Complaint | 'റവന്യു ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ അവധിയെടുത്ത് സഹപ്രവര്‍ത്തകന്റെ വിവാഹത്തിന് പോയി'; താലൂക്, വിലേജ് ഓഫിസുകളുടെ പ്രവര്‍ത്തനം താളംതെറ്റിയതായി പരാതി; 'വിവിധ ആവശ്യങ്ങള്‍ക്ക് എത്തിയവര്‍ നിരാശയോടെ മടങ്ങി'
Feb 7, 2023, 16:11 IST
കോതമംഗലം: (www.kvartha.com) റവന്യു ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ അവധിയെടുത്ത് സഹപ്രവര്‍ത്തകന്റെ വിവാഹത്തിനു പോയതിനാല്‍ കഴിഞ്ഞദിവസം താലൂക് ഓഫിസിന്റെയും വിലേജ് ഓഫിസുകളുടെയും പ്രവര്‍ത്തനം താളംതെറ്റിയതായി പരാതി.
തഹസില്‍ദാര്‍ ചുമതല എല്‍എ തഹസില്‍ദാര്‍ക്ക് കൈമാറിയിരുന്നു. 71 ഉദ്യോഗസ്ഥരുള്ള താലൂക് ഓഫിസില്‍ 27 പേരാണു കഴിഞ്ഞദിവസം ഹാജരുണ്ടായിരുന്നത്. 13 വിലേജ് ഓഫിസുകളിലായി 65 ഉദ്യോഗസ്ഥരുള്ളതില്‍ 30 പേര്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍, ചട്ടം പാലിച്ച് കലക്ടറുടെ അനുമതി വാങ്ങിയാണ് ഉദ്യോഗസ്ഥര്‍ അവധിയെടുത്തതെന്നാണ് തഹസില്‍ദാര്‍ റേച്ചല്‍ കെ വര്‍ഗീസിന്റെ വിശദീകരണം.
താലൂക്, വിലേജ് ഓഫിസുകളിലായി മുപ്പത്തഞ്ചോളം ഉദ്യോഗസ്ഥര്‍ മാത്രമാണ് വിവാഹത്തിനു പോകാന്‍ അവധിയെടുത്തതെന്നും മറ്റ് ഉദ്യോഗസ്ഥര്‍ വര്‍ക് അറേന്‍ജ് മെന്റില്‍ വിവിധയിടങ്ങളില്‍ ജോലിക്ക് പോയതാണെന്നും സേവനങ്ങള്‍ക്കു തടസ്സമുണ്ടാകാതെ ഓഫിസുകളില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നുവെന്നും തഹസില്‍ദാര്‍ പറഞ്ഞു.
Keywords: Complaint against Kothamangalam Taluk Office, Kothamangalam, News, Complaint, Allegation, Marriage, Kerala.
ഇതേതുടര്‍ന്ന് വിവിധ ആവശ്യങ്ങള്‍ക്കായി ഓഫിസുകളിലെത്തിയ പലര്‍ക്കും നിരാശയോടെ മടങ്ങേണ്ടിവന്നുവെന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. താലൂക് ഓഫിസിലെ ക്ലാര്‍കിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനാണ് തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍ തിരുവനന്തപുരത്തേക്ക് പോയത്.
തഹസില്‍ദാര്‍ ചുമതല എല്‍എ തഹസില്‍ദാര്‍ക്ക് കൈമാറിയിരുന്നു. 71 ഉദ്യോഗസ്ഥരുള്ള താലൂക് ഓഫിസില്‍ 27 പേരാണു കഴിഞ്ഞദിവസം ഹാജരുണ്ടായിരുന്നത്. 13 വിലേജ് ഓഫിസുകളിലായി 65 ഉദ്യോഗസ്ഥരുള്ളതില്‍ 30 പേര്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍, ചട്ടം പാലിച്ച് കലക്ടറുടെ അനുമതി വാങ്ങിയാണ് ഉദ്യോഗസ്ഥര്‍ അവധിയെടുത്തതെന്നാണ് തഹസില്‍ദാര്‍ റേച്ചല്‍ കെ വര്‍ഗീസിന്റെ വിശദീകരണം.
താലൂക്, വിലേജ് ഓഫിസുകളിലായി മുപ്പത്തഞ്ചോളം ഉദ്യോഗസ്ഥര്‍ മാത്രമാണ് വിവാഹത്തിനു പോകാന്‍ അവധിയെടുത്തതെന്നും മറ്റ് ഉദ്യോഗസ്ഥര്‍ വര്‍ക് അറേന്‍ജ് മെന്റില്‍ വിവിധയിടങ്ങളില്‍ ജോലിക്ക് പോയതാണെന്നും സേവനങ്ങള്‍ക്കു തടസ്സമുണ്ടാകാതെ ഓഫിസുകളില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നുവെന്നും തഹസില്‍ദാര്‍ പറഞ്ഞു.
Keywords: Complaint against Kothamangalam Taluk Office, Kothamangalam, News, Complaint, Allegation, Marriage, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.