സിംഗപ്പൂരില്‍ ജോലി വാഗ്ദാനം ചെയ്ത് ബിരുദാരികളില്‍നിന്നും പണം തട്ടിയതായി പരാതി

 


അമ്പലപ്പുഴ: സിംഗപ്പുരിലെ സ്വകാര്യ ഷിപ്പിങ് കമ്പനിയില്‍ ഇലക്ട്രീഷ്യന്‍ ജോലി വാഗ്ദാനം ചെയ്ത് പോളിടെക്നിക്ക് ബിരുദാരികളില്‍നിന്ന് ചെന്നൈ സ്വദേശി നാലര ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. 900 സിംഗപ്പൂര്‍ ഡോളറില്‍ വിദേശത്ത് ജോലി വാഗ്ദാനം നല്‍കി ചെന്നൈ വടപളനി സ്വദേശി വി.എം.ഉമേഷാണ് 13 പോളിടെക് നിക്ക് ബിരുദാരികളില്‍ നിന്ന് പണം തട്ടിയത്.

ഇതുസംബന്ധിച്ച് ഇവര്‍ പഠിച്ച കോളജിന്റെ അധികാരികള്‍ പുന്നപ്ര പോലീസില്‍ പരാതി നല്‍കി. കോഴിക്കോട് സ്വദേശി ശിവദാസ് എന്ന പേരില്‍ കോളജ് അധികാരികളും വിദ്യാര്‍ത്ഥികളുമായും പരിചയപ്പെട്ട ഉമേഷ് ജനുവരി 17 ന് മെഡിക്കല്‍ പരിശോധനയ്ക്കായി ചെന്നൈയിലെത്തിയശേഷം 13 പേരില്‍ നിന്ന് ആദ്യം 8250 രൂപ വീതം വാങ്ങുകയായിരുന്നു. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം ഇവരെ നാട്ടിലേയ്ക്ക് തിരിച്ച് അയയ്ക്കുകയും ചെയ്തു. ഇതിനു ശേഷം ജനുവരി 30 ന് ഉദ്യോഗാര്‍ത്ഥികളെ ഫോണില്‍ വിളിച്ച് തന്റെ അക്കൌണ്ടിലേയ്ക്ക് 20,000 രൂപ വീതം നിക്ഷേപിക്കാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. 

സിംഗപ്പൂരില്‍ ജോലി വാഗ്ദാനം ചെയ്ത് ബിരുദാരികളില്‍നിന്നും പണം തട്ടിയതായി പരാതിഇതനുസരിച്ച് ജനുവരി 31 ന് എല്ലാവരും തുക അക്കൌണ്ടില്‍ നിക്ഷേപിച്ചു. ഉമേഷ് പറഞ്ഞതനുസരിച്ച് ഫെബ്രുവരി 8 ന് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനും ടിക്കറ്റിനും വിസയ്ക്കുമായി
ഉദ്യോഗാര്‍ത്ഥികള്‍ ചെന്നൈയിലെത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. 

Keywords:  Job, Ship, Ambalappuza, Chennai, Umesh, Amount, Dolar, Collage, Kvartha, Malayalam News, Kerala Vartha, Singapore, Fake money, Ambalapuzha, Dollar, Student, chennai, Phone call, Bank, Police, Complaint, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, V.M Umesh, Poly technic
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia