Vandalized | കുഞ്ഞിമംഗലത്ത് സിപിഎം ബ്രാഞ്ച് ഓഫീസ് തകര്‍ത്തതായി പരാതി

 


കണ്ണൂര്‍: (KVARTHA) കുഞ്ഞിമംഗലത്ത് സിപിഎം താമരം കുളങ്ങര ബ്രാഞ്ച് ഓഫീസായ ഷേണായി മന്ദിരം ആക്രമിച്ച് ഫര്‍ണിചറുകളും കസേരകളും തകര്‍ത്തതായി പരാതി. കൊടികള്‍ക്ക് പുറമെ താമരം കുളങ്ങര, പറമ്പത്ത്, ഏഴിലോട്, എടാട്ട് പ്രചാരണ ബോര്‍ഡുകളും സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ചെയാണ് സംഭവം.

എടാട്ട് താമരം കുളംങ്ങര സുബ്രഹ്‌മണ്യ ഷേണായ് സ്മാരക മന്ദിരം നേതാക്കള്‍ സന്ദര്‍ശിച്ചു. സമീപ പ്രദേശങ്ങളില്‍ സ്ഥാപിച്ച കാസര്‍കോട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംവി ബാലകൃഷ്ണന്‍ മാസ്റ്ററുടെ നിരവധി ബോര്‍ഡുകളും പോസ്റ്ററുകളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

Vandalized | കുഞ്ഞിമംഗലത്ത് സിപിഎം ബ്രാഞ്ച് ഓഫീസ് തകര്‍ത്തതായി പരാതി


നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ചില ദുഷ്ടശക്തികളുടെ ആസൂത്രിത ശ്രമമാണ് അക്രമത്തിന് പിന്നിലെന്നും ഇരുട്ടിന്റെ മറവില്‍ അഴിഞ്ഞാടിയ അക്രമികളെ ഉടന്‍ പിടികൂടാനും ശക്തമായ നടപടി സ്വീകരിക്കാനും പൊലീസ് തയാറാകണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ ആക്ടിങ് സെക്രടറി ടിവി രാജേഷ് ആവശ്യപ്പെട്ടു.

Keywords: Complaint that CPM branch office vandalized at Kunhi Mangalam, Kannur, News, Complaint, CPM, Politics, Police, Probe, LDF, Candidate, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia