തിരുവനന്തപുരം: ഡി ജി പി ജേക്കബ് പുന്നൂസിന്റെ പിന്‍ഗാമിയെ കണ്ടെത്താനായി പ്രത്യേക സമിതിയെ നിയോഗിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ സമിതിയുടെ നിര്‍ദേശപ്രകാരമാണ് പുതിയ ഡി ജി പിയെ നിയമിക്കുക. ഒരാഴ്ചയ്ക്കകം ശുപാര്‍ശ സമര്‍പ്പിക്കാനാണ് സമിതിയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ജേക്കബ് പുന്നൂസ് ഈ മാസം 31ന് വിരമിക്കും. ചീഫ് സെക്രട്ടറി, ജേക്കബ് പുന്നൂസ്, സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ഒരു വിദഗ്ദ്ധന്‍ എന്നിവരടങ്ങുന്ന സമിതിയെയാകും നിയോഗിക്കുക. വിജിലന്‍സ് ഡയറക്ടര്‍ വേണുഗോപാല്‍ കെ നായര്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ എസ് ബാലസുബ്രഹ്മണ്യം എന്നിവരാണ് ഡി ജി പി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.
Key Words: DGP Jacob Punnose, Kerala, Police,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.