞ്ചംഗ മാവോയിസ്റ്റ് സായുധ സംഘത്തെ കണ്ടതായി പയ്യാവൂര്‍ പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചിരുന്നു. ഒരു സ്ത്രീ ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘമായിരുന്നു ഉണ്ടായിരുന്നത്. എക്‌സൈസ് സംഘം വിവരം നല്‍കിയതനുസരിച്ച് പയ്യാവൂര്‍ പോലീസ് സ്ഥലത്തെത്തി എക്‌സൈസ് ഉദ്യോഗസ്ഥരില്‍ നിന്നും കോളനി നിവാസികളില്‍ നിന്നും മൊഴിയെടുത്തിരുന്നു.

പയ്യാവൂര്‍ പോലീസ് കാഞ്ഞിരക്കൊല്ലി മേഖലയില്‍ പരിശോധന തുടരുകയാണ്. കോളനിയിലെത്തിയ സംഘം കോളനിവാസികള്‍ക്ക് രണ്ടായിരം രൂപ നല്‍കുകയും ഭക്ഷണസാധനങ്ങള്‍ വാങ്ങിവരാന്‍ ആവശ്യപ്പെട്ടുവെന്നും നിവാസികള്‍ പോലീസിനെ അറിയിച്ചു. കര്‍ണാടക വനംവകുപ്പിലെ ഗാര്‍ഡിനെ ബന്ദിയാക്കിയ ശേഷമാണ് ഇവര്‍ തങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടതെന്നും നാട്ടുകാര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.


തിരുനെല്ലിയിലും മാവോയിസ്റ്റ് പോസ്റ്റര്‍: പോരാട്ടം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്‌കോളനിയിലെ കുട്ടികള്‍ക്ക് മാവോയിസ്റ്റ് ആശയങ്ങള്‍ അടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്ത് കുട്ടികളെ മാവോയിസ്റ്റ് സംഘത്തില്‍ ഉള്‍പെടുത്താന്‍ പ്രേരണ നല്‍കിയതായും കുട്ടികള്‍ പറയുന്നു. പശ്ചിമഘട്ട സമിതി എന്ന സംഘടനയുടെ പേരിലാണ് ലഘുലേഖകള്‍ വിതരണം ചെയ്തിരിക്കുന്നത്. മാവോയിസ്റ്റ് സംഘത്തെ പിടികൂടാനായി തണ്ടര്‍ബോള്‍ട്ട് എന്ന കമാന്‍ഡോസംഘം രണ്ടായി തിരിഞ്ഞ് ഒരു സംഘം തിരുനെല്ലി കേന്ദ്രീകരിച്ചും മറ്റൊരു സംഘം കണ്ണൂരിലും പരിശോധന തുടരുകയാണ്

Keywords: Maoist, Porattam, Thiurunelli, Wayanad, Excise, Department, Colony, Payyavoor,Police, Leaders, Case, Children, Food, Cash, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Combing operations launched in Thirunelli forest
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia