Complaint | ഓഹരി വിപണിയില്‍ വന്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് പളളിക്കുന്ന് സ്വദേശിയുടെ 42ലക്ഷം തട്ടിയെടുത്തതായി പരാതി

 


കണ്ണൂര്‍: (KVARTHA) ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ചാല്‍ വലിയ ലാഭം നേടിത്തരാമെന്ന് വിശ്വസിപ്പിച്ച് നാല്‍പത്തിരണ്ടു ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. പളളിക്കുന്ന് അംബികാനിലയത്തില്‍ കൃഷ്ണനെന്നയാളില്‍ നിന്നാണ് പണം തട്ടിയെടുത്തത്. ഇയാള്‍ നല്‍കിയ പരാതിയില്‍ കാര്‍ത്തികേയന്‍ ഗണേശനെന്നയാള്‍ക്കെതിരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്.

Complaint | ഓഹരി വിപണിയില്‍ വന്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് പളളിക്കുന്ന് സ്വദേശിയുടെ 42ലക്ഷം തട്ടിയെടുത്തതായി പരാതി

ഓണ്‍ ലൈന്‍ വഴി സൗഹൃദം സ്ഥാപിച്ച പ്രതി താന്‍ ഓഹരി വിപണിയില്‍ പണം മുടക്കി വന്‍ലാഭമുണ്ടാക്കിയെന്നു വിശ്വസിപ്പിക്കുകയും പണം തന്നാല്‍ നിക്ഷേപവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്തുതരാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു. ഇതനുസരിച്ചു ഇക്കഴിഞ്ഞ ജൂലൈ 23-നും ഒക്ടോബര്‍ പന്ത്രണ്ടിനുമിടെയിലായി തന്നില്‍ നിന്ന് 41 ലക്ഷവും സുഹൃത്ത് സഞ്ജയ് എന്നയാളില്‍ നിന്നും 90,000 രൂപയും ഓണ്‍ലൈനായി ട്രാന്‍ഫര്‍ ചെയ്യിപ്പിച്ച ശേഷം പിന്നീട് മുങ്ങുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

Keywords:  Complaint that 42 lakhs stolen by promising huge dividends in stock market, Kannur, News, Complaint, Police, Case Cheating, Transfer, Investment, Case, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia