എന്ത് കഴിക്കണമെന്ന് തീരുമാനിക്കുന്നത് വര്‍ഗീയ വാദികളല്ല: പിണറായി
Oct 7, 2015, 23:11 IST
തിരുവനന്തപുരം: (kvartha.com 07.10.2015) എന്ത് കഴിക്കണമെന്ന് തീരുമാനിക്കുന്നത് വര്‍ഗീയ വാദികളല്ലെന്ന് സി പി എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാക്കാന്‍ സംഘപരിവാര്‍ ആസൂത്രിതമായ ശ്രമങ്ങള്‍ നടത്തുന്നതായും പിണറായി വിജയന്‍ ആരോപിച്ചു. ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ നടത്തികൊണ്ടിരിക്കുന്ന ശൈലിയില്‍ സംസ്ഥാനത്തും വര്‍ഗീയ വത്കരിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് തൃശൂര്‍ കേരള വര്‍മ കോളജിലെ സംഭവങ്ങളെന്നും പിണറായി ഫെയ്ബുക്കില്‍ അഭിപ്രായപ്പെട്ടു.
കേരള വര്‍മ്മ കോളജില്‍ മാംസാഹാരം വിതരണം ചെയ്ത വിദ്യാര്‍ഥികളെ ആക്രമിക്കുകയും കോളജ് യൂണിയന്‍ ഓഫീസ് തകര്‍ക്കുകയും ചെയ്ത ആര്‍എസ്എസ്-എബിവിപി സംഘം ഒടുവില്‍ അധ്യാപകര്‍ക്കുനെരെയും തിരിഞ്ഞിരിക്കുന്നു. അക്രമത്തില്‍ പ്രതിഷേധിച്ച അധ്യാപകര്‍ക്കെതിരേയും ഭിഷണി മുഴക്കി.
വിദ്യാലയത്തെ ക്ഷേത്രമാണെന്ന് പ്രചരിപ്പിച്ച് മാംസം അകറ്റാന്‍ ശ്രമിക്കുന്നവര്‍ നാളെ സ്ത്രീകളെയും അവര്‍ണരേയും അകറ്റുമെന്ന് ആശങ്കപ്പെടുന്ന അധ്യാപികയുടെ ശബ്ദം ഒറ്റപ്പെട്ടതല്ല. വര്‍ഗീയതയ്‌ക്കെതിരെ പ്രതികരിക്കുന്നവരെ തകര്‍ത്തുകളയും എന്ന ധാര്‍ഷ്ട്യം വകവെച്ചു കൊടുക്കാന്‍ മതനിരപേക്ഷ സമൂഹത്തിനു കഴിയില്ലെന്നും പിണറായി പറഞ്ഞു.

Keywords: Pinarayi Vijayan, CPM, RSS, Beef, Beef Fest
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.