തലസ്ഥാനത്ത് രാഷ്ട്രപതിയുടെ യാത്രയ്‌ക്കിടെ സുരക്ഷാവീഴ്ചയെന്ന് പരാതി; 'വാഹന വ്യൂഹത്തിന്‍റെ ഉള്ളിലേക്ക് മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച കാർ കയറ്റി'
Dec 24, 2021, 14:17 IST
തിരുവനന്തപുരം: (www.kvartha.com 24.12.2021) തലസ്ഥാനത്ത് രാഷ്ട്രപതിയുടെ യാത്രക്കിടെ സുരക്ഷാവീഴ്ചയെന്ന് പരാതി. തിരുവനതപുരം വിമാനത്താവളത്തിൽ നിന്ന് രാഷ്ട്രപതിയുടെ പൂജപ്പുരയിലേക്കുള്ള യാത്രക്കിടെ മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച വാഹനം പ്രോടോകോൾ ലംഘനം നടത്തിയെന്നാണ് പറയുന്നത്. പി എൻ പണിക്കരുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന പരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു രാഷ്ട്രപതി.
14 വാഹനങ്ങളാണ് വ്യൂഹത്തിൽ ഉണ്ടായിരുന്നത്. ജനറല്‍ ആശുപത്രിയുടെ ഭാഗത്തെത്തിയപ്പോള്‍ ഈ വാഹന വ്യൂഹത്തില്‍ എട്ടാമത്തെ വാഹനത്തിന്‍റെ പുറകിലായി മേയറുടെ വാഹനം കയറിയതായി പറയുന്നു. ഇതോടെ പുറകിലുള്ള വാഹനങ്ങള്‍ക്ക് പെട്ടെന്ന് ബ്രേക് പിടിക്കേണ്ടി വന്നു. തലനാരിഴയ്ക്കാണ് അപകടം സംഭവിക്കാതിരുന്നത്.
രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന് ഉള്ളിലേക്ക് മറ്റൊരു വാഹനത്തിന് കയറാനുള്ള അനുവാദം ഇല്ല എന്നിരിക്കെയാണ് ഇത് സംഭവിച്ചത്. പ്രോടോകോളിന്റെ ഗുരുതരമായ വീഴ്ചയാണ് മേയറുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് ആരോപണം. സംഭവത്തെ കുറിച്ച് കേന്ദ്ര ഏജെൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേരള പൊലീസും ഇക്കാര്യം അന്വേഷിക്കുന്നുണ്ട്.

Keywords: Kerala, News, Top-Headlines, Thiruvananthapuram, President, Indian, Ram Nath Kovind, Visit, Vehicles, Car, Complaint of security breach during President's visit.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.