ചില്ലറ കൊടുത്തില്ലെന്ന കാരണത്താല്‍ യാത്രക്കാരിയെ വനിതാ കണ്ടക്ടര്‍ ഇറക്കിവിട്ടു
Dec 13, 2012, 17:30 IST
പത്തനംതിട്ട: ചില്ലറ കൊടുത്തില്ലെന്ന കാരണത്താല്‍ യാത്രക്കാരിയെ വനിതാ കണ്ടക്ടര്‍ ഇറക്കിവിട്ടു. പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് പുറപ്പെട്ട ആര്.ആര്.സി 445 നമ്പര്‍ പത്തനംതിട്ട കോട്ടയം ഷട്ടില്‍ സര്‍വ്വീസ് ബസിലാണ് യാത്രക്കാരിയായ യുവതിയെ ചില്ലറ കൊടുക്കാത്തതിന്റെ പേരില്‍ വനിതാ കണ്ടക്ടര്‍ ഇറക്കിവിട്ടത്.
പത്തനംതിട്ട അഴൂര്‍ ജംങ്ഷനില്‍ നിന്ന് ബസില്‍ കയറിയ യുവതി ടിക്കറ്റ് ചോദിച്ചപ്പോള്‍ നൂറ് രൂപാ നോട്ടാണ് കൊടുത്തത്. ഉടന്‍ തന്നെ യുവതിയോട് കയര്‍ത്തുസംസാരിച്ച കണ്ടക്ടര്‍ സ്റ്റേഡിയം ജംങ്ഷനുസമീപം ബസ് ബെല്ലടിച്ച് നിറുത്തി. ചില്ലറയില്ലാതാണോ ബസില്‍ കയറുന്നതെന്ന് ചോദിച്ച് യുവതിയുടെ നേരെ വനിതാ കണ്ടക്ടര്‍ തട്ടിക്കയറി. ടിക്കറ്റ് തിരിച്ചുവാങ്ങിയ കണ്ടക്ടര്‍ യുവതിയോട് ബസില്‍ നിന്ന് ഇറങ്ങാന്‍ പറഞ്ഞു. മറ്റ് യാത്രക്കാരുടെ മുന്പില് അപമാനിതയായ യാത്രക്കാരി ഒന്നും മിണ്ടാതെ ഇറങ്ങിപ്പോകുകയാണ് ചെയ്തത്.
കണ്ടക്ടര്‍ ചെയ്തത് ശരിയായില്ലെന്നു പറഞ്ഞ ഒരു യാത്രക്കാരനോട് 'അവളോട് സഹതാപമുണ്ടെങ്കില്‍ താങ്കള്‍ ടിക്കറ്റ് ചാര്‍ജ് തന്നുകൂടായിരുന്നോ'എന്നായിരുന്നു കണ്ടക്ടറൂടെ ചോദ്യം. ഇത് കണ്ട യാത്രക്കാരന് കെ.എസ്.ആര്.ടി.സി. കണ് ട്രോള്‍ റൂമില്‍ പരാതിപ്പെട്ടിട്ടുണ്ട്.
Keywords: Bus, Travel, Azhur, Ticket, Kottayam, Morning, Pathanamthitta, Kerala vartha, Malayalam Vartha, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.