Underpass Collapse | പെരിയ ദേശീയപാതയിലെ അടിപ്പാത തകര്‍ന്ന സംഭവത്തില്‍ വിശദീകരണവുമായി കംപനി; അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫും ബിജെപിയും; വിവാദം പുകയുന്നു
Oct 29, 2022, 21:36 IST
കാസര്‍കോട്: (www.kvartha.com) പെരിയ ദേശീയ പാതയിലെ അടിപ്പാത തകര്‍ന്ന സംഭവത്തില്‍ വിശദീകരണവുമായി കംപനി രംഗത്തുവന്നു. നിര്‍മാണത്തില്‍ ഒരു തരത്തിലുള്ള അപാകതയും ഇല്ലെന്നും കോണ്‍ക്രീറ്റ് ചെയ്യുമ്പോള്‍ അടിയില്‍ വെച്ച ഇരുമ്പ് പൈപ് വെല്‍ഡ് ചെയ്തത് ഇളകിയതാണ് അപകടത്തിനിടയാക്കിയതെന്നുമാണ് കരാര്‍ കംപനി പ്രതികരിച്ചിരിക്കുന്നത്. അതിനിടെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫും ബിജെപിയും രംഗത്ത് വന്നതോടെ വിവാദം പുകയുന്നു.
നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ അഴിമതി അന്വേഷിക്കണമെന്ന് യുഡിഎഫ് ജില്ലാ കമിറ്റി ആവശ്യപ്പെട്ടു. ജില്ലയിലെ പദ്ധതികളുടെ നിര്‍മണ രംഗത്ത് നടത്തുന്ന വന്‍ അഴിമതികളുടെ ഒടുവിലത്തെ ഉദാഹരണമാണ്
പെരിയയില്‍ ആറുവരിപാതയില്‍ നിര്‍മിക്കുന്ന അടിപ്പാതയുടെ തകര്‍ചയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി അഭിപ്രായപ്പെട്ടു. ഡിസിസി ഓഫീസില്‍ നടന്ന യുഡിഎഫ് ജില്ലാ കമിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സിടി അഹ്മദ് അലി അധ്യക്ഷത വഹിച്ചു. വന്‍ ദുരന്തം ഒഴിവായെങ്കിലും എന്‍ജിനീയര്‍മാരായ ഉദ്യോഗസ്ഥരും കോണ്‍ട്രാക്ട് ഏറ്റെടുത്ത കംപനികളും ആറ് വരിപ്പാത നിര്‍മാണം ചിലര്‍ക്ക് അഴിമതി നടത്താന്‍ സൗകര്യം ചെയ്ത് കൊടുക്കുകയാണെന് കുറ്റപ്പെടുത്തി. സാങ്കേതികവും അല്ലാത്തതുമായ അപാകതകള്‍ പരിഹരിച്ച് മാത്രമേ തുടര്‍ ജോലികള്‍ പുന:രാരംഭിക്കാന്‍ പാടുള്ളുവെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.
യുഡിഎഫ് കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, കെപി കുഞ്ഞിക്കണ്ണന്‍, ഹകീം കുന്നില്‍, കെ നീലകണ്ഠന്‍, എ അബ്ദുര്‍ റഹ്മാന്‍, എംസി ഖമറുദ്ദീന്‍, കല്ലട്ര മാഹിന്‍ ഹാജി, അബ്രഹാം തോണക്കര, ഹരീഷ് ബി നമ്പ്യാര്‍, വി കമ്മാരന്‍, പിപി അടിയോടി, വികെപി ഹമീദ്, നാഷണല്‍ അബ്ദുല്ല, കരുണാകരന്‍ പി, കരുണ്‍ താപ്പ, കൂക്കള്‍ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ആവശ്യപ്പെട്ടു. ജില്ലയില്‍ ദേശീയപാത നിര്‍മാണത്തില്‍ അശാസ്ത്രീയതയുണ്ടെന്ന് തുടക്കത്തിലെ ജനങ്ങള്‍ക്ക് പരാതിയുണ്ടായിരുന്നു. ഈ പരാതി ശരിവെക്കുന്നതാണ് പെരിയ സംഭവം. ജനഹിതം മാനിക്കാതെ നാടിന്റെ താല്പര്യത്തിന് എതിരായി എല്ലാവരെയും ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് നാഷണല്‍ ഹൈവേ അതോറിറ്റിയും കരാര്‍ ഏറ്റെടുത്ത കംപനിയും സ്വീകരിച്ച് വരുന്നത്.
