Complaint | ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ചുവെന്നാരോപിച്ച് സ്പീകര്‍ എഎന്‍ ശംസീറിനെതിരെ പരാതി നല്‍കി ഹിന്ദു ഐക്യവേദി; എംഎല്‍എ ഓഫീസിലേക്ക് മാര്‍ച് നടത്തുമെന്ന് യുവമോര്‍ച

 


കണ്ണൂര്‍: (www.kvartha.com) ഹൈന്ദവ ദൈവങ്ങള്‍ക്കെതിരെ വിവാദപരാമര്‍ശം നടത്തിയെന്നാരോപിച്ച് സ്പീകര്‍ എഎന്‍ ശംസീറിനെതിരെ ഹിന്ദു ഐക്യവേദി ഭാരവാഹികള്‍ തലശേരി ടൗണ്‍ പൊലീസില്‍ പരാതി നല്‍കി. സ്പീകര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തലശേി നഗരസഭാ വി ആര്‍ കൃഷ്ണയ്യര്‍ സ്റ്റേഡിയത്തിന് സമീപം പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫീസിലേക്ക് മാര്‍ച് നടത്തുമെന്ന് യുവമോര്‍ചയും അറിയിച്ചിട്ടുണ്ട്.
              
Complaint | ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ചുവെന്നാരോപിച്ച് സ്പീകര്‍ എഎന്‍ ശംസീറിനെതിരെ പരാതി നല്‍കി ഹിന്ദു ഐക്യവേദി; എംഎല്‍എ ഓഫീസിലേക്ക് മാര്‍ച് നടത്തുമെന്ന് യുവമോര്‍ച

ജൂലായ് 25ന് രാവിലെ 10 മണിക്ക് തലശേരി ചക്യത്ത് മുക്കിലെ ബിജെപി ഓഫീസില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച് എംഎല്‍എയുടെ ഓഫീസിനു മുന്‍പില്‍ യുവമോര്‍ച സംസ്ഥാന ജെനറല്‍ സെക്രടറി കെ ഗണേശന്‍ ഉദ്ഘാടനം ചെയ്യും. അരുണ്‍കൈതപ്രം അധ്യക്ഷനാകും.

ഗണപതിയും പുഷ്പക വിമാനവുമൊന്നുമല്ല ശാസ്ത്രമെന്നും അതൊക്കെ മിത്തുകളാണെന്നും ഇത്തരം അന്ധവിശ്വാസങ്ങള്‍ പുരോഗമനത്തെ പിന്നോട്ടടിപ്പിക്കുമെന്നും ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത് ഇതൊക്കെ വെറും മിത്തുകളായി കണ്ട് തള്ളിക്കളയണമെന്നും സ്പീകര്‍ പറഞ്ഞുവെന്നാണ് ആരോപണം.

Keywords: A N Shamseer, Speaker, BJP, Kerala News, Kannur News, Politics, Kerala Politics, Kannur Politics, Political News, Complaint filed against speaker.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia