Loan App Scam | ലോണ്‍ ആപിലൂടെ കണ്ണൂര്‍ സ്വദേശിക്ക് ഓഫര്‍ നല്‍കി 43, 410 രൂപ തട്ടിയെടുത്തതായി പരാതി
Jan 23, 2024, 10:07 IST
കണ്ണൂര്‍: (KVARTHA) ലോണ്‍ ഓഫര്‍ നല്‍കി സൈബര്‍ തട്ടിപ്പുകാര്‍ 43,410 രൂപ തട്ടിയെടുത്തതായി പരാതി. ലോണ്‍ എടുക്കുന്നതിനുള്ള പ്രോസസിങ് ഫീസ് ആയും ജി എസ് ടിയായും പണം ആവശ്യപ്പെട്ടാണ് തട്ടിപ്പിന് ഇരയാക്കിയത്. നിരവധി വ്യാജ വെബ് സൈറ്റുകള്‍ വഴിയും, ലോണ്‍ ആപുകള്‍ വഴിയും ചെറിയ പലിശ നിരക്കില്‍ വായ്പ അനുവദിക്കാമെന്നും, ലോണ്‍ പാസായിട്ടുണ്ടെന്നും മറ്റും വിശ്വസിപ്പിച്ച് വായ്പ ആവശ്യമുള്ളവരെക്കൊണ്ട് തട്ടിപ്പുകാരുടെ ബാങ്ക് അകൗണ്ടിലേക്കോ, യു പി ഐ ഐ ഡി യിലേക്കോ പണം അടപ്പിച്ചാണ് ചതി ഒരുക്കുന്നത്.
മറ്റൊരു പുതിയ തട്ടിപ്പ് ഇങ്ങനെയാണ്. ടാക്സി ബുക് ചെയ്യുന്നതിനായി ഗൂഗിളില്‍ സെര്‍ച് ചെയ്ത് കിട്ടിയ നമ്പറില്‍ വിളിക്കുകയും അവര്‍ പറഞ്ഞത് പ്രകാരം പണം കൈമാറുന്നതിനുവേണ്ടി ക്രെഡിറ്റ് കാര്‍ഡ് ഡീറ്റെയില്‍സ് കൈമാറുകയും ഒ ടി പി ലഭിക്കുന്നതിനുവേണ്ടി ഒരു ലിങ്ക് അയച്ചുനല്‍കി അപ്ലികേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് രണ്ട് തവണകളായി പണം നഷ്ടമാവുകയായിരുന്നു. കണ്ണൂര്‍ എയര്‍പോര്‍ടില്‍ ജോലിചെയ്യുന്ന രാജസ്താന്‍ സ്വദേശിക്കാണ് 48,054 രൂപ നഷ്ടമായത്. ഗൂഗിള്‍ സേര്‍ച് വഴി ലഭിക്കുന്ന എല്ലാ വിവരങ്ങളും ശരിയാകണമെന്നില്ല. സേര്‍ച് ചെയ്ത് ലഭിക്കുന്ന വിവരങ്ങള്‍
യു ആറില്‍ അല്ലെങ്കില്‍ വെബ് സൈറ്റിന്റെ പേര് രണ്ടുതവണയെകിലും പരിശോധിക്കുക. വെബ്‌സൈറ്റ് ഒറിജിനല്‍ ആണോ അതോ കബളിപ്പിച്ചതാണോയെന്ന് എപ്പോഴും പരിശോധിക്കണമെന്നും കണ്ണൂര്‍ സൈബര്‍ പൊലീസ് അറിയിച്ചു.
ഏതെങ്കിലും വ്യക്തിക്കോ അജ്ഞാത നമ്പറിനോ ഒരിക്കലും പണമടയ്ക്കരുതെന്നു പൊലീസ് മുന്നറിയിപ്പു നല്‍കി. ഒരു പ്രൊഫഷനല്‍ കംപനിയും വീണ്ടും വീണ്ടും പണം ആവശ്യപ്പെടുന്നില്ല. തുടക്കത്തില്‍ തന്നെ അവര്‍ തങ്ങളുടെ ചാര്‍ജുകള്‍ വെളിപ്പെടുത്താറാണ് പതിവ്.
അംഗീകൃതമല്ലാത്ത ലോണ്‍ ആപുകള്‍ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവര്‍ക്ക് പരാതി നല്‍കാന്‍ പ്രത്യേക വാട് സ് ആപ് നമ്പര്‍ സംവിധാനം നിലവിലുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 94 97 98 09 00 എന്ന നമ്പറില്‍ വാട്സ് ആപ് വഴി വിവരങ്ങള്‍ കൈമാറാം.
ടെക്സ്റ്റ്, ഫോടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നല്‍കാന്‍ കഴിയുക. ആവശ്യമുള്ളപക്ഷം പരാതിക്കാരെ പൊലീസ് തിരിച്ചുവിളിച്ച് വിവരങ്ങള്‍ ശേഖരിക്കും. ഇതുകൂടാതെ 1930 എന്ന സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ മുഖേനയും പരാതികള്‍ അറിയിക്കാമെന്ന് കണ്ണൂര്‍ സൈബര്‍ സി ഐ സനല്‍ കുമാര്‍ അറിയിച്ചു.

Keywords: Complaint that Kannur native cheated of Rs 43,410 through loan app, Kannur, News, Complaint, Cheating Case, Cyber Police, Help Line, Loan App, Trap, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.