ഒരു സൂക്ഷ്മതയും ഇല്ലാതെ പ്രവൃത്തി പൂര്‍ത്തീകരിച്ച് എത്രയും പെട്ടെന്ന് തടിയൂരാനുള്ള തത്രപ്പാടാണ് പെരിയ സംഭവത്തിന് കാരണം. പെരിയ അടിപ്പാതയുടെ പൈലിംഗ് ശരിയായ രീതിയില്‍ നടന്നിട്ടുണ്ടോ എന്ന് സംശയമുണ്ട്. ലോഡ്, ബാലന്‍സിംഗ് ടെസ്റ്റ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. മെറ്റീരിയല്‍ ക്വാളിറ്റി സൂപര്‍വിഷന്‍ ഉണ്ടായിരുന്നോ എന്നത് കണ്ടെത്തണം. കണ്‍സ്ട്രക്ഷന്‍ കംപനിയും സൂപര്‍ വിഷന്‍ കംപനിയും തമ്മിലുള്ള ഒത്തുകളി പുറത്തുകൊണ്ടു വരണം.
പെരിയ അടിപ്പാത തകര്‍ന്ന തോടെ ദേശീയപാത അതോറിറ്റിയും, കണ്‍സ്ട്രക്ഷന്‍ കംപനികളിലും ജനങ്ങളുടെ വിശ്വാസം ആണ് തകര്‍ന്നത്. സമഗ്രമായ അന്വേഷണത്തിലൂടെ യഥാര്‍ത്ഥ കാരണം കണ്ടെത്തുന്നത് വരെ കാസര്‍കോട് ജില്ലയില്‍ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും അടിപ്പാതയുടെ നിര്‍മാണചുമതലയുള്ള മേഘ കണ്‍സ്ട്രക്ഷന്‍ കംപനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും എന്‍എ നെല്ലിക്കുന്ന് ആവശ്യപ്പെട്ടു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ ആവശ്യപ്പെട്ടു. പതിനായിരക്കണക്കിന് കോടി രൂപ ചിലവഴിച്ച് കേന്ദ്രം കേരളത്തില്‍ നിര്‍മിക്കുന്ന ദേശീയപാതയിലെ ഗുണനിലവാരവും സുരക്ഷയും വിലയിരുത്തണമെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് അയച്ച പരാതിയില്‍ രവീശ തന്ത്രി ആവശ്യപ്പെട്ടു. ബിജെപി ജില്ലാ ജെനറല്‍ സെക്രടറി എ. വേലായുധന്‍, ഉദുമ മണ്ഡലം പ്രസിഡന്റ് കെടി പുരുഷോത്തമന്‍, ജെനറല്‍ സെക്രടറി ടിവി സുരേഷ്, ഖജാന്‍ജി ഗംഗാധരന്‍ തച്ചങ്ങാട് എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
ശനിയാഴ്ച പുലര്‍ചെ 3.23നാണ് പെരിയയില്‍ വാഹന അടിപ്പാത തകര്‍ന്നത്. 13 തൊഴിലാളികള്‍ സംഭവം നടക്കുമ്പോള്‍ സ്ഥലത്ത് ഉണ്ടായിരുന്നു. ഇവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. സമീപത്തെ സഹകരണ ബാങ്കില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ അനുസരിച്ച്, സ്ലാബ് ആദ്യം താഴുകയും 18 സെകന്‍ഡിനുശേഷം പൂര്‍ണമായും തകര്‍ന്നുവീഴുകയും ചെയ്തു. പശ്ചിമ ബംഗാള്‍ സ്വദേശിയായ സോനു (32) എന്ന തൊഴിലാളിയുടെ തോളെല്ലിന് പരിക്കേറ്റു. ഇയാള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Road, BJP, Allegation, Company with explanation in incident of collapse of underpass.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.