ഭൂമിദാനക്കേസ് എഫ്.ഐ.ആർ റദ്ദാക്കിയ ഉത്തരവ് സ്റ്റേ ചെയ്തത് നിയമവിരുദ്ധമെന്ന് പരാതി

 


ഭൂമിദാനക്കേസ് എഫ്.ഐ.ആർ റദ്ദാക്കിയ ഉത്തരവ് സ്റ്റേ ചെയ്തത് നിയമവിരുദ്ധമെന്ന് പരാതി
കൊച്ചി: ഭൂമിദാനക്കേസിൽ എഫ്.ഐ.ആർ റദ്ദാക്കുകയും വിഎസിനെ കേസിൽ നിന്ന് ഒഴിവാക്കുകയും ചെയ്ത ഹൈക്കോടതി വിധിക്കെതിരെ സ്റ്റേ ഉത്തരവ് നടപ്പാക്കിയ ഡിവിഷൻ ബഞ്ചിന്റെ നടപടിക്കെതിരെ പരാതി. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് ആരോപണം. ഇന്ത്യന്‍ ലോയേര്‍സ് അസോസിയേഷന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂറിനാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.

ഭൂമിദാനക്കേസില്‍ വിഎസിനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയ സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിഎസിനെ പ്രതിപ്പട്ടികയില്‍ നിന്നും സിംഗിള്‍ ബെഞ്ച് ഒഴിവാക്കിയത്. എന്നാല്‍ രണ്ടു മണിക്കൂറിനകം സര്‍ക്കാര്‍ അപ്പീല്‍ നല്‍കി വിധിയില്‍ സ്റ്റേ സമ്പാദിക്കുകയായിരുന്നു. ഈ നടപടിയില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ചാണ് ലോയേഴ്‌സ് യൂണിയന്‍ പരാതി നല്‍കിയത്.

ഇംഗ്ലീഷ് പരിഭാഷയില്ലാതെയാണ് അപ്പീല്‍ കേട്ടതെന്നും ഉത്തരവ് പകര്‍പ്പിന്‍രെ കോപ്പി അവ്യക്തമായിരുന്നുവെന്നുമാണ് പരാതിയില്‍ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ചീഫ് ജസ്റ്റിസിന്റെ അറിവോടെയാണെങ്കില്‍ ബെഞ്ച് മാറണമെന്നും ലോയേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഭൂമിദാനക്കേസിന്റെ വാദം സുപ്രീം കോടതിയും ഹൈക്കോടതിയും മൂന്നാഴ്ചത്തേയ്ക്ക് മാറ്റിവച്ചു.

Keywords: Kerala, Land issue, Controversial case, Shifted, Trail, HC, SC, VS, TK Soman, State government,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia